കൊച്ചി: രാജ്യാന്തര പാരാലിമ്പിക്സ് പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ 4 സ്വർണം നേടി രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി മലയാളി താരം ജോബി മാത്യു. കൊറിയയിലെ ചിയാൻ ടോക്ക് വേദിയായ ഏഷ്യൻ ഓഷ്യാനൊ ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ പുരുഷൻമാരുടെ മാസ്റ്റേഴ്സ് മത്സരത്തിലാണ് 45കാരനായ ജോബിയുടെ സുവർണ നേട്ടം.
59 കിലോ ഗ്രാം ഏഷ്യൻ ചാമ്പ്യൻ, ഓഷ്യാനോ ചാമ്പ്യൻ, ബെസ്റ്റ് ലിഫ്ട്, ടോട്ടൽ ലിഫ്ട് എന്നിവയിലാണ് മൂന്നടി അഞ്ചിഞ്ച് ഉയരമുള്ള ജോബി സ്വർണം നേടിയത്. സ്വർണ നേട്ടത്തോടെ ഏഷ്യൻ പാരാഗെയിംസിനും ജോബി യോഗ്യത നേടി.
കൊച്ചി സ്വദേശിയായ ജോബി 2008ൽ ലോക പഞ്ചഗുസ്തി മത്സരത്തിൽ സ്വർണം നേടിയിരുന്നു. 2010ൽ പാരാലിമ്പിക് ബാഡ്മിന്റണിൽ വെള്ളി ഉൾപ്പെടെ വിവിധയിനങ്ങളിൽ 28 രാജ്യാന്തര മെഡലുകൾ ഇതിനകം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |