ലണ്ടൻ : വിംബിൾഡണിന് മുന്നോടിയായുള്ള ഇംഗ്ളണ്ടിലെ ക്വീൻസ് ക്ലബ് എ.ടി.പി ടെന്നിസ് കിരീടം സ്വന്തമാക്കി ഇറ്റാലിയൻ താരം മാറ്റിയോ ബരേറ്റിനി. ഫൈനലിൽ സെർബിയയുടെ ഫിലിപ്പ് ക്രായിനോവിച്ചിനെ 7-5,6-4 എന്ന സ്കോറിനാണ് ബരേറ്റിനി കീഴടക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ബരേറ്റിനി ക്വീൻസ് ക്ളബ് കിരീടം നേടുന്നത്.
ഈ മാസമാദ്യം സ്റ്റുട്ട്ഗർട്ടിൽ നടന്ന എ.ടി.പി ടൂർണമെന്റിലും ബരേറ്റിനി കിരീടം നേടിയിരുന്നു. ഗ്രാസ് കോർട്ടിൽ കളിച്ച കഴിഞ്ഞ 21 മത്സരങ്ങളിൽ ബരേറ്റിനിയുടെ 20-ാമത്തെ വിജയമാണിത്. കഴിഞ്ഞ വിംബിൾഡൺ ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനോടായിരുന്നു ഗ്രാസ് കോർട്ടിലെ ഇതിന്മുമ്പുള്ള തോൽവി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |