തിരുവനന്തപുരം : ഈ മാസം 28 മുതൽ കസാഖിസ്ഥാനിൽ നടക്കുന്ന എലോർദ കപ്പ് ബോക്സിംഗ് ടൂർണമെന്റിനുള്ള ഇന്ത്യൻ സീനിയർ വനിതാ ടീമിന്റെ കോച്ചായി മലയാളിയായ മനോജ് കുമാർ.ആർ.കെ തിരഞ്ഞെടുക്കപ്പെട്ടു.കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൽ ബോക്സിംഗ് കോച്ചായ മനോജ് നിലവിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ഒപ്പറേഷൻ ഒളിമ്പ്യ സ്കീമിലാണ് പ്രവർത്തിക്കുന്നത്. നേരത്തേ ജൂനിയർ, യൂത്ത് ഇന്ത്യൻ വനിതാ ടീമുകളുടെ കോച്ചായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്, ആദ്യമായാണ് സീനിയർ വനിതാ ടീം കോച്ചാകുന്നത്. സോണിയ ലാതർ,സിമ്രാൻജിത്ത് കൗർ,ജമുന ബോറോ,സവിത,ബബിത ബിഷ്ത് തുടങ്ങിയ മുൻനിര താരങ്ങളടങ്ങിയതാണ് ഇന്ത്യൻ ടീം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |