@ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്
കോഴിക്കോട്: ഒരുകളിയും തോൽക്കാതെ തകർപ്പൻ പ്രകടനവുമായി വനിതാ ഫുട്ബോൾ ലീഗ് ഫൈനലിലേക്ക് ഗോകുലത്തിന്റെ മാസ് എൻട്രി . ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ഗോകുലം കേരള എഫ്.സി. 6-2ന് കേരള ബ്ലാസ്റ്റേഴ്സിനെ തകർത്തു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ മോഹം പൊലിഞ്ഞു.
നാളെ വൈകിട്ട് നാലിന് നടക്കുന്ന ഫൈനലിൽ ഗോകുലം കേരള എഫ്.സിയും ലോഡ്സ് എഫ്.എ കൊച്ചിയും ഏറ്റുമുട്ടും. ഇന്നലത്തെ വിജയത്തോടെ ഒമ്പത് മത്സരത്തിലും ജയിച്ച് ഗോകുലം എഫ്സി 27 പോയന്റ് നേടി. കേരള ബ്ലാസ്റ്റേഴ്സിനും ലോഡ്സ് എഫ്.എയ്ക്കും 22 പോയന്റാണ്. ഗോൾ നിലയിൽ മുന്നിട്ടു നിൽക്കുന്ന ലോഡ്സ് എഫ്.എ ഫൈനൽ മത്സരത്തിൽ അർഹത നേടി.
ഗോകുലത്തിനായി ഇന്നലെ വിവിയൻ കൊനേരു അഡ്ജെ നാലും നന്ധ്യ, രത്തൻ എന്നിവർ ഓരോ ഗോളുകൾ വീതവും നേടി. അപൂർണ നർസറിയും സുനിത മുണ്ഡയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |