SignIn
Kerala Kaumudi Online
Thursday, 19 September 2024 4.07 PM IST

കുട്ടിക്രിക്കറ്റിൽ,കത്തിക്കയറാൻ

Increase Font Size Decrease Font Size Print Page
world-cup

ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് മുതൽ

സിഡ്നി: ട്വന്റി-20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് ഇന്ന് ആസ്ട്രേലിയയിൽ തുടക്കമാകും. ഗ്രൂപ്പ് മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുക. ഈ മാസം 22 മുതലാണ് സൂപ്പ‌ർ 12 മത്സരങ്ങൾ തുടങ്ങുന്നത്. നവംബർ 13ന് മെൽബണിലാണ് ഫൈനൽ. ആതിഥേയരായ ആസ്ട്രേലിയ തന്നെയാണ് നിലവിലെ ചാമ്പ്യൻമാർ. ഇന്ന് നടക്കുന്ന ഗ്രൂപ്പ് റൗണ്ടിലെ ഉദ്ഘാടന മത്സരത്തിൽ ഏഷ്യൻ ചാമ്പ്യൻമാരായ ശ്രീലങ്കയം നമീബിയയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാവിലെ 9.30 മുതലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ നടക്കുന്ന രണ്ടാം മത്സരത്തിൽ യു.എ.ഇ നെതർലൻഡ്സിനെ നേരിടും.

മലയാളി ക്യാപ്ടൻ

ടൂർണമെന്റിന് മുന്നോടിയായി മെൽബണിൽ ഇന്നലെ ക്യാപ്ടൻമാരുടെ ഒത്തുചേരലും പത്രസമ്മേളനവും സംഘടിപ്പിച്ചിരുന്നു. ക്രിക്കറ്റ് ലോകകപ്പിലെ ക്യാപ്ടൻമാരുടെ സംഗമത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരുമലയാളിയും പങ്കെടുത്തു. യു.എ.ഇ ടീമിന്റെ ക്യാപ്ടനായ തലശേരി സ്വദേശി റിസ്വാൻ റൗഫായിരുന്നു ലോകകപ്പ് ക്യാപ്ടൻമാരിലെ മലയാളി സാന്നിധ്യം. ചടങ്ങിനിടെ പാക് നായകൻ ബാബർ അസമിന്റെ 28-ാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു.

ലോകകപ്പിനേക്കാൾ പ്രധാനം ബുംറയുടെ കരിയർ

ഈ ലോകകപ്പിൽ പങ്കെടുക്കുക എന്നതിനേക്കാൾ ജസ്‌പ്രീത് ബുംറയുടെ കരിയറാണ് പ്രധാനമെന്ന് വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പറഞ്ഞു. ബുംറയ്ക്ക് 28 വയസേ ആയുള്ളൂ. അദ്ദേഹത്തിന് ഇനിയും ഏറെക്കാലം രാജ്യത്തിനായി മികച്ച പ്രകടനം നടത്താൻ കഴിയും. -രോഹിത് പറഞ്ഞു. സൂപ്പ‌ർ 12 റൗണ്ട് മുതലാണ് ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ ടീമുകൾ മത്സരിക്കുക. ഈമാസം 23ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഗ്രൂപ്പ് റൗണ്ട്

ഗ്രൂപ്പ് എ-ശ്രീലങ്ക,​ നമീബിയ,​ നെതർലൻഡ്,​ യു.എ.ഇ

ഗ്രൂപ്പ് ബി- വെസ്റ്റിൻഡീസ്,​ സിംബാബ്‌വെ,​ അയർലൻഡ്,​ സ്കോട്ട്‌ലൻഡ്.

സൂപ്പർ 12

ഗ്രൂപ്പ് 1-ഓസ്ട്രേലിയ,​ അഫ്ഗാനിസ്ഥാൻ,​ഇംഗ്ലണ്ട്,​ന്യൂസിലൻഡ്,​ഗ്രൂപ്പ് എ ജേതാവ്,​ ഗ്രൂപ്പ് ബി റണ്ണറപ്പ്

ഗ്രൂപ്പ് 2-ഇന്ത്യ,​ പാകിസ്ഥാൻ,​ ബംഗ്ലാദേശ്,​ദക്ഷിണാഫ്രിക്ക,​ ഗ്രൂപ്പ് ബി ജേതാവ്,​ ഗ്രൂപ്പ് എ റണ്ണറപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, WORLDCUP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.