തൊടുപുഴ: കേരള റോളർ സ്കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് നാളെ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തൊടുപുഴ മുനിസിപ്പൽ സ്ക്കേറ്റിംഗ് റിങ്കിൽ നവംബർ 4,5,6 തീയതികളിൽ റോളർ ഹോക്കിയും,10,11 തീയതികളിൽ വടകര മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ സ്പീഡ് മത്സരങ്ങളും 12 മുതൽ 14 വരെ കോഴിക്കോട് വെച്ച് റോഡ് മത്സരങ്ങളും സ്ക്കേറ്റ് ബോർഡിംഗ് മത്സരങ്ങളും നടത്തും. തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് നാളെ രാവിലെ 10.30 ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും.റോളർ സ്ക്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ജോയി തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |