ന്യൂഡൽഹി: ആർസിബിയുടെ വിജയത്തിന് പിന്നാലെ വിരാടിന്റെ ഏക സഹോദരി ഭാവ്ന കൊഹ്‌ലി ദിംഗ്രയും സഹോദരന്റെ നേട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സന്തോഷം പങ്കുവച്ചു. വളരെ ഹൃദ്യമായ കുറിപ്പാണ് താരത്തിന്റെ സഹോദരി ഇൻസ്റ്റാഗ്രാമിലൂടെ പങ്കിട്ടത്. നടി അനുഷ്ക ശർമ്മയ്‌ക്കൊപ്പം നിൽക്കുന്ന വിരാടിന്റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. അതേസമയം, വിരാടും അനുഷ്കയും ഭാവ്നയെ ഒഴിവാക്കുന്നുവെന്ന ട്രോളുകൾക്ക് വളരെ പക്വമായ രീതിയിലൂടെയാണ് ഭാവ്ന മറുപടി നൽകിയത്.
വിരാടിന്റെ സഹോദരിയുടെ കുറുപ്പ് വായിക്കാം;
'നമ്മെ എല്ലാവരെയും കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സ്വപ്നസാഫല്യത്തിന്റെ നിമിഷമാണ് കടന്നുപോകുന്നത്, നീണ്ട വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ അങ്ങനെയൊരു കാര്യം സംഭവിച്ചിരിക്കുന്നു. ആ സത്യം വളരെ കൗതുകത്തോടെയും അസാധാരണമായ സന്തോഷത്തോടും കൂടിയുമാണ് നീ അനുഭവിക്കുന്നതെന്ന് അറിയാം. ആർസിബിയുടെ പിന്നിൽ മില്ല്യൻ കണക്കിന് ആരാധകരാണ് അണിനിരന്നത്, നമുക്കെല്ലാവർക്കും നിന്നോടുള്ള വിനയവും നന്ദിയും പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ വിജയം ആർസിബിയെ സ്നേഹിക്കുന്നവരുടെ കൂടി വിജയമാണ്. നിന്റെ കണ്ണുനീരിനൊപ്പം നിന്നെ സ്നേഹിക്കുന്നവരും കരഞ്ഞു. എല്ലാവരിലും വളരെയധികം സന്തോഷവും പ്രചോദനവും നൽകാനാണ് എന്റെ കുഞ്ഞ് വീരുവിനെ ദൈവം തിരഞ്ഞെടുത്തത്, ഇതിന് സാക്ഷ്യം വഹിക്കാൻ എനിക്കും ഭാഗ്യമുണ്ടയി, സ്വർഗത്തിൽ ഇരുന്ന് ഒരാൾ തന്റെ മകന്റെ നേട്ടത്തെക്കുറിച്ചോർത്ത് പുഞ്ചിരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാവും'.
ഭാവ്നയുടെ പോസ്റ്റ് വൈറലായതോടെ, ഒരാൾ കമന്റിൽ ഇങ്ങനെ ചോദിച്ചു, "എന്തുകൊണ്ടാണ് അദ്ദേഹം പൊതുവേദികളിൽ നിങ്ങളെപ്പറ്റി പരാമർശിക്കാത്തത്, നിങ്ങളുടെ പോസ്റ്റ് എന്തുകൊണ്ടായിരുക്കും അദ്ദേഹം ലൈക്ക് ചെയ്യാത്തത്? അനുഷ്ക പോലും അങ്ങനെ ചെയ്യുന്നില്ലല്ലൊ'.
ആ കമന്റിന് വളരെ പക്വമായ മറുപടിയാണ് ഭാവ്ന നൽകിയത് "സ്നേഹം പല തരത്തിൽ നിലനിൽക്കുമെന്ന് മനസ്സിലാക്കാനുള്ള ക്ഷമ ദൈവം നിങ്ങൾക്ക് തരട്ടെ, അദ്ദേഹത്തിന് എന്നോടുള്ള സ്നേഹം ലോകത്തിന് മുന്നിൽ കാണിക്കണമെന്നില്ല, പക്ഷേ അവ ദൈവത്തോടുള്ള സ്നേഹം പോലെ എപ്പോഴും നിലനിൽക്കുന്ന ഒന്നാണ്, നിങ്ങളുടെ ജീവിതത്തിലും നിങ്ങൾക്ക് മതിയായ സ്നേഹം ലഭിക്കുന്നുണ്ടെന്ന് കരുതുന്നു'. ഭാവന കൂട്ടിച്ചേർത്തു. സഹോദരിയുടെ പ്രതികരണം സോഷ്യൽ മീഡിയയും വിരാട് ആരാധകരും ഏറ്റെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |