
റാഞ്ചി : അമിത വേഗത്തിൽ വാഹനമോാടിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഇതിഹാസ ക്രിക്കറ്റർ എം.എസ് ധോണിക്ക് ട്രാഫിക് പൊലീസ് പിഴ ശിക്ഷ ചുമത്തി. റാഞ്ചിയിലെ വസതിക്ക് സമീപം അമിത വേഗതയിൽ കാറോടിച്ചതിനാണ് ട്രാഫിക് പൊലീസ് 1000 രൂപ ധോണിക്ക് പിഴയിട്ടത്. ധോണി ട്രാഫിക് നിയമ ലംഘനം നടത്തിയത് റോഡരികിലെ സി.സി ടിവി ക്യാമറയിലാണ് പതിഞ്ഞത്.
നേരത്തേ ഹർ റോഡിലെ ധോണിയുടെ താമസ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ജാർഖണ്ഡ് സർക്കാർ താരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്‌സ് താരമായ ധോണി ഐ.പി.എൽ സീസണിനായുള്ല മുന്നൊരുക്കങ്ങളിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |