SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.20 PM IST

ഏറ്റവും അടുത്ത ആൺസുഹൃത്തിനെ വിവാഹം കഴിച്ച് ഓപ്പൺ എഐ സിഇഒ; ചടങ്ങിൽ സാക്ഷിയായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും

Increase Font Size Decrease Font Size Print Page

sam-altman

ചിക്കാഗോ:ഓപ്പൺ എഐ സിഇഒ സാം ആൾട്ട്‌മാൻ വിവാഹിതനായി. സുഹൃത്തായ ഒലിവർ മുൾഹെറിനെയാണ് 38കാരനായ സാം ആൾട്ട്‌മാൻ വിവാഹം കഴിച്ചത്. ഇവർ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഇവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കടൽ തീരത്ത് സംഘടിപ്പിച്ച ചെറിയ ചടങ്ങിലായിരുന്നു വിവാഹം.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

വെള്ള വസ്ത്രത്തിൽ അതിമനോഹരമായാണ് ഇരുവരും വിവാഹ പന്തലിൽ എത്തിയത്. സാം ആൾട്ട്‌മാൻ സുഹൃത്തിന് മോതിരം അണിയിക്കുന്നതും പുറത്തുവന്ന ചിത്രത്തിലുണ്ട്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഒലിവർ മുൾഹെറിൻ ഓസ്‌ട്രേലിയൻ സ്വദേശിയാണ്. 2020 ഓഗസ്റ്റ് മുതൽ 2022 നവംബർ വരെ ഒലിവർ മെറ്റ കമ്പനിയിൽ ജോലി ചെയ്തിരുന്നതായാണ് റിപ്പോർട്ട്.

2023ൽ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരും വിവാഹിതരാകാൻ പോകുന്നതായി അറിയിച്ചിരുന്നു. 2019മുതൽ ഓപ്പൺ എഐ കമ്പനിയുടെ സിഇഒ ആണ് സാം. കഴിഞ്ഞ നവംബറിൽ കമ്പനി പുറത്താക്കിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് അദ്ദേഹത്തെ തിരിച്ചെടുത്തു. സാം അൾട്ട്മാന്റെ നേതൃത്തിൽ ചാറ്റ് ജിപിടിയെ അവതരിപ്പിച്ചാണ് ഓപ്പൺ എഐ വിപ്ലവം സൃഷ്ടിക്കുന്നത്.

TAGS: NEWS 360, WORLD, WORLD NEWS, MARRIED, LOVE, GTP, SAMOSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY