
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ യു,എസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചെന്ന അവകാശവാദവുമായി ഇറാൻ. ഇറാൻ സ്റ്റേറ്റ് ടെലിവിഷനാണ് വാർത്ത പുറത്തുവിട്ടത്. എബ്രഹാം ലിങ്കൺ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും അതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ ആക്രമിക്കുമെന്നും ഇറാൻ നാവികസേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. അതേസമയം റിപ്പോർട്ടുകളോട് അമേരിക്ക പ്രതികരിച്ചിട്ടില്ല.
കപ്പൽ തങ്ങളുടെ മിസൈൽ സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ പ്രവേശിച്ചാൽ ആക്രമിക്കുമെന്ന് നാവികസേന കമാൻഡർ റിയർ അഡ്മിറൽ ഷഹ്റാം ഇറാനിയാണ് വ്യക്തമാക്കിയത്. അമേരിക്കയുടെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയമായി മാറിയിരിക്കുകയാണെന്നും ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു. അതേസമയം നാശനഷ്ടത്തിന്റെ വ്യാപ്തിയോ മിസൈലുകൾ ലക്ഷ്യത്തിലെത്തിയോ എന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല.
The Iranian military announced that coastal cruise missiles were launched toward the US Navy’s aircraft carrier USS Abraham Lincoln, targeting the vessel.
The Iranian Army’s public relations office confirmed the missile attack in a statement. https://t.co/DEjobtRDVs
ഇറാന്റെ ഊർജ നിലയിൽ ആക്രമിക്കുമെന്ന 48 മണിക്കൂർ അന്ത്യശാസനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻമാറിയതിന് പിന്നാലെയാണ് പുതിയ സംഘർഷം ഉടലെടുത്തത്. അമേരിക്ക തങ്ങളുടെ ഇന്ധന കേന്ദ്രങ്ങൾ തകർത്താൽ മേഖലയിലുടനീളമുള്ള ഊർജ പശ്ചാത്തല സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |