ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്കേറ്റു. അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. മേയ് 14ന് ജോർജിയയിലെ അൽഫാരെറ്റയിൽ മാക്സ്വെൽ റോഡിന് സമീപത്തായാണ് അപകടമുണ്ടായത്. അൽഫാരെറ്റ ഹൈസ്കൂളിലെ സീനിയർ വിദ്യാർത്ഥിയായ ആര്യൻ ജോഷി, ജോർജിയ സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർത്ഥികളായ ശ്രീയ അവസരള, അൻവി ശർമ്മ എന്നിവരാണ് മരിച്ചത്. ജോർജിയ സർവകലാശാല വിദ്യാർത്ഥിയായ റിത്വക് സോമേപള്ളി, അൽഫാരെറ്റ ഹൈസ്കൂൾ സീനിയർ വിദ്യാർത്ഥി മുഹമ്മദ് ലിയാക്കത്ത് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. റിത്വക് ആയിരുന്നു കാറോടിച്ചിരുന്നത്.
ആര്യൻ, ശ്രീയ എന്നിവർ സംഭവസ്ഥലത്തും അൻവി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |