വാഷിംഗ്ടൺ: യു.എസിൽ ലോസ് ആഞ്ചലസ് നഗരത്തിന് ചുറ്റും ശക്തമായ കാട്ടുതീ. 2 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാലിസേഡ്സ്, ആൾട്ടഡീന, പാസഡീന, സിൽമർ എന്നീ മേഖലകളിലായാണ് കാട്ടുതീ പടർന്നത്. ആയിരത്തിലേറെ കെട്ടിടങ്ങൾ നശിച്ചു. ചൊവ്വാഴ്‌ച തുടങ്ങിയ കാട്ടുതീകളിലൂടെ ഇതുവരെ 5,000 ഏക്കറിലേറെ പ്രദേശം കത്തി നശിച്ചു. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാട്ടുതീയെ തീവ്രമാക്കി. ഹോളിവുഡ് സെലിബ്രിറ്റികൾ അടക്കം മുപ്പതിനായിരത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |