ജൂബ: സൗത്ത് സുഡാനിലെ യൂണിറ്റി സംസ്ഥാനത്ത് ചെറുവിമാനം തകർന്നുവീണ് ഇന്ത്യൻ പൗരൻ അടക്കം 20 പേർ കൊല്ലപ്പെട്ടു. ഒരാൾ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു അപകടം. തലസ്ഥാനമായ ജൂബയിലേക്ക് പുറപ്പെട്ട വിമാനം യൂണിറ്റിയിലെ ഒരു എണ്ണപ്പാടത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. എണ്ണ കമ്പനിയായ ഗ്രേറ്റർ പയനീർ ഓപ്പറേറ്റിംഗ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടവർ. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ആഭ്യന്തര സംഘർഷങ്ങൾ തുടരുന്ന സൗത്ത് സുഡാനിൽ സമീപകാലത്ത് നിരവധി വിമാനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |