വാർസോ: പോളണ്ടിൽ പരിശീലന പറക്കലിനിടെ എയർഫോഴ്‌സിന്റെ എഫ്-16 യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു. മദ്ധ്യ പോളണ്ടിലെ റാഡോമിലെ എയർബേസിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. എയർഫോഴ്‌സ് ഷോയ്ക്ക് മുന്നോടിയായുള്ള അഭ്യാസപ്രകടനങ്ങൾക്കിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ വിമാനം തീപിടിച്ച് നിലത്ത് പതിക്കുകയായിരുന്നു. അപകടത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |