തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ ആദ്യ സീസണിലെ സെമി ഫൈനലിസ്റ്റുകളായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയും ഇന്ന് ഇറങ്ങും. രാത്രി 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ സീസണിലെ കണക്കുകൾ നോക്കുമ്പോൾ തിരുവനന്തപുരത്തിനാണ് മുൻതൂക്കമെങ്കിലും ഇരുടീമുകളും ശക്തമായ ടീമിനെയാണ് രണ്ടാം സീസണിലൊരുക്കിയിരിക്കുന്നത്.
പരിചയസമ്പന്നതാരയ താരങ്ങളെയും യുതാരങ്ങളെയും കോർത്തിണക്കിയാണ് കണ്ണൂർ വാരിയേഴ്സ് സൂപ്പർ ലീഗിന് തയ്യാറെടുത്തത്. ആദ്യ സീസണിൽ സെമി ഫൈനലിലെത്തിച്ച സ്പാനിഷ് പരിശീലകൻ മാനുവൽ സാഞ്ച് സഹപരിശീലകൻ ഷഫീഖ് ഹസ്സനെയും ക്ലബ് നിലനിർത്തി. സൂപ്പർ ലീഗിൽ നിലനിർത്തിയ ഏക പരിശീലകനും മാനുവൽ സാഞ്ചസാണ്.
തിരുവനന്തപുരത്തിന് ഇംഗ്ലണ്ടുകാരൻ ജെയിംസ് പാട്രിക്കാണ് പരിശീലകൻ. സഹപരിശീലകനായി തമിഴ്നാട്ടുകാരൻ അലാവുദ്ദീൻ. വിദേശ താരങ്ങളാണ് ടീമിന്റെ പ്രധാന കരുത്ത്.
കൊമ്പൻമാരുടെ ബംബർ സമ്മാനം.
ആദ്യ ഹോം മാച്ചിന് ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ് പ്രഖ്യാപിച്ച് തിരുവനന്തപുരം കൊമ്പൻസ്. ഇന്നത്തെ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിൽ 201 രൂപയുടെ ഇളവാണ് കൊമ്പൻസ് മാനേജ്മെന്റ് പ്രഖ്യാപിച്ചത്. 300 രൂപയുടെ ടിക്കറ്റ് 99 രൂപയ്ക്കാണ് ലഭിക്കുക.
മഴയുടെ കളി
കൊളംബോ: വനിതാ ഏകദിന ലോകകപ്പിൽ ഇന്നലെ ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം വേദിയാകേണ്ട മത്സരത്തിൽ ടോസ് ഇടാൻ പോലുമായില്ല.
പാകിസ്ഥാനെ പറപ്പിക്കാൻ പെൺപട
വനിതാ ലോകകപ്പിൽ ഇന്ന് ഇന്ത്യ -പാകിസ്ഥാൻ പോരാട്ടം. പ്രേമദാസ സ്റ്റേഡിയം വേദിയായി നിശ്ചയിച്ചിരിക്കുന്ന മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. പുരുഷ ടീമിനെ പോലെ ഇന്ത്യയുടെ വനിതാ ടീമും പാക് താരങ്ങൾക്ക് ഹസ്തദാനം നൽകില്ല. ഇന്ത്യ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ചപ്പോൾ പാകിസ്ഥാൻ അവരുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |