ന്യൂഡൽഹി: യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാമർ 8, 9 തീയതികളിൽ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. യു.കെ പ്രധാനമന്ത്രിയായ ശേഷമുള്ള സ്റ്റാമറുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വ്യാപാരം,പ്രതിരോധം,ആരോഗ്യം,നിക്ഷേപം,സാങ്കേതികവിദ്യ,ഊർജ്ജം,കാലാവസ്ഥ തുടങ്ങിയ മേഖലകളിലെ പരസ്‌പര സഹകരണത്തിനായി വിഭാവനം ചെയ്‌ത 'വിഷൻ 2035' പദ്ധതി ഇരുനേതാക്കളും ചർച്ച ചെയ്യും. മുംബയിൽ നിശ്ചയിച്ചിരിക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ ആറാം എഡിഷനിൽ ഇരുനേതാക്കളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |