ഒട്ടാവ : ഖാലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിംഗ് ഗോസൽ (36) കാനഡയിൽ അറസ്റ്റിലായി. ഭീകര പ്രവർത്തനം, തോക്കുകൾ കൈവശംവച്ചു തുടങ്ങി വിവിധ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നാണ് റിപ്പോർട്ട്. ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിന്റെ വലംകൈയാണ് ഗോസൽ. യു.എസ് കേന്ദ്രമാക്കി പന്നൂൻ സ്ഥാപിച്ച നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ കാനഡയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവരിൽ ഒരാൾ. 2023 ജൂണിൽ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിന് പിന്നാലെയാണ് ഗോസൽ മുൻനിരയിലേക്കെത്തിയത്. പന്നൂനിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായും ഇയാൾ ജോലി ചെയ്തിട്ടുണ്ട്. ഗ്രേറ്റർ ടൊറന്റോ മേഖലയിലെ ഒരു ക്ഷേത്രത്തിൽ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിലും ഇയാളെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഉപാധികളോടെ ജാമ്യത്തിൽ വിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |