ബീജിംഗ് : ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങി കടലിൽ പതിച്ചുണ്ടായ അപകടത്തിൽ 2 മരണം. ഇന്നലെ പുലർച്ചെ 3.50ന് (പ്രാദേശിക സമയം) ദുബായ്‌യിൽ നിന്നെത്തിയ എ.സി.റ്റി എയറിന്റെ ബോയിംഗ് 747 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാൻഡിംഗ് പാതയിൽ നിന്ന് വ്യതിചലിച്ച് റൺവേയിലുണ്ടായിരുന്ന സെക്യൂരിറ്റി പട്രോൾ കാറിൽ ഇടിക്കുകയും, കാറുമായി മുന്നോട്ട് നീങ്ങി കടലിൽ വീഴുകയുമായിരുന്നു. കാറിലുണ്ടായിരുന്ന വിമാനത്താവള സുരക്ഷാ ജീവനക്കാരാണ് മരിച്ചവർ. വിമാനം ഭാഗികമായി കടലിൽ മുങ്ങിയെങ്കിലും ഉള്ളിലുണ്ടായിരുന്ന നാല് ജീവനക്കാരും രക്ഷപ്പെട്ടു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |