
വാഷിംഗ്ടൺ: തന്റെ സർക്കാർ ഏർപ്പെടുത്തിയ തീരുവകളെ എതിർക്കുന്നവർ മണ്ടൻമാരാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓരോ അമേരിക്കൻ പൗരനും കുറഞ്ഞത് 2,000 ഡോളർ വീതം ലാഭവിഹിതം നൽകുമെന്നും (ഉയർന്ന വരുമാനമുള്ളവർ ഒഴികെ) അദ്ദേഹം പറഞ്ഞു. 'നമ്മൾ ഇന്ന് ലോകത്ത് ഏറ്റവും ബഹുമാനിക്കപ്പെടുന്ന, സമ്പന്നമായ രാജ്യമാണ്. പണപ്പെരുപ്പം ഏതാണ്ട് ഇല്ലാതായി. ഓഹരിയിൽ റെക്കാഡ് മുന്നേറ്റം. ട്രില്യൺ കണക്കിന് ഡോളറുകൾ നമുക്ക് ലഭിക്കുന്നു. 37 ട്രില്യൺ ഡോളർ ഭീമൻ ദേശീയ കടം നമ്മൾ ഉടൻ നികത്തും. യു.എസിലെ നിക്ഷേപം റെക്കാഡിലെത്തി. നിർമ്മാണ പ്ലാന്റുകളും ഫാക്ടറികളും എല്ലാ പ്രദേശങ്ങളിലേക്കും എത്തും" - തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |