SignIn
Kerala Kaumudi Online
Tuesday, 03 March 2026 2.04 AM IST

അടങ്ങാതെ ട്രംപ്, യുദ്ധം നീളും ; ചർച്ചയ്ക്കു വഴങ്ങാതെ ഇറാൻ, ഹിസ്ബുള്ളയും യുദ്ധത്തിൽ

Increase Font Size Decrease Font Size Print Page

chil


ലെബനനിൽ കൂട്ട പലായനം

ടെൽ അവീവ്: യു.എസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിക്കാനു്ള്ള സാദ്ധ്യത മങ്ങി. യുദ്ധം ഒരു മാസത്തോളം നീണ്ടേക്കാമെന്നും യു.എസിനു കൂടുതൽ ആൾനാശം ഉണ്ടാകാമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ തുറന്നു പറഞ്ഞു. ഞായറാഴ്ച കുവൈറ്റിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. 5 പേർക്ക് ഗുരുതര പരിക്കേറ്റു. ലക്ഷ്യം പൂർത്തിയാക്കും വരെ ദൗത്യം തുടരുമെന്നും ട്രംപും പ്രഖ്യാപിച്ചു.

യു.എസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. ഇറാൻ ചർച്ചയ്ക്ക് തയ്യാറായെന്ന ട്രംപിന്റെ പ്രസ്താവന ലാരിജാനി തള്ളി.

സൗദി അറേബ്യയിലെ റാസ് ടനൗറയിൽ അരാംകോയുടെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിൽ ഒന്നാണിത്. ഡ്രോണുകളെ ആകാശത്ത് വച്ച് തകർത്തെങ്കിലും അവശിഷ്ടങ്ങൾ പതിച്ചത് തീപിടിത്തത്തിന് ഇടയാക്കി.ആളപായമില്ല. താത്കാലികമായി അടച്ചു. പ്രതിദിനം 5,​50,000 ബാരൽ ക്രൂഡ് ഓയിൽ സംസ്കരിക്കാവുന്ന കേന്ദ്രമാണിത്. തീപിടിത്തം നിയന്ത്രണവിധേയമാക്കി.യു.​എ​സ്-​ഇ​സ്ര​യേ​ൽ​ ​കേ​ന്ദ്ര​ങ്ങ​ളെ​ ​ല​ക്ഷ്യ​മി​ട്ട് ​ഗ​ൾ​ഫ് ​മേ​ഖ​ല​യി​ൽ​ ​ഇ​റാ​ൻ​ ​മി​സൈ​ൽ,​ ​ഡ്രോ​ൺ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​തു​ട​രു​ക​യാ​ണ്.​ ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​മാ​ത്രം​ 1​ ​ഇ​ന്ത്യ​ക്കാരൻ​ ​അ​ട​ക്കം​ 6 ​പേ​ർ​ ​ (​മ​റ്റു​ള്ള​വ​ർ​ ​പാ​കി​സ്ഥാ​ൻ,​ ​ബം​ഗ്ലാ​ദേ​ശ്,​ ​നേ​പ്പാ​ൾ,​ ​കു​വൈ​റ്റ് ​പൗ​ര​ന്മാ​ർ​)​ ​കൊ​ല്ല​പ്പെ​ട്ടു.
​മി​സൈ​ൽ,​ ​ഡ്രോ​ൺ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​പ​തി​ച്ചാ​ണ് ​മ​ര​ണം.


# ലെബനനിൽ ഉഗ്രസ്ഫോടനം:

പാർലമെന്ററി മേധാവി കൊല്ലപ്പെട്ടു


ഇറാന് ഐക്യദാർഢ്യവുമായി ഹിസ്ബുള്ള ഗ്രൂപ്പ് ആക്രമണം തുടങ്ങിയതോടെ, യുദ്ധം ലെബനനിലേക്കും വ്യാപിച്ചു. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള മിസൈലാക്രമണം നടത്തി. ആളപായമില്ല. ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലും തെക്കൻ നഗരങ്ങളിലും ഇസ്രയേൽ ബോംബിട്ടു. ഹിസ്ബുള്ള പാർലമെന്ററി വിഭാഗം മേധാവി മുഹമ്മദ് റാദ് അടക്കം 31 പേർ കൊല്ലപ്പെട്ടു. 149 പേർക്ക് പരിക്കേറ്റു. ഗ്രാമങ്ങൾ ഒഴിയണമെന്ന് ഇസ്രയേൽ നിർദ്ദേശിച്ചതോടെ ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തു.


# ഒറ്റക്കെട്ടായി ഗൾഫ് രാജ്യങ്ങൾ


ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങൾ ഓൺലൈനിൽ യോഗം ചേർന്ന് ധാരണയിലെത്തി. ആവശ്യമെങ്കിൽ ഇറാന് സംയുക്ത തിരിച്ചടി നൽകുന്നതടക്കം നടപടികൾ സ്വീകരിക്കാനും ധാരണയായി. സംഘർഷം ആളിക്കത്തിക്കേണ്ട എന്ന അഭിപ്രായം സൗദി അറേബ്യയും ഒമാനും പ്രകടിപ്പിച്ചു. നയതന്ത്രതലത്തിൽ പ്രശ്നം പരിഹാരത്തിന് ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.


# ഇറാൻ തുടർ ആക്രമണം


യു.എസ്-ഇസ്രയേൽ ആക്രമണത്തിനിടെ ഇറാനിലെ മിനാബിലെ സ്കൂൾ തകർന്ന് മരിച്ച പെൺകുട്ടികളുടെ എണ്ണം 183 ആയി. ടെഹ്റാനിലെ നിലൂഫർ സ്ക്വയറിലുണ്ടായ സ്ഫോടനത്തിൽ 20ലേറെ പേരും സനാൻദാജിലെ ജനവാസ മേഖലയിൽ 3 പേരും കൊല്ലപ്പെട്ടു. ടെഹ്റാനിലെ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ടെഹ്റാനിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു. ശനിയാഴ്ച മുതൽ ഇറാനിലെ 131 നഗരങ്ങളിലായി റെവല്യൂഷണറി ഗാർഡ്, നാവിക ആസ്ഥാനങ്ങൾ അടക്കം ആയിരത്തിലേറെ ലക്ഷ്യസ്ഥാനങ്ങളെ യു.എസ് തകർത്തു. ഇറാനിലെ ഇന്റർനെറ്റ് സേവനങ്ങൾ ഏറെക്കുറേ നിശ്ചലം.

----------------------

മരണം

ഇറാൻ - 555

ഇസ്രയേൽ - 12

യു.എ.ഇ - 3

കുവൈറ്റ് - 1

ബഹ്റൈൻ - 1

സിറിയ - 5

ഒമാൻ - 1

ലെബനൻ - 31

ഇറാക്ക് - 2

യു.എസ് സൈനികർ - 3


പരിക്ക്

ഇറാൻ - 747

ഇസ്രയേൽ - 456

യു.എ.ഇ - 58

കുവൈറ്റ് - 32

ഖത്തർ - 16

ജോർദ്ദാൻ - 5

ബഹ്റൈൻ - 6

ഒമാൻ - 1

ഇറാക്ക് - 5

യു.എസ് സൈനികർ - 5

TAGS: NEWS 360, WORLD, WORLD NEWS, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.