
അബുജ: വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ സ്കൂളിൽ നിന്ന് 227 വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്തെ പാപിരിയിലുള്ള സെന്റ് മേരീസ് കാത്തലിക് സ്കൂളിലായിരുന്നു സംഭവം. മേഖലയിൽ ക്രിമിനൽ സംഘങ്ങൾ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടികളെ അടക്കം തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്. കഴിഞ്ഞ തിങ്കളാഴ്ച കെബിയിലെ ഒരു സ്കൂളിൽ വൈസ് പ്രിൻസിപ്പലിനെ വെടിവച്ചു കൊന്ന ശേഷം 25 കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |