
ടെക്സസ്: യു.എസിൽ മെക്സിക്കൻ നാവിക വിമാനം തകർന്നു വീണ് രണ്ടു വയസുള്ള കുട്ടിയുൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. പൊള്ളലേറ്റ രോഗിയുമായി ടെക്സസിലേക്ക് വരികയായിരുന്ന വിമാനമാണ് തകർന്നുവീണത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.17ന് ടെക്സസിലെ ഗാൽവെസ്റ്റൺ ബേയിലാണ് അപകടമുണ്ടായത്. വിമാനത്തിൽ എട്ടു പേരുണ്ടായിരുന്നു. രണ്ട് പേർ ചികിത്സയിലാണ്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. നാല് നാവികസേന ജീവനക്കാരും നാലു പൗരൻമാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മെക്സിക്കൻ നാവികസേന സ്ഥിരീകരിച്ചു.
ലാൻഡിംഗിന് തൊട്ടുമുമ്പാണ് വിമാനം കടലിൽ പതിച്ചത്. വിമാനം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. സമീപവാസികളും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് പേരെ ജീവനോടെ പുറത്തെടുത്തത്. ഫ്‌ളൈറ്റ് റാഡാർ 24ൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, മെക്സിക്കൻ സംസ്ഥാനമായ യുകാറ്റന്റെ തലസ്ഥാനമായ മെറിഡയിൽ നിന്ന് പറന്നുയർന്ന ഇരട്ട ടർബോ വിമാനമായ വിമാനം ഗാൽവെസ്റ്റൺ സ്‌കോള്സ് അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്ക് പോകുകയായിരുന്നു. പൊള്ളലേറ്റവരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന മെക്സിക്കൻ സന്നദ്ധ സംഘടനയായ 'മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷന്റെ മെഡിക്കൽ മിഷന്റെ ഭാഗമായിരുന്നു വിമാനം.അപകടസമയത്ത് പ്രദേശത്ത് കടുത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.അപകടത്തിന്റെ കാരണം അന്വേഷണത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |