
കൊച്ചി : ആക്സിസ് മാക്സ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ് രണ്ട് വർഷത്തിനിടെ ഇകൊമേഴ്സ് ചാനൽ വഴിയുള്ള ബിസിനസിൽ 52ശതമാനം സഞ്ചിത വാർഷിക വളർച്ചാ നിരക്ക് (സി.എ.ജി.ആർ) കൈവരിച്ചു. 2025 സാമ്പത്തിക വർഷത്തിൽ പുതിയ പോളിസികളുടെ 31ശതമാനത്തിലേറെയും 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 35 ശതമാനത്തിലധികവും ഈ ചാനലിലൂടെയായിരുന്നു വിറ്റഴിച്ചത്. കമ്പനിയുടെ ഡയറക്ട് ടു കൺസ്യൂമർ വെബ്സൈറ്റ് വഴി 219 കോടി രൂപയുടെ വാർഷിക പ്രീമിയം നേടാനായതും വളർച്ചയ്ക്ക് കരുത്തായി.
ത്രീക്ലിക്ക് ഡി.ഐ.വൈ ക്രോസ്സെൽ, അപ്പ്സെൽ ഓപ്ഷനുകൾ, ക്രെഡിറ്റ് ബ്യൂറോകൾ വഴിയുള്ള തടസമില്ലാത്ത ഓൺബോർഡിംഗ്, അക്കൗണ്ട് അഗ്രഗേഷൻ ആവാസവ്യവസ്ഥയുമായുള്ള സംയോജനം തുടങ്ങിയവ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചതായി കമ്പനി അറിയിച്ചു. എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വോയ്സ് ടു ടെക്സ്റ്റ് സംവിധാനങ്ങൾ പോലുള്ള നൂതന സൗകര്യങ്ങൾ കൊണ്ടുവന്നത് ഓൺലൈൻ ചാനലിന് ഏറെ ഗുണകരമായി. ഇ-കൊമേഴ്സ് ചാനലിന്റെ ഗണ്യമായ വളർച്ച തങ്ങളുടെ ഡിജിറ്റൽ ആധിപത്യത്തിന്റെ വ്യക്തമായ സൂചനയുടെയും ഓൺലൈൻ ഓഫറുകളിൽ ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തിന്റെയും തെളിവാണെന്ന് ആക്സിസ് മാക്സ് ലൈഫിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുമിത്മദൻപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |