
ജനീവ: വിഷ വസ്തുവിന്റെ സാന്നിദ്ധ്യത്തെ തുടർന്ന് കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പന്നങ്ങളായ എസ്.എം.എ, നാൻ, ബേബ തുടങ്ങിയവയുടെ ഏതാനും ബാച്ചുകൾ തിരിച്ചുവിളിച്ച് നെസ്‌ലെ. ഡിസംബർ മുതൽ ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, ഡെന്മാർക്ക്, ഇറ്റലി, സ്വീഡൻ, തുർക്കി, അർജന്റീന, ഓസ്ട്രേലിയ തുടങ്ങി 30ലേറെ രാജ്യങ്ങളിൽ നിന്നാണ് ഉത്പന്നങ്ങൾ പിൻവലിച്ചു തുടങ്ങിയത്. ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങൾ ഉത്പാദിപ്പിക്കുന്ന സെറ്യൂലൈഡ് എന്ന വിഷവസ്തുവിന്റെ സാന്നിദ്ധ്യം ഉത്പന്നങ്ങളിൽ കലർന്നെന്നാണ് കരുതുന്നത്. ഇത് കുട്ടികളിൽ ഛർദ്ദി അടക്കം ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ അസ്വസ്ഥതകൾക്ക് കാരണമാകും. അതേ സമയം, ഇതുവരെ കുഞ്ഞുങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നെസ്‌ലെ വ്യക്തമാക്കി. ഉത്പന്നങ്ങൾ വാങ്ങി സൂക്ഷിച്ചിട്ടുള്ളവർ അത് ഒഴിവാക്കണമെന്നും കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |