
കുവൈറ്റിൽ ഇറാൻ ഡ്രോൺ ഇടിച്ച് സാമൂഹിക സുരക്ഷാ വകുപ്പിന്റെ ആസ്ഥാന കെട്ടിടത്തിൽ തീപിടിത്തം. ആളപായമില്ല. ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ തീപിടിത്തം. യു.എസിന്റെ ക്യാമ്പ് അരിഫ്ജാൻ ബേസിന് നേരെയും ആക്രമണം
ഇറാനിലെ അൽബോർസ് പ്രവിശ്യയിലെ കരാജിൽ എണ്ണ ഡിപ്പോയിൽ യു.എസ്-ഇസ്രയേലി ആക്രമണത്തിൽ 6 മരണം. ഷഹ്രാൻ, ഫാർദിസ് തുടങ്ങിയ നഗരങ്ങളിലും എണ്ണ കേന്ദ്രങ്ങൾ തകർത്തു. നജാഫാബാദിൽ ഇരട്ട മിസൈലാക്രമണത്തിൽ 20 ലേറെ പേർ കൊല്ലപ്പെട്ടു. ഇസ്ഫഹാൻ വിമാനത്താവളത്തിൽ ഇറാന്റെ യുദ്ധവിമാനങ്ങളെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും തകർത്തു
ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. തെക്കൻ ലെബനനിൽ കെട്ടിടം തകർന്ന് കുട്ടികളടക്കം 19 പേർ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങി. പലായനം ചെയ്തവർ തങ്ങിയ ഹോട്ടലിന് നേരെയും ആക്രമണം. ആളപായമില്ല
നിരവധി അമേരിക്കൻ സൈനികരെ പിടികൂടിയെന്ന ഇറാന്റെ അവകാശവാദത്തെ യു.എസ് തള്ളി
ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണ ശാലയിൽ ഇറാന്റെ മിസൈലാക്രമണം
ഇറാക്കിലെ ബാഗ്ദാദിൽ യു.എസ് എംബസിക്ക് നേരെയുണ്ടായ മിസൈലാക്രമണം തകർത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |