
വാഷിംഗ്ടൺ: ഇന്ത്യ മഹത്തായ രാജ്യമാണെന്നും തന്റെ മികച്ച സുഹൃത്താണ് രാജ്യത്തെ നയിക്കുന്നതെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരുടെ മക്കൾ യു.എസിൽ ജന്മാവകാശ പൗരത്വം നേടുന്നതിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ മൈക്കൽ സാവേജ് നടത്തിയ വംശീയ അധിക്ഷേപ പരാമർശങ്ങൾ ട്രംപ് സോഷ്യൽ മീഡിയയിൽ റീപോസ്റ്റ് ചെയ്തിരുന്നു. ഇത് വിവാദമായ പിന്നാലെ ഇന്ത്യയിലെ യു.എസ് എംബസി ട്രംപിന്റെ സന്ദേശം പുറത്തുവിടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |