
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ, സിനിമാരംഗത്തെയുൾപ്പെടെ പ്രമുഖർ വോട്ടുരേഖപ്പെടുത്തി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കേന്ദ്രമന്ത്രി എൽ.മുരുകൻ എന്നിവരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കന്നി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ് ചെന്നൈയിലെ നീലങ്കരൈയിൽ വോട്ട് രേഖപ്പെടുത്തി.
നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ മൈലാപ്പൂർ മണ്ഡലത്തിൽ കുടുംബത്തോടൊപ്പമെത്തി വോട്ട് ചെയ്തു. രജനീകാന്തും മകളും പ്രൊഡ്യൂസറുമായ ഐശ്വര്യയും സ്റ്റെല്ലാ മേരീസ് കോളേജിൽ വോട്ട് ചെയ്തു. കമല ഹാസൻ മകളും നടിയും ഗായികയുമായ ശ്രുതിക്കൊപ്പം അൽവാർപേട്ടിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
വലസാരവക്കത്തെ ബൂത്തിൽ സിനിമാ താരം ജയറാമും കുടുംബവും വോട്ട് ചെയ്തു.
തിരുവാൻമിയൂരിലെ പോളിംഗ് സ്റ്റേഷനിലെത്തിയ നടൻ അജിത്തിനെ കാണാൻ ആരാധകർ തടിച്ചുകൂടിയത് കുറച്ചു നേരം സംഘർഷത്തിനിടയാക്കി.
ദുൽഖർ സൽമാൻ,
അജിത്ത്, വിക്രം, തൃഷ, ധനുഷ്, ശിവകാർത്തികേയൻ, അരവിന്ദ് സാമി, സത്യരാജ്, വിജയ് സേതുപതി, സത്യരാജ്, റഹ്മാൻ, സച്ചു, പ്രദീപ് രംഗനാഥൻ, പ്രഭു, വിക്രം പ്രഭു, ശശികുമാർ, അരുൺ വിജയ്, സ്‌നേഹ, പ്രസന്ന, ഗൗതം കാർത്തിക്, ജയ്, സംവിധായകരായ
സുധ കൊങ്ങര, ആറ്റ്ലി, പാ രഞ്ജിത്ത്, എച്ച് വിനോദ്, രാ പാർത്ഥിബൻ,
സംഗീതജ്ഞൻ ഇളയരാജ, സംഗീത സംവിധായകൻ അനിരുദ്ധ്, ക്രിക്കറ്റ് താരം അശ്വിൻ തുടങ്ങിയവരും ചെന്നൈയിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു. എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സേലത്തും ബി.ജെ.പി നേതാവ് കെ.അണ്ണാമലൈ കോയമ്പത്തൂരിലും മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം കാരൈക്കുടിയിൽ വോട്ട് രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |