സിഡ്നി : കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിൽ നിന്ന് തിരിച്ച് വരുന്ന പൗരന്മാർക്ക് വിലക്കേർപ്പെടുത്തി ആസ്ട്രേലിയ.ആസ്ട്രേലിയയിലേക്ക് പോകുന്നതിന് മുൻപുള്ള 14 ദിവസത്തിനിടെ ഇന്ത്യ സന്ദർശിച്ചവർക്കാണ് വിലക്ക്. വിലക്ക് ശനിയാഴ്ച നിലവിൽ വരും. ഇത് ലംഘിക്കുന്നവർക്ക് പിഴയൊടുക്കേണ്ടി വരും. ചരിത്രത്തിൽ ആദ്യമായാണ് ഓസ്ട്രേലിയ സ്വന്തം പൗരനമാർക്ക് ഇങ്ങനെയൊരു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവോ 66,000 ഡോളർ പിഴയോ ശിക്ഷയുണ്ട്.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ഇന്ത്യയിൽ വ്യാപിക്കുന്ന കോവിഡിന്റെ വകഭേദങ്ങൾ രാജ്യത്തെത്തുന്നത് തടയുകയാണ് പുതിയ നീക്കത്തിെന്റ ലക്ഷ്യം. ദിവസവും മൂന്ന് ലക്ഷത്തിലധികം പേർക്കാണ് ഇന്ത്യയിൽ പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നത്.
നിലവിൽ 9000 ഓളം ആസ്ട്രേലിയക്കാർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാന സർവ്വീസ് നേരത്തെ തന്നെ ആസ്ട്രേലിയ റദ്ദാക്കിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലുള്ള താരങ്ങളും മറ്റും വിമാന സർവീസ് നിർത്തിയ ശേഷവും മറ്റു രാജ്യങ്ങളിലൂടെ ആസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |