വാഷിംഗ്ടൺ: അമേരിക്കയിലെ യുണൈറ്റഡ് എയർലെെൻസ് 15 ജെറ്റ് വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. 2029 ഓടെ യാത്രക്കാരെ വിമാനത്തിൽ കൊണ്ടുപോകാൻ ലക്ഷ്യമിടുകയാണ് കമ്പനി. ഈ നിർണായക ചുവടുവയ്പ്പ് വിമാനയാത്രയിൽ വളരെ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വിലയിരുത്തുന്നു. കോൺകോർഡ് ജെറ്റ് 2003ൽ നിർത്തലാക്കിയ ശേഷമുള്ള ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് ഫ്ലൈറ്റുകളാണ് കമ്പനി സ്വന്തമാക്കാൻ പോകുന്നത്. ഓവർച്വർ എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. നിർമ്മാതാക്കളായ ബൂം സൂപ്പർസോണിക്കിൽ നിന്ന് 15 ജെറ്റുകൾ യുണൈറ്റഡ് എയർലൈൻസ് വാങ്ങും.നേരത്തെ കോൺകോർഡ് സൂപ്പർസോണിക് വിമാനങ്ങൾ യാത്രക്കാരുമായി സർവിസ് നടത്തിയിരുന്നുവെങ്കിലും ശബ്ദ നിയന്ത്രണങ്ങളടക്കം വന്നതോടെ കമ്പനി നിർത്തലാക്കുകയായിരുന്നു. കൂടാതെ 150ന് താഴെ സീറ്റുള്ള വിമാനത്തിൽ ഉയർന്നനിരക്കാണ് ഈടാക്കിയിരുന്നത്.എന്നാൽ പുതിയ സാങ്കേതിക വിദ്യയുമായിട്ടെത്തുന്ന
ഓവർച്വർ വിമാനങ്ങൾ നിലവിലുള്ള വിമാനങ്ങളെക്കാൾ
വേഗതയേറിയതാണ് . 3.5 മണിക്കൂറിനുള്ളിൽ ന്യൂയോർക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്ക് എത്താൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |