സിഡ്നി : രാജ്യത്ത് കൊവിഡ് വ്യാപകമായി പടർന്ന് പിടിക്കുന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയ ആസ്ട്രേലിയൻ സർക്കാരിനെതിരെ കടുത്ത പ്രതിഷേധം. സിഡ്നി, മെൽബൺ, ബ്രിസ്ബെൻ എന്നീ പ്രമുഖ നഗരങ്ങളിൽ ആയിരകണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. വിവിധയിടങ്ങളിലെ പ്രതിഷേധങ്ങളിൽ അറുപതോളം പേരെ അറസ്റ്റ് ചെയ്തു. അതേ സമയം രാജ്യത്ത് 14 ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഇതുവരെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പെടുത്തത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് സിഡ്നി നഗരം കഴിഞ്ഞ നാലാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. സിഡ്നിയിൽ റോഡുകൾ തടഞ്ഞ പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |