SignIn
Kerala Kaumudi Online
Saturday, 27 April 2024 6.45 AM IST

പഞ്ച്ഷീർ നേതാവ് അഹമ്മദ് മസൂദിനെ യൂറോപ്യൻ യൂണിയനിലേക്ക് ക്ഷണിച്ച് യൂറോപ്യൻ പാർലമെന്റ്

europian-union

ബ്രസൽസ്: പഞ്ച്ഷീർ പ്രവിശ്യയിൽ താലിബാൻ വിരുദ്ധ വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദിനെ ക്ഷണിച്ച് യൂറോപ്യൻ പാർലമെന്റ്. അഫ്ഗാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം യൂറോപ്യൻ യൂണിയനിലും കൗൺസിലിലും അവതരിപ്പിക്കാനാണ് മസൂദിനെ ക്ഷണിച്ചിട്ടുള്ളത്. പഞ്ചഷീറിലെ ജനങ്ങൾക്ക് വേണ്ടി പോരാടുന്ന വടക്കൻ സഖ്യത്തെ അഭിനന്ദിച്ച യൂറോപ്യൻ യൂണിയൻ താലിബാന് പിന്തുണ നല്കിയ പാകിസ്ഥാൻ നടപടികളെ അപലപിച്ചു.

യൂറോപ്യൻ പാർലമെന്റിൽ 27 രാജ്യങ്ങളുടെ 98 അംഗ കൗൺസിലിലും 705 അംഗ പാർലമെന്റിലും അഫ്ഗാൻ വിഷയം അവതരിപ്പിക്കാനാണ് മസൂദിന് ക്ഷണം ലഭിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും അടിച്ചമർത്തുന്ന താലിബാൻ നയങ്ങളെ ആശങ്കയോടെയാണ് കാണുന്നതെന്ന് യൂറോപ്യൻ പാർലമെന്റംഗങ്ങൾ വിലയിരുത്തി. താലിബാൻ പഞ്ച്ഷിർ പിടിച്ചെടുത്തോതോടെ അഹമ്മദ് മസൂദും മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും സുരക്ഷിത ഒളിത്താവളങ്ങളിലേക്ക് മാറിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, EUROPIAN UNION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.