SignIn
Kerala Kaumudi Online
Saturday, 27 April 2024 9.06 AM IST

ഗായിക ബ്രിട്‌നി സ്‌പിയേഴ്സ് വിണ്ടും വിവാഹിതയായി  കല്യാണം മുടക്കാൻ വന്ന മുൻ ഭർത്താവ് അറസ്റ്റിൽ

britney

ലോസ്ആഞ്ചലസ് : പോപ് ഗായിക ബ്രിട്നി സ്പിയേഴ്സും ( 40 ) നടനും പേഴ്സണൽ ട്രെയിനറുമായ സാം അസ്ഗറിയും ( 28 ) വിവാഹിതരായി. ബ്രിട്നിയുടെ മൂന്നാം വിവാഹമാണിത്. വ്യാഴാഴ്ച കാലിഫോർണിയയിലെ റിസോർട്ടിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അതിനിടെ, ബ്രിട്നിയുടെ വിവാഹചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ച ആദ്യ ഭർത്താവ് ജേസൺ അലക്സാണ്ടറെ പൊലീസ് അറസ്​റ്റ് ചെയ്തു. വിവാഹത്തിന് തൊട്ടുമുമ്പ് വേദിയിലേക്ക് അതിക്രമിച്ച് കയറിയ ജേസൺ " ബ്രിട്നി എന്റെ ആദ്യ ഭാര്യ, എന്റെ ഒരോയൊരു ഭാര്യ, ഞാൻ അവരുടെ ആദ്യ ഭർത്താവാണ്. ഈ കല്യാണം ഞാൻ മുടക്കും " എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ജേസൺ തന്നെ ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 2004 ജനുവരിയിലായിരുന്നു ജേസൺ - ബ്രിട്നി വിവാഹം. വെറും 55 മണിക്കൂറിനുള്ളിൽ ബാല്യകാല സുഹൃത്ത് കൂടിയായ ജേസണുമായുള്ള ബന്ധം വേർപെടുത്തിയ ബ്രിട്‌നി അതേ വർഷം സെപ്റ്റംബറിൽ ഗായകൻ കെവിൻ ഫെഡെർലൈനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്. 2007ൽ ഇരുവരും വേർപിരിഞ്ഞു. തന്റെ രക്ഷാകർത്തൃഭരണം ഏറ്റെടുത്ത പിതാവ് ജാമി സ്പിയേഴ്സിന്റെ നിയന്ത്രണത്തിൽ നിന്ന് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ നവംബറിൽ ബ്രിട്നി മോചിതയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.