ന്യൂയോർക്ക് : യു.എസിൽ യൂട്ടാ സംസ്ഥാനത്തെ സയോൺ നാഷണൽ പാർക്കിൽ ഹൈക്കിംഗിനെത്തിയ വെള്ളപ്പൊക്കത്തിനിടെ കാണാതായ ഇന്ത്യൻ വംശജയായ അരിസോണ സ്വദേശിനി ജെതൽ അഗ്നിഹോത്രിയുടെ (29) മൃതദേഹം കണ്ടെത്തി. ആഗസ്റ്റ് 19നാണ് യുവതിയെ കാണാതായത്. വെള്ളപ്പൊക്കത്തിനിടെ ഒഴുക്കിൽപ്പെട്ട മറ്റ് ചിലരെ പാർക്ക് റേഞ്ചർമാർ രക്ഷാപ്രവർത്തനത്തിലൂടെ രക്ഷിച്ചിരുന്നു. പാർക്കിലെ വിർജിൻ നദിയിൽ നിന്ന് ചൊവ്വാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |