വാഷിംഗ്ടൺ: യു.എസിലെ പെൻസിൽവേനിയയിലെ അലെൻടൗണിലെ ഡേകെയർ സെന്ററിൽ കാർബൺ മോണോക്സൈഡ് ചോർച്ച. 25 കുട്ടികളും 8 ജീവനക്കാരുമാണ് സംഭവ സമയം ഡേകെയറിലുണ്ടായിരുന്നത്. 28 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ എത്ര കുട്ടികളുണ്ടെന്ന് വ്യക്തമല്ല. 14 പേർ അപകടനില തരണം ചെയ്തെന്ന് അധികൃതർ അറിയിച്ചു. ഹാപ്പി സ്മൈൽസ് ലേണിംഗ് സെന്ററിൽ പ്രാദേശിക സമയം ഇന്നലെ രാവിലെയായിരുന്നു സംഭവം. വാതക ചോർച്ച എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |