ദുബായ് : 51ാം ദേശീയ ദിനാഘോഷ നിറവിൽ യു.എ.ഇ. ദേശീയ ദിനമായ ഇന്നലെ രാജ്യമെമ്പാടും നടന്ന പ്രൗഢ ഗംഭീരമായ ആഘോഷങ്ങളിൽ സ്വദേശികളും ഇന്ത്യക്കാരടക്കമുള്ള വിദേശികളും പങ്കാളികളായി. ഞായറാഴ്ച വരെ അവധിയുള്ള പശ്ചാത്തലത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലടക്കം വർണാഭമായ പരിപാടികളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്.
മലയാളികളടക്കമുള്ള പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ വിവിധ പരിപാടികളും റാലികളും നടന്നു. ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായിലെ ബ്ലൂ വാട്ടേഴ്സ് ഐലൻഡ് അടക്കമുള്ള ഇടങ്ങളിൽ ഗംഭീര കരിമരുന്ന് പ്രയോഗവും ഇന്നലെ രാത്രി നടന്നു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ആയിരം ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് യു.എ.ഇ സെൻട്രൽ ബാങ്ക് ഇന്നലെ പുറത്തിറക്കി. ഷാർജ മ്യൂസിയംസ് അതോറിറ്റിയ്ക്ക് കീഴിലുള്ള മ്യൂസിയങ്ങളിൽ ഇന്നലെ സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |