കൊച്ചി: കൊച്ചിയിൽ സംഘടിപ്പിച്ച മിസ് ഗ്ലാം വേൾഡ് 2022 മത്സരത്തിൽ സെർബിയ സ്വദേശിനി വാലന്റീന വാസിലിക് വിജയകിരീടം ചൂടി. ഇന്ത്യയുടെ വൈഷ്ണവി ശർമ്മ ഫസ്റ്റ് റണ്ണർ അപ്പ്, ഭൂട്ടാന്റെ ജെചെൻ ലാഡ്രി സെക്കൻഡ് റണ്ണറപ്പ് കിരീടങ്ങൾ നേടി. വിജയികളെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം.ഡി ആൻഡ് വി. പി. നന്ദകുമാർ കിരീടമണിയിച്ചു. പെഗാസസ് ഗ്ളോബൽ ലിമിറ്റഡ് ചെയർമാൻ ഡോ. അജിത് രവി, സായ ദി ഇൻഫിനിറ്റി എലൻഗസ് എം.ഡി ബിബിൻ എന്നിവർ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ 21 സുന്ദരികളാണ് മത്സരത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |