EDITOR'S CHOICE
 
എറണാകുളം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.രാജീവ് നടൻ മമ്മൂട്ടിയുടെ പനമ്പള്ളി നഗറലെ വീട്ടിലെത്തി വോട്ടഭ്യർത്ഥിക്കുന്നു
 
സൗഹൃദം... എറണാകുളം മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡനും എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.രാജീവും കണ്ണമാലി പള്ളിയിലെ നേർച്ചസദ്യയിൽ പങ്കെടുക്കാനെത്തിയപ്പോൾ
 
ഇടുക്കി യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യക്കോസ് തൊടുപുഴയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സ്‌കൂൾ കുട്ടികളോട് കുശലം ചോദിക്കുന്നു
 
പുഴയുടെ രോധനം... മഹാപ്രളയത്തിൽ നിറഞ്ഞ് കവിത്ത് ഒഴുക്കിയപുഴയിൽ ഒരു നീർച്ചാൽലായി മാറിയപ്പോൾ പാലക്കാട് മലമ്പുഴ റോഡിൽ മുകൈ പുഴയുടെ വേനൽ കാഴ്ച്ച.
 
തിരഞ്ഞെടുക്കാം... തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനക്ക് എത്തിച്ച ബനിയനുകൾ.
 
ലീഡറൊടൊപ്പം... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച തൃശൂർ ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിലെത്തിയ ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ സ്വീകരിക്കുന്ന പത്മജ വേണുഗോപാൽ.
 
ഗോസ്റ്റ് റെഡി... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനത്ത് നടക്കുന്ന വിനോദമേളയിൽ ഗോസ്റ്റ് ഹൗസിൻറെ പണിയിൽ ഏർപ്പെട്ടിരിക്കുന്നയാൾ.
 
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയൂട്ട്.
 
തൊടുപുഴ കുമാരമംഗലം വള്ളിയാണികാട് കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന മുടിയേറ്റ്.
 
എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഫാ. തേലക്കാട്ടിന്റെ സപ്തതി സമ്മേളനല വേദിയിൽ നടന്ന നൃത്താവിഷ്കാരം.
 
സൂര്യയുടെ ആഭിമുഖ്യത്തിൽ ടാഗോർ തിയേറ്ററിൽ ഹെർമൻ ഹെസെയുടെ വിഖ്യാത നോവൽ 'സിദ്ധാർത്ഥ'യെ ആസ്പദമാക്കി ബഹറിനിൽ നിന്നുള്ള മലയാളി കലാസംഘം അവതരിപ്പിച്ച 'കമല 'നൃത്ത നാട്യാവിഷ്‌കാരം.
 
കോഴിക്കോട് ആർട്ട് ഗാലറിയിൽ നടക്കുന്ന 'പെണ്ണടയാളം' ഫോട്ടോ പ്രദർശനത്തിൽ നിന്ന്.
 
ശിവരാത്രിയോടനുബന്ധിച്ച് തൃശുർ കൂർക്കഞ്ചേരി ശ്രീമാശ്വര ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ബലിതർപ്പണം ചെയ്യുന്നവർ
 
തോടയം കഥകളി യോഗവും വുമൺസ് ഇന്ത്യൻ അസോസിയേഷനും സംയുക്തമായി കോഴിക്കോട് തളിപത്മശ്രീ കല്യാണ മണ്ഡപത്തിൽ സംഘടിപ്പിച്ച കഥകളി ദുര്യോധനവധത്തിൽ നിന്ന്.
 
കോട്ടയത്ത് നടക്കുന്ന എം.ജി യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവത്തിൽ മർഗംകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് തെരേസാസ് കോളേജ് ടീം.
 
സംസ്ഥാന യുവജന ക്ഷേമ ബോർഡിൻറെ ആഭിമുഖ്യത്തിൽ നിശാഗന്ധിയിൽ നടന്ന വേൾഡ് ഡാൻസ് ഫെസ്റ്റിൽ അവതരിപ്പിച്ച ശ്രീലങ്കൻ നൃത്തം.
 
കടുത്തവേനലിൽ ഉണങ്ങിയ ചെടിയിൽ തീറ്റതേടിയിരിക്കുന്ന കിളി.
 
വെയ്ലിൽ വാടാതെ...ശക്തമായ വെയ്ലിലും മാലിന്യങ്ങൾ ശേഖരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി സ്ത്രീ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച
 
പ്രതീക്ഷയുടെ ചിറകടി... മേടമാസത്തിൽ കൃഷിയിറക്കാനായി കർഷകൻ ട്രാക്‌ടർ ഉപയോഗിച്ച് പാടം ഉഴുതുമറിയ്ക്കുമ്പോൾ വയൽ മണ്ണിലൊളിക്കുന്ന ഇര കൊത്താനായി പറന്നെത്തിയ പക്ഷിക്കൂട്ടം. തിരുവനന്തപുരം വെളളയാണിയിൽ നിന്നുളള കാഴ്‌ച.
 
കായൽ ഭംഗി... ദിവസവും ആയിരകണക്കിന് ആളുകൾ എത്തുന്ന മറൈൻഡ്രൈവിൽ കാഴ്ചക്കാർക്ക് ഭംഗിയായി കായൽ പരപ്പിലൂടെ ചെറിയ ബോട്ടുകളും സഞ്ചാരികളുമായി എത്തിയ കപ്പലും.
 
ആകാശക്കൂട്... കോട്ടയത്ത് ശീമാട്ടി റൗണ്ടാനയിൽ ആസൂത്രണം ചെയ്ത ആകാശപാതയുടെ പദ്ധതി പാതിവഴി ഉപേക്ഷിച്ചിട്ട് നാളുകൾ ഏറെ ആയി. പിന്നീട് പല പദ്ധതികൾ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഒന്നും നടപ്പിലായില്ല. സ്മാരകമെന്നോണം നിലകൊള്ളുന്ന പാതക്കായ്‌ പണിത തൂണുകൾ ഇനിയെന്തുചെയ്യുമെന്നിരിക്കെ മാടത്തക്കിളി കൂടാക്കിയപ്പോൾ.
 
കോട്ടയം ഈരയിൽകടവ് പാടത്ത് തീറ്റതേടുന്ന അരിവാൾ കൊക്കുകൾ.
 
വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ... രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന മൂങ്ങ പകൽ വെളിച്ചത്തിൽ പുറത്തിറങ്ങിയപ്പോൾ. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
 
ചുട്ടുപൊള്ളുന്ന പകൽച്ചൂട് സമ്മാനിച്ചു അസ്തമിക്കാനൊരുങ്ങുന്ന സൂര്യൻ തൊടുപുഴ ടൗണിൽ നിന്നുള്ള കാഴ്ച്ച
 
കളിക്കളത്തിൽ... കോട്ടയം നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ നടത്തുന്ന ജില്ലാ സ്പോർട്സ് മീറ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഫുട്ബാൾ തട്ടി ഉദ്‌ഘാടനം ചെയ്യുന്നു. നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആർ സോന സമീപം.
 
അഡ്വക്കെറ്റുമാരായ കെ.രാജൻ, ടി. നിസ്സാർ അഹമ്മദ് എന്നിവരുടെ സ്മരണക്കായി യുനൈറ്റഡ് ലോയേർസ്ക്ലബ്ബ് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടത്തിയ ഫുട്ബോൾ സൗഹൃദ മത്സരത്തിൽ കളക്ടേർസ് ടീമും ജഡ്ജസ് ടീമും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഹൈക്കോടതി ജഡ്ജ് മുഹമ്മദ് മുഷ്താഖ് പന്തുമായി മുന്നേറുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കലക്ടർ മീർ മുഹമ്മദലി എന്നിവരെയും കാണാം മത്സരത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് കളക്ടേർസ് ടിം വിജയിച്ചു.
 
തിരുവനന്തപുരം സ്പോർട്സ് ഹബിൽ സൗത്ത് ആഫ്രിക്ക അണ്ടർ 19നും അഫ്ഗാനിസ്ഥാൻ അണ്ടർ 19 നും തമ്മിൽ നടക്കുന്ന ഏകദിന മത്സരത്തിൽ നിന്ന്.
 
തിരുവനന്തപുരം സ്പോർട്സ് ഹബിൽ സൗത്ത് ആഫ്രിക്ക അണ്ടർ 19നും അഫ്ഗാനിസ്ഥാൻ അണ്ടർ 19 നും തമ്മിൽ നടക്കുന്ന ഏകദിന മത്സരത്തിൽ നിന്ന്.
 
കാലു പിടിക്കാം... കോട്ടയം ബസേലിയസ് കോളേജിൽ നടക്കുന്ന ബസേലിയസ് ട്രോഫി ബാസ്കറ്റ്ബാൾ ടൂർണമെന്റ് ഫൈനലിൽ വിജയിച്ച ചങ്ങനാശ്ശേരി എസ്‌.ബി കോളേജ് ടീമിൻറെ മുന്നേറ്റം തടുക്കുന്ന മാന്നാനം കെ.ഇ കോളേജ് ടീമംഗം.
 
തിരുവനന്തപുരം സ്പോർട്സ് ഹബിൽ ഇന്ത്യ A അണ്ടർ 19 നും സൗത്ത് ആഫ്രിക്ക അണ്ടർ 19 നും തമ്മിലുള്ള ഏകദിന മത്സരത്തിൽ നിന്നും
 
തിരുവനന്തപുരം സ്പോർട്സ് ഹബിൽ ഇന്ത്യ A അണ്ടർ 19 നും സൗത്ത് ആഫ്രിക്ക അണ്ടർ 19 നും തമ്മിലുള്ള ഏകദിന മത്സരത്തിൽ നിന്നും
 
തിരുവനന്തപുരം സ്പോർട്സ് ഹബിൽ ഇന്ത്യ A അണ്ടർ 19 നും സൗത്ത് ആഫ്രിക്ക അണ്ടർ 19 നും തമ്മിലുള്ള ഏകദിന മത്സരത്തിൽ നിന്നും
  TRENDING THIS WEEK
ലീഡറൊടൊപ്പം... തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച തൃശൂർ ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിലെത്തിയ ആലത്തൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ സ്വീകരിക്കുന്ന പത്മജ വേണുഗോപാൽ.
സൗഹൃദം... എറണാകുളം മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡനും എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.രാജീവും കണ്ണമാലി പള്ളിയിലെ നേർച്ചസദ്യയിൽ പങ്കെടുക്കാനെത്തിയപ്പോൾ
അങ്കത്തട്ടിൽ... എറണാകുളം ടൗൺ ഹാളിൽ യു.ഡി.എഫ്. പാർലമെന്റ് കൺവെൻഷൻ വേദിയിലെത്തിയ സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രവർത്തകരോട് സൗഹൃദം പങ്കുവയ്ക്കുന്നു.
എറണാകുളം മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.രാജീവ് നടൻ മമ്മൂട്ടിയുടെ പനമ്പള്ളി നഗറലെ വീട്ടിലെത്തി വോട്ടഭ്യർത്ഥിക്കുന്നു
ഈ ചിരിയിൽ... എറണാകുളം ടൗൺ ഹാളിൽ യു.ഡി.എഫ്. പാർലമെന്റ് കൺവെൻഷൻ വേദിയിൽ സ്ഥാനാർത്ഥി ഹൈബി ഈഡൻ, കെ. ബാബു, എം.എൽ.എമാരായ പി.ടി. തോമസ്, ഇബ്രാഹിംകുഞ്ഞ് എന്നിവർ സൗഹൃദം പങ്കുവയ്ക്കുന്നു. മകൾ ക്ളാര അന്ന ഈഡൻ സമീപം.
ഹാരിസൺ മലയാളം മുറിച്ചുവിറ്റ റിയ, പ്രിയ എസ്റ്റേറ്റുകൾക്ക് നികുതി സ്വീകരിക്കുന്നതിന് ഒത്താശ ചെയ്‌ത ഉന്നത റവന്യു നിയമവകുപ്പ് മേധാവികൾക്കെതിരെ നടപടി സ്വീകരിക്കുക എന്നാവശ്യപ്പെട്ട് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്‌ഘാടനത്തിന് ശേഷം പ്രവർത്തകർക്കും പൊലീസിനും ഇടയിലൂടെ മടങ്ങുന്ന വി.എം സുധീരൻ.
പൂരം കണ്ട് മടങ്ങാം... തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കൂടാനെത്തിയ വിനോദസഞ്ചാരികൾ.
കൊല്ലം തെന്മലയിൽ വോട്ട് അഭ്യർത്ഥിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ ബാലഗോപാൽ.
തിരുവനന്തപുരം മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം സൂസാപാക്യത്തെ ബിഷപ്പ് ഹൗസിലെത്തി സന്ദർശിക്കുന്നു
പേരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി സന്ദർശിക്കുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com