തിരുവനന്തപുരം വെൺപാലവട്ടത്തെ മയക്കുമരുന്ന് വേട്ട.
ദേശീയ തലത്തിലെ ബി.ജെ.പി വിജയത്തിനെ തുടർന്ന് കണ്ണൂർ കോളക്ടറേറ്റിൽ മധുരം വിതരണം ചെയ്യുന്ന ബി.ജെ.പി പ്രവർത്തകർ.
പേപ്പർ മാജിക്... സ്കൂൾ വിപണി ലക്ഷ്യമിട്ട് തൃശൂർ ഹൈ റോഡിലെ ഒരു കടയിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന പുസ്തകങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് പേപ്പറുകൾ.
ദേശീയ തലത്തിലെ ബി.ജെ.പി വിജയത്തെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ.
തിരഞ്ഞെടുപ്പ് വിജയമറിഞ്ഞതിന് ശേഷം കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എം.കെ രാഘവനും വടകര മണ്ഡലം സ്ഥാനാർത്ഥി കെ. മുരളീധരനും പ്രവർത്തകരെ അഭിവാദ്യം ചെയുന്നു.
മാണിസാറിനെ സ്മരിച്ച്... കോട്ടയം മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പാലാ കത്തീഡ്രൽ പള്ളിയിലെ കെ.എം.മാണിയുടെ ശവകുടീരത്തിലെത്തി പുഷ്പാർച്ചന നടത്തുന്നു.
അഭിമാന ചിരി... ആലപ്പുഴയിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി ജി.സുധാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം ചാക്ക ബൈപ്പാസ് റോഡിൽ ലോർഡ്‌സ് ഹോസ്‌പിറ്റൽ ബൈപ്പാസ് ജംഗ്‌ഷനിൽ എക്സൈസ് സംഘം പിടികൂടിയ കഞ്ചാവ് കടത്തിയ പ്രതികൾ.
കൈക്കരുത്തിൽ... ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസിന്റെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സ്‌ഥാനാർത്ഥി അടൂർ പ്രകാശിനെ വോട്ടെണ്ണൽ കേന്ദ്രമായ മാർഇവാനിയോസ് കോളേജിന് മുന്നിൽ പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലും, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലും കോൺഗ്രസ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കോളേജിന് മുന്നിലെ ആഹ്ലാദപ്രകടനം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലും, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലും കോൺഗ്രസ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കോളേജിന് മുന്നിൽ പ്രവർത്തകരോടൊപ്പം നാസിക്ക് ഡോൽ കൊട്ടി ആഹ്ലാദം പങ്കിടുന്ന കുട്ടി പ്രവർത്തകൻ.
സി.പി.എമ്മിനൊരു ചരമ ഗീതം... ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് അട്ടിമറി വിജയം നേടിയതിനെ തുടർന്ന് വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കോളേജിന് മുന്നിൽ സി.പി.എമ്മിന് ചരമ ഗീതവുമായെത്തിയ കോൺഗ്രസ് പ്രവർത്തകന്റെ ആഹ്ലാദം.
ടെൻഷനുണ്ട് എങ്കിലും... വോട്ടെണ്ണലിന്റെ അവസാന നിമിഷത്തിൽ പ്രചാരണ വാഹനത്തിൽ ഇരിക്കുന്ന മന്ത്രി ജി. സുധാകരനോട് പൂർണ ഭൂരിപക്ഷം അറിഞ്ഞതിനു ശേഷം പ്രവർത്തകർക്കൊപ്പം ഇറങ്ങാമെന്ന് പറയുന്ന ആലപ്പുഴ മണ്ഡലം സ്ഥാനാർഥി എ.എം.ആരിഫ്.
നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നു ജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ പ്രവർത്തകർ ആവേശപ്പൂർവ്വം സ്വീകരിക്കുന്നു.
വിജയം... പാലക്കാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി വി. കെ.ശ്രീകണ്ഠന്റ് വിജയത്തോടനുബന്ധിച്ച് നഗരത്തിൽ നടത്തിയ ആഹ്ലാദപ്രകടനം.
കടമ്പ കടന്ന്... ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ വോട്ടിങ്ങ് കേന്ദ്രത്തിലെ കവാടത്തിൽക്കൂടി പുറത്തേക്ക് വരുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരിഫ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച തിരുവനന്തപുരം പാർലമെന്റ് മണ്ഡലം സ്‌ഥാനാർത്ഥി ഡോ: ശശിതരൂർ വോട്ടെണ്ണൽ കേന്ദ്രമായ മാർഇവാനിയോസ് കോളേജിന് മുന്നിൽ പ്രവർത്തകരോടൊത്ത് ആഹ്ലാദം പങ്കിടുന്നു.
സ്നേഹസാഗരം... ലോക്സഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പാലക്കാട് മുണ്ടൂർ വേലിക്കാടുള്ള ആര്യനെറ്റ് കോളേജിലെത്തിയ സി.പി. മുഹമ്മദ് മുൻ എം.എൽ.എ വി.കെ.ശ്രീകണ്ഠന് പൊന്നാടയണിയിക്കുന്നു.
വിജയ നായകൻ... കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന പ്രവർത്തകർ.
  TRENDING THIS WEEK
തിരതല്ലി... വലിയതുറ കടൽപ്പാലത്തിന് സമീപം അപകടകരമായ രീതിയിൽ കടലിൽ ഉല്ലസിക്കുന്ന യുവാവ്.
മിണ്ടരുത് മൈക്കുമായി വരുന്നുണ്ട്... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യ സംഭാഷണത്തിനിടയിൽ പ്രസ്സ് മീറ്റനു മുന്നോടിയായി ചാനൽ മൈക്ക് വെക്കുവാനെത്തിയപ്പോൾ. എം.എൽ. എ പി.സി. ജോർജ് സമീപം.
ആശാനേ ഞാൻ ഗുരുക്കൾ... കോട്ടയം എസ്.പി.സി.എസ് ഹാളിൽ നടന്ന ഓൾ കേരളാ മാർഷ്യൽ ആർട്സ് മാസ്റ്റേഴ്സ് ട്രേഡ് യൂണിയൻ വാർഷികവും പൊതുയോഗവും ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം മണിയും പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളും സംഭാഷണത്തിൽ.
ചെല്ലം അംബ്രല്ല മാർട്ടിലുണ്ടായ തീപിടുത്തം കണ്ട് പൊട്ടിക്കരയുന്ന ജീവനക്കാർ.
പാലക്കാട്‌ കല്ലേക്കാട് വ്യാസ വിദ്യാ പീഠത്തിൽ പ്രഥമ ദ്വിതീയ സംഘശിക്ഷാവർഗ്ഗുകളുടെ പൊതു സമാപന സമ്മേളനത്തോടനുമ്പന്ധിച്ച് നടന്ന റൂട്ട് മാർച്ച്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിളക്കമാർന്ന വിജയത്തിന് പിന്നാലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ പത്രസമ്മേളനത്തിൽ തിരുവനന്തപുരത്തെ വിജയി ശശി തരൂർ ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയിച്ച അടൂർ പ്രകാശിന് മധുരം നൽകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ വി.എസ്.ശിവകുമാർ,​ എം.വിൻസെന്റ്,​ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​ പാലോട് രവി തുടങ്ങിയവർ സമീപം
ഒരു പൂഞ്ഞാർ ടിപ്‌സ്... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ എം.എൽ.എ പി.സി. ജോർജ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവരുമായി സംഭാഷണത്തിൽ.
വിവിധം... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, എം.എൽ.എ മാരായ ഒ. രാജഗോപാൽ, പി.സി. ജോർജ്.
ഒറ്റക്കൊരുമണി... കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന അഖില കേരളാ ചേരമർ ഹിന്ദു മഹാസഭ പൊതുസമ്മേളനത്തിലേക്ക് തനിച്ച് കടന്നുവരുന്ന മന്ത്രി എം.എം മണി.
പറമ്പിൽപ്പണിക്കിടയിൽ ഉച്ചഭക്ഷണം കഴിഞ്ഞ് നിലത്ത്കിടന്ന് വിശ്രമിക്കുന്ന സ്ത്രീകൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com