HOME / GALLERY / SPORTS
മാനാഞ്ചിറയിൽ നടന്ന രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ നിന്ന്.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ടി-20 സീരിസിലെ അഞ്ചാമത് മത്സരവും വിജയിച്ച് സീരീസ് സ്വന്തമാക്കിയ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം ജമീമ റോഡ്രിഗസ് സെല്ഫിയെടുക്കുന്നു
അണ്ടർ 17 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ തൃശൂർ കൊടുങ്ങലൂർ ഭാരതീയ വിദ്യ ഭവൻ വിദ്യ മന്ദിറിലെ ദേവ സായി കൃഷ്ണ വി. ആർ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ കവിഷാ ദിൽഹരിയുടെ പന്തിൽ ഹെൽമറ്റിൽ പന്ത് തട്ടി സ്‌മൃതി മന്ദന ഔട്ട് ( എൽ.ബി.ഡബ്ള്യു ) ആകുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ഇന്ത്യയുടെ ജമീമ റോഡ്രിഗസിന്റെ പ്രകടനം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ മുന്നോടിയായി സ്‌മൃതി മന്ദന ടീം അംഗങ്ങൾക്കൊപ്പം പരിശീലനത്തിനിടെ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ വിജയ റൺ നേടിയ ഷെഫാലി വെർമ്മയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കെട്ടിപിടിച്ച് അഭിനന്ദിക്കുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ശ്രീലങ്കയുടെ ഹാസിനി പെരേരയുടെ വിക്കറ്റ് നേടിയ രേണുക താക്കൂറിനെ അഭിനന്ദിക്കുന്ന ഷെഫാലി വെർമ്മ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ശ്രീലങ്കയുടെ ഇമേഷാ ദുലാനിയുടെ വിക്കറ്റ് നേടിയ രേണുക താക്കൂറിനെയും ക്യാച്ചെടുത്ത ജമീമ റോഡ്രിഗസിനെയും അഭിനന്ദിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് സമീപം
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായാഴ്ച്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് 450 സിസി ഇന്റർനാഷണൽ
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായാഴ്ച്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് 450 സിസി ഇന്റർനാഷണൽ.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് പരിശീലനത്തിൽ നിന്ന് ഫോട്ടോ : രോഹിത്ത് തയ്യിൽ
കുടുംബശ്രീ ജില്ലാ മിഷൻ പാലക്കാട് ബഡ്സ് ഒളിമ്പിയ 2-0 പറളി ഹയർ സെക്കണ്ടറി സ്കൂൾ സിന്തറ്റിക്ക് ട്രാക്കിൽ നടന്ന ജില്ലാതല കായിക മത്സരത്തിൽ സിനിയർ ഗേൾസ് 50 മീറ്റർ വിൽചെയർ റെയ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണാടി ബഡ്സ് സ്കൂളിലെ സിമി മോഹനനെ അഭിനന്തിക്കുന്ന പറളി സ്കൂളിലെ കായിക അധ്യാപകനായ പി. മനോജ്. എസ്. ധന്യ ടീച്ചർ സമീപം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 67 -മത് സംസ്‌ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനത്തിന് ശേഷം ചെട്ടികുളങ്ങര കാശിനാഥ കളരിയിലെ അഭിജ അശോകുമായി അങ്കം കുറിക്കുന്ന സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്.സി ക്കെതിരെ ഗോൾ നേടിയ കാലിക്കറ്റ് എഫ്.സിയുടെ ആഹ്ളാദം.
പിടിച്ചു കെട്ടി... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ നിന്ന്.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുഡ് ബാൾ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയും കാലിക്കറ്റ് ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് കാലിക്കറ്റിൻ്റെ മുഹമ്മദ് അസിസിഫും തൃശൂരിൻ്റെ കൊവിൻ ജാവീറും പന്ത് എടുക്കാനുള്ള ശ്രമം
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ.
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ
  TRENDING THIS WEEK
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവഃ വനിതാ കോളേജിൽ നടക്കുന്ന വർണ്ണചിറകുകൾ 2025-26ന്റെ ഉദ്‌ഘാടന ചടങ്ങിൽ 2024ലെ ഉജ്ജ്വല ബാല്യം പുരസ്കാരം ഏറ്റുവാങ്ങവേ ജേതാവ് തൃശൂർ സ്വദേശി എ.പി ഭരത് തമാശ പങ്കിട്ടപ്പോൾ നടി മീനാക്ഷി അനൂപും മന്ത്രി വീണാ ജോർജ്ജും പൊട്ടിച്ചിരിക്കുന്നു . തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, നിംസ് സ്പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.എം.കെ.സി നായർ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് എന്നിവർ സമീപം
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയെ സന്ദർശിച്ചപ്പോൾ.കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ,സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, വൈസ് പ്രസിഡൻ്റ് അഡ്വ.ഷോൺ ജോർജ്,മദ്ധ്യമേഖലാ പ്രസിഡൻ്റ് എൻ.ഹരി തുടങ്ങിയവർ സമീപം
ചങ്ങനാശേരി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എം.ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസിനെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വീകരിക്കുന്നു
പുതുവർഷമാഘോഷിക്കാൻ ഫോർട്ട് കൊച്ചി ബീച്ചിലെത്തിയ വിദേശികൾ
ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ആനന്ദ് വെയർ ഹൗസിൽ പഴയ കസേരകൾ കൊണ്ട് തീർത്തിരിക്കുന്ന 'പാർലമെന്റ് ഒഫ് ഗോസ്റ്റ്സ് " എന്ന ഇൻസ്റ്റലേഷൻ
എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോയിൽ പൂക്കൾക്കിടയിൽ നിന്നും സെൽഫിയെടുക്കുന്ന യുവതി
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
ലാൽസലാം സഖാവേ... തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവ്വം പദ്ധതിയുടെ ഒൻപതാം വാർഷികാഘോഷം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി വിതരണം ചെയ്ത പൊതിച്ചോർ അഭിവാദ്യം ചെയ്യുന്ന വൃദ്ധ.ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി. അനൂപ്, സെക്രട്ടറി ഡോ. ഷിജൂഖാൻ എന്നിവർ സമീപം
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവഃ വനിതാ കോളേജിൽ നടക്കുന്ന വർണ്ണചിറകുകൾ 2025-26ന്റെ ഉദ്‌ഘാടന ചടങ്ങിൽ 2024ലെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ കുട്ടികൾക്കൊപ്പം മുഖ്യാതിഥിയായെത്തിയ നടി മീനാക്ഷി അനൂപ് സെൽഫിയെടുക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിതാ.വി.കുമാർ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് , നിംസ് സ്പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.എം.കെ.സി നായർ എന്നിവർ സമീപം
ചേർപ്പ് ശ്രീലകം ലൈഫ് ലോഗ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പെരുവനം രാജ്യന്തര ഗ്രാമോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഐവറി പുരസ്ക്കാരം നേടിയ ശ്രീകുമാരൻ തമ്പിയുടെ കൈ പിടിച്ച് തൻ്റെ നെറ്റിയിൽ വയ്ക്കുന്ന കലാമണ്ഡലം ഗോപി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com