കൊല്ലം ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് കൊല്ലം പൂരത്തിന്റെ ഭാഗമായി നടന്ന കുടമാറ്റത്തിൽ നിന്ന്.
സുരക്ഷിത കരങ്ങളിൽ... തിരുവനന്തപുരം വഞ്ചിയൂർ കോടതിക്ക് സമീപമുള്ള കെട്ടിടത്തിന് മുകളിൽ വേനൽ ചൂടിൽ ഏറെ നേരം മേൽക്കൂരയുടെ കമ്പികൾക്കിടയിൽ ചിറക് കുരുങ്ങി പരുന്തിനെ അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തുന്നു.
"ലൈൻ" അടിക്കരുത്... നഗരത്തിലേക്ക് വിരുന്നെത്തിയ കാക്കത്തമ്പുരാട്ടികൾ വൈദ്യുതി ലൈനിൽ വന്നിരിന്നപ്പോൾ. എറണാകുളം നഗരത്തിൽ നിന്നൊരു കാഴ്ച.
വേനൽ ചൂടിനിടയിലൊരു ഇലക്ഷൻ 'കുളിർ
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സന്ദേശവുമായി വീണ്ടുമൊരു വിഷു കൂടി. എല്ലാ മാന്യവായനക്കാർക്കും കേരളകൗമുദിയുടെ വിഷു ആശംസകൾ
വിഷു ദിനത്തിൽ കണിയൊരുക്കാനായി മാനഞ്ചിറയ്ക്ക് സമീപത്ത് നിന്നും കൃഷ്ണ വിഗ്രഹവും വാങ്ങി പോകുന്ന കുടുംബം
പാട്ടിന് കാതോർത്ത് കുരുന്ന്...ആലത്തൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റ പ്രചരണം കടവല്ലൂർ കല്ലുംപുറത്തെത്തിയപ്പോൾ സ്ഥാനാർത്ഥി ഗാനം ആലപിക്കുന്നത് കൗതുകത്തോടെ കേൾക്കുന്ന കുഞ്ഞ്
കണ്ണനിതുമതി... കണ്ണനു വെയിലേൽക്കാതെ... കടുത്ത ചൂടിലും വെയിലിനെ വകവെക്കാതെ വിഷുക്കണി ഒരുക്കുവാനുള്ള കൃഷ്ണ വിഗ്രഹം വാങ്ങുവാനെത്തിയ കുടുംബം ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപത്തുനിന്നുള്ള കാഴ്ച. കണ്ണനിതുമതി...
കോഴിക്കോട് കുറ്റികാട്ടൂരിന് സമീപത്തെ പാടത്ത് കണിവെള്ളരി വിളവെടുത്ത് വൃത്തിയാക്കുന്ന കർഷകൻ.
സ്ഥാനാർഥിയുടെ തണലിൽ..., തിരഞ്ഞെടുപ്പ് ചൂടിനാെപ്പം വേനൽ ചൂടും കടുത്തതോടെ സ്വന്തം സ്ഥാനാർഥിയുടെ ഫ്ലെക്സ് ബോർഡ് തണലാക്കിയപ്പോൾ. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം എൻ.ഡി.എ സ്ഥാനാർഥി സി.കെ. പത്മനാഭന്റെ പര്യടനത്തിൽ നിന്നുള്ള കാഴ്ച്ച
കടുത്ത ചൂടാണെങ്കിലും തിരുവനന്തപുരം ശംഖുംമുഖം കടൽതീരത്ത് എത്തുന്ന സഞ്ചാരികളുടെ തിരക്കിന് കുറവൊന്നുമില്ല. ശംഖുംമുഖം കടൽതീരത്തെ ഒരു സൂര്യാസ്തമയ ദൃശ്യം.
ഉമയനല്ലൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ആനവാൽ പിടി മത്സരത്തിൽ നിന്ന്
കണ്ണന് കണിയൊരുക്കാൻ... വിഷുവിന് വീടുകളിൽ കണിയൊരുക്കുന്നതിനായ് ശ്രീകൃഷ്ണന്റെ കളിമണ്ണിൽ തീർത്ത വിഗ്രഹങ്ങൾ വിൽപനയ്ക്കായ് നിരത്തിയിരിക്കുന്ന രാജസ്‌ഥാൻ സ്വദേശി വിജയ്. തിരുവനന്തപുരം വെട്ടിമുറിച്ച കോട്ടയ്ക്ക് സമീപത്ത് നിന്നുള്ള ദൃശ്യം.
വേനലിലെ കൃഷി... കടുത്ത വേനലിലും തിരുവനന്തപുരം വെള്ളായണിയിലെ വയലേലകളിൽ ചീര കൃഷിയിൽ വളം ഇടുന്ന കർഷകൻ.
ഇങ്ങനേയുമൊരു അവധിക്കാലം... മൊബൈൽ ഫോണിലും വീഡിയോ ഗെയിമുകളിലുമം മാത്രമായി അവധിക്കാലം ഒതുങ്ങികൂടുമ്പോഴും നാം മറന്ന പ്രകൃതിയെ തൊട്ടറിഞ്ഞ് ഇവരുടെ അവധിക്കാലം. നാളെയുടെ നഷ്ടമായിത് മാറാതിരിക്കട്ടെ. കണ്ണൂർ മൈതാനപ്പള്ളിക്കു സമീപത്ത് നിന്നുള്ള കാഴ്ച്ച.
പുതുനാമ്പുകൾ തേടി... ചൂടിന്റെ കാഠിന്യത്താൽ ഭൂമിപോലും വരണ്ട് തുടങ്ങി 32 ഏക്കർ വിസ്തൃതിയുള്ള പാലക്കാട് വലിയ എരിയിലെ വെള്ളം വരൾച്ചയിലേക്ക് വീണ്ടു കീറിയ ഭാഗത്തിലൂടെ പശുക്കളുമായി പോവുന്ന കർഷകൻ.
ഒന്ന് തണുക്കട്ടെ... ജില്ലയിലെ ചൂട് 41 ഡിഗ്രി എത്തിനിൽക്കുന്ന സാഹചര്യത്തിൽ പകൽ സമയം പുറത്ത്ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ചൂട് അനുഭവപ്പെടുന്നത് പാലക്കാട് കല്ലേക്കുളങ്ങര രാജഗോപാലനെ ഒന്നാൻ പാപ്പാൻ കുള്ളിപ്പിക്കുന്നു.
കാമറ കൂട്ടിൽ: തൃശൂർ കളക്ട്രേറ്റിലെ സുരക്ഷാ കാമറക്ക് മുകളിൽ കൂട് കൂട്ടിയ ഇണപ്രാവുകൾ.
കളിയാട്ടം കഴിഞ്ഞു,ഇനി മിഴി പൂട്ടാം ... തിരുവനന്തപുരം കിളിമാനൂർ നഗരൂർ നെടുമ്പറമ്പ് മാവേലിക്കോണം ദേവീക്ഷേത്രത്തിലെ സർപ്പക്കാവിന് സമീപത്തെ കൽമണ്ഡപത്തിൽ ചമയങ്ങൾ അഴിച്ചുവെച്ച് ഉറങ്ങുന്ന തെയ്യം കലാകാരന്മാർ
വെയിലിനെ ജയിക്കുമോ തിരഞ്ഞെടുപ്പ്... പാർലിമെന്റ് തിരഞ്ഞെടുപ്പിനേപോലും തോൽപ്പിക്കുകയാണ് ഈ ചൂട്. നാട് ഇലക്ഷൻ ചൂടിലായപ്പോൽ നാട്ടുകാർ വേനൽ ചൂടിൽ വിയർക്കുകയാണ്. കണ്ണൂർ നഗരത്തിൽ നിന്നുള്ള കാഴ്ച്ച
  TRENDING THIS WEEK
ദു:ഖ സ്മൃതിയിൽ...പാലാ കരിങ്ങോഴക്കൽ വീട്ടിൽ വെച്ചിരിക്കുന്ന കെ.എം.മാണിയുടെ ഛായ ചിത്രത്തിന് സമീപം ഭാര്യ കുട്ടിയമ്മയും മരുമകൾ നിഷാ ജോസ് കെ.മാണിയും കൊച്ചുമകൻ മാണി ജൂനിയറും
അന്തരിച്ച മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന് അന്ത്യോപചാരമർപ്പിക്കുന്നു.
മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു.
പത്തനംതിട്ട ലോക് സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി വീണാജോർജ് മൂലൂർ സ്മാരക ഹാളിൽ നടന്ന വിഷു കൈനീട്ടം ഏറ്റുവാങ്ങുന്ന ചടങ്ങിനെത്തിയപ്പോൾ
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും സംഭാഷണത്തിൽ
ദേ അങ്ങോട്ട് നോക്കു... തൃശൂർ ലോക് സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി തൃക്കുമാരകുടം കോളനിയിൽ പര്യടനത്തിനിടയിൽ.
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് ലോക്‌സഭാ സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പുഷ്പഹാരം അണിയിച്ച് സ്വീകരിക്കുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂർ രവി, വി.എസ് ശിവകുമാർ എം.എൽ.എ, പേട്ട വാർഡ് കൗൺസിലർ ഡി.അനിൽ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് തുടങ്ങിയവർ സമീപം.
പത്തനംതിട്ട സ്ഥാനാർത്ഥികൾ മണ്ഡല പര്യടനത്തിനിടയിൽ.
നന്നായി പറയണം...,ആൻ്റോ ആൻ്റണിയുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം പത്തനംതിട്ടയിൽ നടന്ന സമ്മേളനത്തിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗം തർജ്ജ്മ ചെയ്യാൻ നിന്ന പി.ജെ കുര്യന് മൈക്ക് നേരെ വച്ച് കൊടുക്കുന്നു.
വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപ്പിൻറെ പ്രചരണാർത്ഥം കോട്ടയം നഗരത്തിൽ നടത്തിയ റാലി കലക്ട്രേറ്റ് പടിക്കൽ നിന്നാരംഭിച്ചപ്പോൾ സബ് കളക്ടർ ഈശപ്രിയ, സിനിമാ താരം മിയ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തുടങ്ങിയവർ മുന്നിൽ അണിനിരന്നപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com