EDITOR'S CHOICE
 
കൂട്ടു കൂടാൻ വാ...കോട്ടയം ഗവൺമെൻറ് ടൗൺ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിന് വാശി പിടിച്ച് കരയുന്ന മകൾ സാഷായെ ഒന്നാം ക്ലാസിൽ ഇരുത്താൻ അമ്മ ശ്രമിക്കുമ്പോൾ കൈപിടിച്ച് കൂടെ കൂട്ടുന്ന സഹപാഠി.
 
ഒന്നാം ക്ലാസ് കരച്ചിൽ... കോട്ടയം ഗവൺമെൻറ് ടൗൺ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിന് അമ്മയെ കാണാൻ കരയുന്ന കുട്ടിയെ വീക്ഷിക്കുന്ന സഹപാഠികൾ
 
അക്ഷര കുരുന്നുകൾ...കോട്ടയം ഗവൺമെൻറ് ടൗൺ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ കൂട്ടുകൂടുന്ന കാഴ്ച.
 
ചോദ്യങ്ങളേറെ... കോഴിക്കോട് വണ്ടിപ്പേട്ടയിലെ കെ. മുരളീധരന്റെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയ ശേഷം കെ. സുധാകരൻ പുറത്തേക്കിറങ്ങിയപ്പോൾ.
 
കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ. മോഹനചന്ദ്രൻ കാര്യങ്ങൾ വിശദീകരിക്കുന്നു
 
കൊല്ലം കണ്ടച്ചിറ മങ്ങാട് ചീപ്പ് പാലത്തിൽ നിന്ന് മീൻപിടിക്കുന്നതിനായി വലയെറിയുന്ന റോയ്‌. ഫോട്ടോ :അക്ഷയ് സഞ്ജീവ്
 
ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കാനായെത്തിക്കുന്നു
 
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പ് ആയ കൊല്ലം ജില്ലാ സീനിയർ ബോയ്സ് ടീം
 
കന്യാകുമാരി വിവേകാനന്ദപ്പാറയും തിരുവള്ളൂർ പ്രതിമയും
 
കന്യാകുമാരി വിവേകാനന്ദപ്പാറ
 
കന്യാകുമാരി വിവേകാനന്ദപ്പാറ
 
മലപ്പുറം എം എസ് പി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ഒപ്പന മത്സരത്തിനായി വേദിയിലേക്ക് കെട്ടിനിൽക്കുന്ന മഴ വെള്ളത്തിലൂടെ നടന്നുപോകുന്ന മണവാട്ടിയും സംഘവും
 
മലപ്പുറം എം എസ് പി ഹയർ സെകണ്ടറി സ്കൂളിൽ വെച്ഛ് നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ  ആഘോഷം നിറഭേദമില്ലാതെ കളറാക്കാം കലാമികവുകളെ  എന്ന ആശയത്തോടെ  കാൻവാസിൽ വർണ്ണകൈകൾ പകർത്തുന്ന കുടുംബശ്രീ പ്രവർത്തകർ
 
കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തമത്സരത്തിനായി തയ്യാറെടുത്ത 54 വയസ്സുള്ള കോടശ്ശേരി പഞ്ചായത്തിൽ നിന്നുള്ള മത്സരാർത്ഥി സീന ജോയ് കൊച്ചുമകനുമായി കളി തമാശയിൽ ഏർപ്പെട്ടപ്പോൾ.
 
കലോത്സവ മഴയിൽ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തത്തിന് തയ്യാറെടുക്കുന്ന അമ്മക്കൊപ്പം കുഞ്ഞ് മഴ ആസ്വദിക്കുന്നു.
 
ചിലങ്കയോടെ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നൃത്തത്തിൽ പങ്കെടുക്കുന്നതിനായി ചിലങ്ക അണിയിച്ച് കൊടുക്കുന്നു.
 
പാടം കിളിർത്തു മനസ്സ് കുളിർത്തു... വർഷകാലമായി നെൽപാടത്ത് വെള്ളം എത്തിയപ്പോൾ കോട്ടയം അയ്മനം പഞ്ചായത്തിലെ വിത്തെറിഞ്ഞ് നെൽക്കതിർ കിളിർത്തു നിൽക്കുന്ന പരിപ്പ് 900 പാടശേഖരത്തെ തെക്കേ മുന്നൂറ് നാന്നൂറ് പാടത്ത് ശേഷിക്കുന്ന ഭാഗത്ത് കൂടി വിത്തെറിഞ്ഞ ശേഷം വരമ്പിലൂടെ വരുന്ന കർഷകനായ സുധാകരൻ.
 
ഷെയ്ഡ്‌സ് ഓഫ് റെയിൻ... പൊടുന്നനെ പെയ്ത മഴയിലെ കാർ സഫാരി. കോഴിക്കോട് അരയടത്തു പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
 
കാസർകോട് കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രതികളായ കെ. രതീശൻ (നീല ഷെർട്ട്), ജബ്ബാര്‍ എന്നിവരെ അറസ്റ്റ് ചെയ്തപ്പോൾ
 
പ്രവേശനോത്സവത്തിന് ആലപ്പുഴ കൈനകരി ഹോളി ഫാമിലി ഹൈസ്കൂളിലേക്ക് വള്ളത്തിൽ എത്തിയ വിദ്യാർഥിയെ 'അമ്മ കൈപിടിച്ച് കരയ്ക്ക് കയറ്റിയപ്പോൾ
 
ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടം കരകവിഞ്ഞതിനെത്തുടർഞ്ഞ് വെള്ളക്കെട്ടിലായ വീടിന്റെ സമീപത്തുകൂടി മറുകരയിലേക്ക് പോവുന്ന കുട്ടി
 
പത്തനംതിട്ട ലോക്സഭ   മണ്ഡലത്തിൽ   വിജയിച്ച   യു  .ഡി.എഫ്     സ്ഥാനാർത്ഥി   ആന്റോ  ആന്റണി   ഡി.സി.സി   ഓഫീസിൽ   കെ.പി.സി.സി   രാഷ്ട്രീയ കാരിയ   സമിതി   അംഗം  പി.ജെ.കുര്യന്റെ   നേതൃത്വത്തിൽ   നടന്ന   യോഗം.
 
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി  പത്തനംതിട്ട   പ്രസ്സ്   ക്ലബ്ബിൽ   നടന്ന   മീറ്റ്    ദ   പ്രസ്സ്   പരിപാടിൽ    മാദ്ധ്യമങ്ങളോട്  സംസാരിക്കുന്നു.
 
പ്രവേശനോത്സവത്തിന് ഓടി എത്തി.... പ്രവേശനോത്സവത്തിന് ഓടി എത്തുന്ന മാതാവും കുട്ടിയും . തൊടുപുഴ മുൻസിപ്പൽ യു പി സ്കൂളിൽ നിന്നുള്ള ദൃശ്യം.
 
റോളർ സ്കേറ്റിംഗ്... ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ അവധിക്കാല റോളർ സ്കേറ്റിങ് പരിശീലന ക്യാംപിന്റെ സമാപന ദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച റോളർ സ്റ്റേറ്റിങ്ങിൽ നിന്ന്.
 
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനായി വിദ്യാനഗർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജൂനിയർ ആൺകുട്ടികളുടെ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാമതെത്തുന്ന പാലാവയൽ സെന്റ് ജോൺസ് എച്ച്എസിലെ അഭിഷേക് മോഹൻ.
 
സ്‌പോർട്സ് ക്വാട്ടാ സീറ്റ് വർദ്ധിപ്പിക്കുക, ഒഴിവാക്കിയ സ്‌പോർട്സ് ബോണസ് മാർക്ക് നിലനിർത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ.പി.സി.സി ദേശീയ കായികവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ദേശീയ സംസ്ഥാന താരങ്ങളുടെ നേതൃത്ത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധാത്മകമായി വടം വലിച്ചടപ്പോൾ.
 
വിജയി... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ഓന്നാം സ്ഥാനം നേടുന്ന ചെന്ത്രാപ്പിന്നി സാൻവി നീന്തൽ അക്കാഡമിയിലെ ധനിഷ്. ചെന്ത്രാപ്പിന്നി എസ്.എൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
 
കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലപ്പുറത്തിന്റെ( ഐഡിയൽ കടകശ്ശേരി) മിൻഹ പ്രസാദ്
 
കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് അത്ലെറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിന് ശേഷം മഴ കൊണ്ടുകൊണ്ട് ബൂട്ട് ഊരി പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡ്ഡിൽസിൽ സ്വർണ്ണം നേടിയ കോട്ടയത്തിൻ്റെ എം മനൂപ്
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയ കൊല്ലത്തിന്റെ എം അതുൽജിത്ത്
 
കെ.മുരളീധരൻ്റെ പരാജയത്തിൽ പ്രതിഷേധിച്ച് ടി.എൻ പ്രതാപൻ,ജോസ് വള്ളൂർ എം.പിവിൻസെൻ്റ് എന്നിവർ രാജിവക്കണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ഡി.സി.സി ഓഫീസിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകൻ്റെ പ്രതിഷേധം
 
തൃശൂർ അയ്യന്തോളിൽ മോഷണം നടന്ന ഡോ.കുരുവിളയുടെ വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
 
തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനും ഭാര്യ സുധാകുമാരിയും കാഞ്ഞങ്ങാടിലെ വീട്ടിൽ മധുരം പങ്കിടുന്നു. സഹോദര പുത്രൻ സൗരവ്, മക്കളായ അതുൽ, അമൽ എന്നിവർ സമീപം
 
തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ വാഹനജാഥയിൽ പ്രവർത്തകരെ ആഭിവാദ്യം ചെയ്യുന്നു
 
കാസർകോട് ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് വിജയത്തെത്തുടർന്ന് യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെ വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേന്ദ്ര സർവ്വകലാശാലയിൽ വെച്ച് പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു
 
കാസർകോട് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ സ്കൂൾ അങ്കണത്തിൽ കുതിര എത്തിയപ്പോൾ കൗതുകത്തോടെ നോക്കുന്ന കുട്ടികൾ
 
പൊൻ തുടക്കം...ലോകസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂർ കലക്ടർ കൃഷ്ണ തേജയിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങുന്നു.
 
തൃശൂർ നിയോജക മണ്ഡലത്തിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ നടത്തിയ റാലിയിൽ നിന്നും
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്‌ളാദ പ്രകടനം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
വിജയത്തിൽ "കൈ"കോർത്ത് .....
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com