EDITOR'S CHOICE
 
സംസ്ഥാനതല പ്രവേശനോത്സവം നടന്ന എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച
 
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി മന്ത്രി വി. ശിവകുട്ടി കുട്ടികൾക്ക് മധുരം നൽകുന്നു
 
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
 
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് ബാഗും കുടയും നൽകുന്നു ഉദ്ഘാടനം ചെയ്യുന്നു
 
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
 
ആനവണ്ടി അവിടെ കിടക്ക്, ഇത് അന്നത്തിനുള്ള ഓട്ടം... കനത്തമഴയിൽ റെയിൻകോട്ട് ധരിച്ച് കടയ്ക്കൽ ബസ് സ്റ്റാൻഡിലൂടെ മുച്ചക്ര സൈക്കിളിൽ സഞ്ചരിക്കുന്ന അംഗപരിമിതൻ. ബസ് പുറപ്പെടുന്ന സമയം മൈക്കിലൂടെ വിളിച്ചുപറയുന്നതാണ് ബിനുവിന്റെ ജോലി.
 
സ്‌കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി കൊല്ലം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ അദ്ധ്യാപകരുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സ്‌കൂൾ മുറ്റം വൃത്തിയാക്കുന്നു.
 
എസ്.എൻ.ഡി.പി.യോഗം കിളികൊല്ലൂർ കോയിക്കൽ 6471-ാം നമ്പർ ശാഖയുടെ കുടുംബ സംഗമം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
 
മലപ്പുറം എം എസ് പി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ഒപ്പന മത്സരത്തിനായി വേദിയിലേക്ക് കെട്ടിനിൽക്കുന്ന മഴ വെള്ളത്തിലൂടെ നടന്നുപോകുന്ന മണവാട്ടിയും സംഘവും
 
മലപ്പുറം എം എസ് പി ഹയർ സെകണ്ടറി സ്കൂളിൽ വെച്ഛ് നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ  ആഘോഷം നിറഭേദമില്ലാതെ കളറാക്കാം കലാമികവുകളെ  എന്ന ആശയത്തോടെ  കാൻവാസിൽ വർണ്ണകൈകൾ പകർത്തുന്ന കുടുംബശ്രീ പ്രവർത്തകർ
 
കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തമത്സരത്തിനായി തയ്യാറെടുത്ത 54 വയസ്സുള്ള കോടശ്ശേരി പഞ്ചായത്തിൽ നിന്നുള്ള മത്സരാർത്ഥി സീന ജോയ് കൊച്ചുമകനുമായി കളി തമാശയിൽ ഏർപ്പെട്ടപ്പോൾ.
 
കലോത്സവ മഴയിൽ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തത്തിന് തയ്യാറെടുക്കുന്ന അമ്മക്കൊപ്പം കുഞ്ഞ് മഴ ആസ്വദിക്കുന്നു.
 
ചിലങ്കയോടെ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നൃത്തത്തിൽ പങ്കെടുക്കുന്നതിനായി ചിലങ്ക അണിയിച്ച് കൊടുക്കുന്നു.
 
പോത്താംങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പത്തൊമ്പതാമത് തുരിയം സംഗീതോത്സവത്തിന്റെ ആദ്യ ദിനം പദ്മവിഭൂഷൻ പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാംങ്കുഴൽ ഹിന്ദുസ്ഥാനി സംഗീത സദസ്സ്
 
ഇരുപതു വർഷങ്ങൾക്കു ശേഷം കാസർകോട് ചന്തേര കപോതനില്ലത്ത് നടന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കെട്ടിയാടിയ പരമക്കാളി തെയ്യം
 
കലയുടെ കൈകളിൽ... പാലക്കുന്നിൽ നടക്കുന്ന കുടുംബശ്രീ മിഷൻ 'അരങ്ങ്' ജില്ലാ സർഗോത്സവം മൂകാഭിനയം മത്സരത്തിന്റെ ഇടവേളയിൽ പേരക്കുട്ടി റിത്വികിനെ എടുത്തുയർത്തുന്ന പിലിക്കോടിലെ പ്രഭാവതിയും സഹമത്സരാർത്ഥികളും.
 
ഉടലും ചുവടും ബാക്കി... ആലപ്പുഴ ആറാട്ടുപുഴ ഭാഗത്ത് കടൽകയറി തീരമെടുത്ത ഭാഗത്ത് മണ്ണൊലിച്ച് വേരുകൾ കാണത്തക്കവിധം അപകടാവസ്ഥയിൽ നിലകൊള്ളുന്ന തെങ്ങുകളിലൊന്ന്.
 
പറക്കുവാൻ തടസമാകും വിധം കാലിൽ പറ്റിപ്പിടിച്ച വസ്തുവുമായി സമീപത്തെ പ്ലാസ്റ്റിക് പാത്രത്തിലെ വെള്ളത്തിൽ വീണുപോയ പ്രാവ് അൽപ്പസമയത്തിന് ശേഷം പിടഞ്ഞെണീറ്റ് പറന്നുയരുന്നു. പിടച്ചിലിനിടയിൽ കാലുകൾ സ്വാതന്ത്രമായതോടെ പറന്നുയരുകയായിരുന്നു. എ.സി. റോഡിൽ പള്ളാത്തുരുത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
ഭീതിയൊഴിയാതെ ... ആലപ്പുഴ നഗരത്തിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളിലേക്ക് കടപുഴകിവീണ വൃക്ഷം നോക്കി നിൽക്കുന്ന ഉണ്ണികൃഷ്ണനും കുടുംബവും. പുലർച്ചെയാണ് വൃക്ഷം കടപുഴകി കൊച്ചുകുട്ടികളടങ്ങുന്ന കുടുംബം കിടന്നുറങ്ങിയ മുറിക്ക് സമീപം വീഴുന്നത് ഭാഗ്യം കൊണ്ട് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ഉണ്ണികൃഷ്ണനും കുടുംബവും.
 
ഫ്രീക്കൻയാത്ര... പ്രത്യേകം തയ്യാറാക്കിയ വസ്ത്രം ധരിച്ച് ഇരുചക്രവാഹനത്തിന് പിന്നിൽ സാഹസികമായി നിന്ന് യാത്രചെയ്തുപോകുന്ന വളർത്തു നായ. ആലപ്പുഴ നഗരത്തിൽ കോടതിപാലറ്റിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
തീരമഴയിൽ തോരാദുരിതം... വെള്ളം കയറിയ വീടിനുള്ളിൽ കൈക്കുഞ്ഞിനെയും എടുത്ത് വെള്ളക്കെട്ടിൽ നിന്നുകൊണ്ട് ഭക്ഷണം പാകം ചെയ്യുന്ന വീട്ടമ്മ. കുട്ടികളടങ്ങുന്ന കുടുംബം വെള്ളക്കെട്ടിൽ ദുരിതത്തിലായതിനെത്തുടർന്ന് സമീപവാസികൾ ശക്തമായ മഴയിൽ ഉയർന്നുവരുന്ന വെള്ളക്കെട്ടിന്റെ തോത് നിയന്ത്രിക്കുവാനായി എത്തിച്ച മോട്ടോർ പമ്പ്‌ അടുക്കളയിൽ വെച്ചിരിക്കുന്നതും കാണാം.ആലപ്പുഴ നഗരത്തിൽ കിടങ്ങാംപറമ്പ് വാർഡിൽ നിന്നുള്ള കാഴ്ച.
 
പൂക്കൾ വിരിയട്ടേ....പ്രവേശനോത്സവത്തിന്റെ മുന്നോടിയായി അവസാനഘട്ട ഒരുക്കങ്ങൾ നടത്തുന്ന നന്നുവക്കാട് എം.സി.എൽ.പി സ്കൂളിലെ അദ്യാപികമാരായ മറിയാമ്മ പി.എം,അനുഷ അഗസ്റ്റിൻ എന്നിവർ.
 
അന്നം തീപ്പൊരിയായി..... കത്രികകളും കത്തികളും മൂർച്ച കൂട്ടുന്നതിന് വേണ്ടി കടകൾ തോറും എത്തി ജോലി ചെയ്യുന്ന അന്യ സംസ്ഥാനക്കാരൻ
 
മഴക്കാലത്തിൻ്റെ വരവറിയിച്ച് കടലും കലങ്ങിയതോടെ കരയിലേക്ക് ശക്തമായടിച്ച തിരമാലകളിൽ നനയാനായി ഇറങ്ങിയവർ. കോഴിക്കോട് കടപ്പുറത്ത് നിന്നുള്ള ദൃശ്യം.
 
റോളർ സ്കേറ്റിംഗ്... ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ അവധിക്കാല റോളർ സ്കേറ്റിങ് പരിശീലന ക്യാംപിന്റെ സമാപന ദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച റോളർ സ്റ്റേറ്റിങ്ങിൽ നിന്ന്.
 
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനായി വിദ്യാനഗർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജൂനിയർ ആൺകുട്ടികളുടെ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാമതെത്തുന്ന പാലാവയൽ സെന്റ് ജോൺസ് എച്ച്എസിലെ അഭിഷേക് മോഹൻ.
 
സ്‌പോർട്സ് ക്വാട്ടാ സീറ്റ് വർദ്ധിപ്പിക്കുക, ഒഴിവാക്കിയ സ്‌പോർട്സ് ബോണസ് മാർക്ക് നിലനിർത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ.പി.സി.സി ദേശീയ കായികവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ദേശീയ സംസ്ഥാന താരങ്ങളുടെ നേതൃത്ത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധാത്മകമായി വടം വലിച്ചടപ്പോൾ.
 
വിജയി... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ഓന്നാം സ്ഥാനം നേടുന്ന ചെന്ത്രാപ്പിന്നി സാൻവി നീന്തൽ അക്കാഡമിയിലെ ധനിഷ്. ചെന്ത്രാപ്പിന്നി എസ്.എൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
 
കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലപ്പുറത്തിന്റെ( ഐഡിയൽ കടകശ്ശേരി) മിൻഹ പ്രസാദ്
 
കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് അത്ലെറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിന് ശേഷം മഴ കൊണ്ടുകൊണ്ട് ബൂട്ട് ഊരി പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡ്ഡിൽസിൽ സ്വർണ്ണം നേടിയ കോട്ടയത്തിൻ്റെ എം മനൂപ്
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയ കൊല്ലത്തിന്റെ എം അതുൽജിത്ത്
 
അച്ഛൻ പൊലീസായി...തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് ഇറങ്ങിയ മുണ്ടക്കയം സ്വദേശി സുധിമോൻ തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞ് ആവണിയെ ലാളിക്കുന്നു . ഭാര്യ ആതിര മകൻ ആദിദേവ് എന്നിവർ സമീപം
 
തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിംഗ് ഔട്ട് പരേഡിനിടയിൽ തളർന്നു വീണ വനിത പൊലീസ്ക്കാരിക്ക് വെള്ളം നൽകുന്ന വനിതാ ഉദ്യോഗസ്ഥർ.
 
തൃശൂർ രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്നും
 
തൃശൂർ രാമവർമ്മപുരം പോലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡ് ജീപ്പിൽ നിന്ന് വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ .
 
കനത്ത മഴയിൽ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് പരിസരത്തെ കടകളിൽ വെള്ളം കയറിയപ്പോൾ
 
മഴയിൽ മുങ്ങിപ്പോയ കാർ തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം
 
കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പൊതുദർശനത്തിനായ് മറ്റൊരു വീട്ടിലേക്ക് മരണമടഞ്ഞ 75 വയസുള്ള തേറാട്ടിൽ ശാന്തയുടെ മൃതദ്ദേഹം ആംബുലൻസിൽ കയറ്റാനായി കൊണ്ട് പോകുന്നു
 
മഴയിൽ  തൃശൂർ അക്വാറ്റിക് കോംപ്ലക്സിന് സമീപത്തെ വീട്ടിൽ കയറിയ വെള്ളം കോരി കളയുന്ന വിട്ടുടമസ്ഥൻ രാജേന്ദ്രൻ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
കനത്ത മഴയിൽ പശ്ചിമ കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് കാരണമായ ചിറക്കൽ കനാലിലെ പായലുകൾ നീക്കം ചെയ്യുന്ന തൊഴിലാളികൾ
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com