EDITOR'S CHOICE
 
തലസ്ഥാനത്ത് പെയ്‌ത ശക്തമായ മഴയിൽ മുട്ടത്തറ ബൈപ്പാസിലും സമീപത്തെ സർവീസ് റോഡിലുമുണ്ടായ വെള്ളക്കെട്ട്
 
യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ ഏജീസ് ഓഫീസ് മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
 
മഹാരാജ സിനിമയുടെ വിജയത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ നടൻ വിജയ് സേതുപതി, സംവിധായകൻ മിഥിലൻ സ്വാമിനാഥൻ, നിർമാതാവ് സുധൻ സുന്ദരൻ എന്നിവർ പങ്കെടുക്കാനെത്തിയപ്പോൾ
 
തമിഴ് സിനിമാ നടൻ വിജയ്ൻ്റെ അമ്പതാം പിറന്നാൾ ആഘോഷത്തിൽ മംഗലാം ഡാം സ്വദേശി ഉണ്ണികണ്ണൻ പാലക്കാട് നഗരത്തിലൂടെ പ്ലക്ക് കാർഡുമായി നടക്കുന്നു വിജയ് ആരാധകനായും നേരിട്ട് കാണാൻ ആഗ്രഹമുണ്ട്എന്ന് വെക്തമാക്കി .
 
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ദുരവസ്ഥ നേരിൽകാണാനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
 
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ദുരവസ്ഥ നേരിൽകാണാനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
 
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ദുരവസ്ഥ നേരിൽകാണാനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സമീപം
 
എല്ലാം ശരിയാക്കാം... എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ദുരവസ്ഥ നേരിൽകാണാനെത്തിയ മന്ത്രി കെ.ബി. ഗണേഷ് കുമാർ യാത്രക്കാരുമായി സംസാരിക്കുന്നു.
 
ഇന്ന് ലോക യോഗ ദിനം. ശരീരത്തിനും മനസിനും ആരോഗ്യം നൽകുന്ന യോഗയിലെ ആഞ്ജനേയാസനം, അല്ലെങ്കിൽ ക്രസൻ്റ് മൂൺ പോസ്, അഭ്യസിക്കുന്ന തിരുവനന്തപുരം വഴുതക്കാട് വീവേഴ്‌സ് വില്ലേജ് സ്‌ഥാപക ഉടമ ശോഭ വിശ്വനാഥ്‌
 
ഇന്ന് ലോക യോഗ ദിനം. ശരീരത്തിനും മനസിനും ആരോഗ്യം നൽകുന്ന യോഗയിലെ ട്രീ പോസ് - വൃക്ഷാസനം അഭ്യസിക്കുന്ന തിരുവനന്തപുരം വഴുതക്കാട് വീവേഴ്‌സ് വില്ലേജ് സ്ഥാപക ഉടമ ശോഭ വിശ്വനാഥ്‌
 
സ്നേഹത്തിൻറെ വലിയപെരുന്നാൾ... സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ ഉയർത്തി പുതിയൊരു ബലിപെരുന്നാൾ വരവായി. പാലക്കാട് ജില്ലയിലെ ജലാലിയ ജുമാ മസ്ജിദ് മാട്ടയയിൽ സ്നേഹം പങ്കുവെക്കുന്ന കുട്ടികൾ.
 
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
 
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
 
പെരുന്നാൾ മൊഞ്ചിനായി..... വലിയ പെരുന്നാൾ അടുത്തത്തോടെ സാധനങ്ങൾ വാങ്ങുന്നത് തകൃതിയായി മാറിയിരിക്കുന്നു .മലപ്പുറം കുന്നുമ്മലിൽ പെരുന്നാളിനിടാനായി മൈലാഞ്ചി തിരഞ്ഞെടുക്കുന്ന കുട്ടികൾ
 
എറണാകുളം റാഡിസൺ ബ്ളൂ ഹോട്ടലിൽ നടന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വിദ്യാമൃതം പദ്ധതിയുടെ നാലാം എഡിഷന് തുടക്കംകുറിക്കാനെത്തിയ ചെയർമാൻകൂടിയായ മമ്മൂട്ടി. അർഹതപ്പെട്ട 250 വിദ്യാർതത്ഥികൾക്ക് സമ്പൂർണ സ്കോളർഷിപ്പ് ലഭ്യമാക്കുന്ന ധാരണ പത്രം ചടങ്ങിൽ അദ്ധേഹം കൈമാറി
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ അയൽക്കൂട്ട വിഭാഗം കേരളനടനം മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലയുടെ മത്സരാർത്ഥി റിഷിക പ്രഭാസിന്റെ ആഹ്ലാദം.
 
മഴക്കാല വിനോദം.... മഴയിൽ പുഴകൾ നിറഞ്ഞപ്പോൾ തോണിയിൽ വല വലയെറിഞ്ഞ് മീൻ പിടിക്കുന്ന യുവാവ്.തൊടുപുഴയിൽ നിന്നുള്ള ദൃശ്യം
 
തൊടുപുഴയിൽ നടന്നു വരുന്ന സർവ്വേ ഫീൽഡ് സ്റ്റാഫ് ആസോസിയേഷൻ 53-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത റവന്യു മന്ത്രി കെ രാജന് എറണാകുളം സർവ്വേ സൂപ്രണ്ട് ഓഫീസിലെ വി എസ് ബിജു തടിയിൽ കൊത്തിെയെടുത്ത മന്ത്രിയുടെ ഫോട്ടോ സമ്മാനിക്കുന്നു.
 
അതിജീവനവും ഉപജീവനവും... വേമ്പനാട്ട് കായലിൽ സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വള്ളത്തിലെത്തിൽ നിറച്ചെത്തിയ തൊഴിലാളി ആക്രിക്കടയിൽ കൊടുക്കുവാനായി സമീപത്തെ കടവിൽ അടുപ്പിച്ച് ചാക്കിലേക്ക് നിറക്കുന്നു. 20 വർഷമായി കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന ആലപ്പുഴ പള്ളാത്തുരുത്ത് സ്വദേശി ശശി ഇന്നും 50 രൂപ വാടകക്ക് വെള്ളമെടുത്തുപോയാണ് ഇത്തരത്തിൽ കായലിന് അതിജീവനും കുടുംബത്തിന് ഉപജീവനവും കണ്ടെത്തുന്നത്.
 
അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റിൽ നടന്ന പ്രദർശനം
 
പൂവിനെ തേടി... കർണാടക ഗുണ്ടൽപേട്ടിലെ സൂര്യകാന്തി പൂപാടത്തിൽ നിന്നുള്ള കാഴ്ച്ച.
 
എങ്ങനെ കാണും......തിരുവല്ലായിൽ നിന്ന് പത്തനംതിട്ടയ്ക്കുള്ള പാസഞ്ച‌‌ർ കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലെ ബോർഡാണിത് വെള്ളപ്പേപ്പറിൽ ചുവപ്പ് മഷി പേന കൊണ്ട് എഴുതിയ അക്ഷരങ്ങൾ കണ്ണിൽപ്പെടില്ല.
 
വലയിലായ ശൗര്യം...കോട്ടയം മെഡിക്കൽ കോളേജ് കാമ്പസിൽ എംബിബിഎസ് വിദ്യാർത്ഥികളെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിതീകരിച്ചതിനെതുടർന്ന് മെഡിക്കൽ കോളേജിൻ്റെ ഫാർമസി ഭാഗത്ത് അലഞ്ഞ് നടന്ന തെരുവ് നായയെ പ്രതിരോധ കുത്തിവെപ്പെടുക്കാനായി പിടിക്കുന്നു
 
പെരുന്നാൾവർണം വാനിലും... പെരുന്നാൾ ദിനത്തിൽ കോഴിക്കോട് വടകര പയംകുറ്റി മലയിലെ എക്കോപോയന്റിൽ സൂര്യാസ്തമനം കാണാനെത്തിയവർ.
 
യോഗ പ്രദർശനം...അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിൽ പങ്കെടുക്കുന്നവർ
 
യോഗാദിനം.... അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിൽ പങ്കെടുക്കുന്നവർ
 
കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാ വുഷു ജൂനിയർ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
 
ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുക്കാനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് സെന്റ് ജോർജ് ചുണ്ടനിൽ പരിശീലനത്തിൽ
 
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. കോട്ടയം ബസേലിയോസ് കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ബി.ഭാഗ്യലക്ഷ്മി കോളേജ് മൈതാനത്ത് യോഗാസനത്തിൽ.യോഗയിൽ നാഷണൽ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാന വനിത ഫിറ്റ്നസ് ഫിസികിൽ ഒന്നാം സ്ഥാനവും ഭാഗ്യലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്.
 
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. കോട്ടയം ബസേലിയോസ് കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ബി.ഭാഗ്യലക്ഷ്മി കോളേജ് മൈതാനത്ത് ത്രിവിക്രമാസനത്തിൽ.യോഗയിൽ നാഷണൽ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാന വനിത ഫിറ്റ്നസ് ഫിസികിൽ ഒന്നാം സ്ഥാനവും ഭാഗ്യലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്.
 
അന്താരാഷ്ട്ര യോഗാ ദിനം... കോട്ടയം ബസേലിയോസ് കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ബി. ഭാഗ്യലക്ഷ്മി കോളേജ് മൈതാനത്ത് പൂർണ്ണശലഭാസനത്തിൽ. യോഗയിൽ നാഷണൽ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാന വനിത ഫിറ്റ്നസ് ഫിസികിൽ ഒന്നാം സ്ഥാനവും ഭാഗ്യലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്.
 
ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. കോട്ടയം ബസേലിയോസ് കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിനിയായ ബി.ഭാഗ്യലക്ഷ്മി കോളേജ് മൈതാനത്ത് യോഗാസനം ചെയ്യുന്നു.യോഗയിൽ നാഷണൽ തലത്തിൽ മൂന്നാം സ്ഥാനവും സംസ്ഥാന വനിത ഫിറ്റ്നസ് ഫിസികിൽ ഒന്നാം സ്ഥാനവും ഭാഗ്യലക്ഷ്മി കരസ്ഥമാക്കിയിട്ടുണ്ട്.
 
തൃശൂർ വിജിലൻസ് കേടതിയുടെ മുൻപിൽ ഇടമലയാർ കേസിലെ വിധി കേൾക്കാൻ എത്തിയവർ
 
ഒരു മഴപെയ്താൽ നഗരത്തിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായ് കോർപറേഷൻ ആരോഗ്യ വിഭാഗം പ്രവർത്തകർ ദുർഗന്ധം വമിക്കുന്ന ഓടയിൽ ഇറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്യുന്നു തൃശൂർ വടക്കേ സ്റ്റാൻഡിന് സമീപത്ത് നിന്നൊരു ദൃശ്യം
 
അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ അസോസിയേഷൻ ജില്ല സ്പോട്സ് കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗാ പ്രദർശനത്തിൽ നിന്ന്
 
യോഗ ദിനത്തിൻ്റ ഭാഗമായി തൃശൂർ മണ്ണുത്തിയിൽ വൺ കേരള ആർആൻ്റ് വി സ്ക്വാഡൻ എൻസിസി കേഡറ്റുകൾ കുതിരയുടെ മുകളിൽ ഇരുന്ന് യോഗഭ്യാസം നടത്തിയപ്പോൾ ആദ്യമായാണ് കേരളത്തിൽ കുതിരക്ക് മുകളിലിരുന്ന് യോഗഭ്യാസം നടത്തുന്നത്. യോഗ ദിനത്തിലും ഈ സംഘം വിവിധ എൻസിസി ടീമിനൊപ്പം കുതിരയുടെ മുകളിലിരുന്ന് യോഗ അവതരിപ്പിക്കും
 
യോഗ ദിനത്തിൻ്റ ഭാഗമായി തൃശൂർ മണ്ണുത്തിയിൽ വൺ കേരള ആർആൻ്റ് വി സ്ക്വാഡൻ എൻസിസി കേഡറ്റുകൾ കുതിരയുടെ മുകളിൽ ഇരുന്ന് യോഗഭ്യാസം നടത്തിയപ്പോൾ ആദ്യമായാണ് കേരളത്തിൽ കുതിരക്ക് മുകളിലിരുന്ന് യോഗഭ്യാസം നടത്തുന്നത്. ഇന്ന് യോഗ ദിനത്തിലും ഈ സംഘം വിവിധ എൻസിസി ടീമിനൊപ്പം കുതിരയുടെ മുകളിലിരുന്ന് യോഗ അവതരിപ്പിക്കും
 
പിങ്ക് പൊലിസ് പേട്രോളിംഗിൻ്റെ ഭാഗമായി തൃശൂർ ട്രാഫിക് എൻഫോഴ്സ്മെൻ്റ് ഓഫീസിന് മുൻപിൽ എത്തിച്ചിരിക്കുന്ന ഗോപ്രോ കാമറ ഘടിപ്പിച്ച സ്കൂട്ടറുകൾ
 
തൃശൂർ റെയിൽവേ സ്റ്റേഷൻ്റെ മതിലുകളിൽ മെട്രോ ട്രെയിൻ്റെ ചിത്രം വരച്ചപ്പോൾ തൃശൂർ എം.പിയും കേന്ദ്ര മന്ത്രിയുംമായ സുരേഷ് ഗോപി മേട്രോട്രെയിൻ തൃശൂരിലേക്ക് നീട്ടുമെന്ന് പ്രഖ്യാപ്പിച്ചിരുന്നു
 
ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നഗരസഭ സ്ഥാപിച്ച ബോട്ടിൽ ബൂത്ത് നിറഞ്ഞ് കവിഞ്ഞപ്പോൾ
  TRENDING THIS WEEK
വായനാ ദിനത്തോടനുബന്ധിച്ച് എറണാകുളം പബ്ളിക് ലൈബ്രറിയിൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചപ്പോൾ
യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് പൊലീസ് ജീപ്പിൽ കയറ്റിയതോടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാഹനത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രവർത്തകർ.
പാലക്കാട് വടക്കഞ്ചേരി നെന്മാറ റൂട്ടിൽ പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിൻ്റെ കിലോ മീറ്റർ സൂചിപ്പിക്കുന്ന കാട്ടുപോത്തിൻ്റെ രൂപത്തിലുള്ള ബോർഡിൽ വള്ളിചെടികൾ പടർന്ന് കയറിയ നിലയിൽ.
ഇന്ന് വായനാ ദിനം...ഓൺലൈൻ മാധ്യമങ്ങളും ദൃശ്യ മാധ്യമങ്ങളും സജീവമായെങ്കിലും ഇന്നും വായനയുടെ ലോകം സജീവമാണ്.കോട്ടയം തിരുനക്കരയിൽ റോഡരുകിൽ നിന്ന് പത്രം വായിക്കുന്നയാൾ
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കു സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് ആർ.ഡി.ഡി ഓഫീസ് ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
കാലവർഷം തുടങ്ങിയതും പാടങ്ങളെല്ലാം നെല്ലിറക്കാനായി പാടം പൂട്ടിത്തുടങ്ങി. ട്രാക്ടറുകളുടെ വരവോടെ കാളയെ വെച്ഛ് പൂട്ടുന്നത് അപൂർവമാണ് അതുകൊണ്ട് തന്നെ കാളയെ വെച്ഛ് പൂട്ടുന്നവർക്ക് പണി കുറവുമാണ്. മലപ്പുറം മുസ്ല്യാരങ്ങാടിയിലൂടെ കാളപൂട്ടാൻ കാളയുമായി നടന്ന് പോകുന്ന കർഷകൻ.
സ്നേഹത്തിൻറെ വലിയപെരുന്നാൾ... സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകൾ ഉയർത്തി പുതിയൊരു ബലിപെരുന്നാൾ വരവായി. പാലക്കാട് ജില്ലയിലെ ജലാലിയ ജുമാ മസ്ജിദ് മാട്ടയയിൽ സ്നേഹം പങ്കുവെക്കുന്ന കുട്ടികൾ.
മലപ്പുറം ടൌൺഹാളിൽ സംഘടിപ്പിച്ച സി പി എം ജില്ലാ ജനറൽ ബോഡിയിൽ സൌഹൃദം പങ്കിടുന്ന ബിനോയ് വിശ്വവും പി പി സുനീറും
.മലപ്പുറം മേൽമുറിയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും ഓട്ടോയും തമ്മിലുണ്ടായ അപകടത്തിൽ തകർന്ന ഓട്ടോ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com