EDITOR'S CHOICE
 
കേരള ഫോക്‌ലോർ അക്കാദമിയുടെ തിരുവനന്തപുരത്ത് നിശാഗന്ധിയിൽ സംഘടിപ്പിച്ച പുരസ്കാര സമർപ്പണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണനും സെക്രട്ടറി എ.വി.അജയകുമാറും ചേർന്ന് മുത്തപ്പൻ തെയ്യത്തിന്റെ ഉപഹാരം സമ്മാനിച്ചപ്പോൾ
 
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കൊല്ലത്തു വന്നതിനെ തുടർന്ന് ആശ്രാമം മൈതാനത്ത് എത്തിയ ഹെലികോപ്ടർ
 
കേരള ഫോക്‌ലോർ അക്കാദമിയുടെ തിരുവനന്തപുരത്ത് നിശാഗന്ധിയിൽ സംഘടിപ്പിച്ച പുരസ്കാര സമർപ്പണ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങാനെത്തിയ തെയ്യം കലാകാരൻ പദ്‌മശ്രീ ജേതാവ് ഇ.പി. നാരായണൻ പെരുവണ്ണാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ശ്രമിക്കുന്നു
 
ശ്രീ നാരായണ വനിതാ കോളേജ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന ജോബ് ഫെയർ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.എസ്.ജയൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ, പ്രിൻസിപ്പാൾ ഡോ.അശ്വതി സുഗുണൻ, പട്ടത്താനം സുനിൽ,ഡോ.ബേണി.ബി രാജ്, ഡോ.ഡി.ദേവിപ്രിയ, ഡോ.പി.ജെ.ക്രിസ്റ്റ ബെൽ തുടങ്ങിയവർ സമീപം
 
നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത്‌ മാറ്റുന്നു
 
നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രവർത്തകൻ ബാരിക്കേഡ് കെട്ടിയിരുന്ന കയർ കല്ലുകൊണ്ട് ഇടിച്ചുമുറിക്കാൻ ശ്രമിക്കുന്നു
 
നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ പൊലീസിന് നേരെ തള്ളിക്കയറാൻ ശ്രമിക്കുന്നു
 
സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുവാൻ കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധർഖറേയും ഭാര്യ സുധേഷ് ധർഖറേയും കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് സ്വീകരിക്കുന്നു. എം.മുകേഷ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.ദേവീദാസ് എന്നിവർ സമീപം
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
 
വൈക്കം മുഹമ്മദ്ദ് ബഷീറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പുരിലെ വസതിയിൽ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് നടുവട്ടം മാറാട് ജീനരാജാ ദാസ് എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ എത്തിയപ്പോൾ.
 
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി വേഷമിട്ടെത്തിയ ചിന്നക്കട ക്രേവൺ സ്കൂളിലെ വിദ്യാർത്ഥികൾ. പാത്തുമ്മ എന്ന കഥാപാത്രം ആടിന് തീറ്റ നൽകുന്നു. ചിന്നക്കട ബസ്ബേയിൽ നിന്നുള്ള കാഴ്ച ഫോട്ടോ: ജയമോഹൻ തമ്പി
 
പനമ്പള്ളി നഗർ ഇടം ആർട് ഗാലറിയിൽ എറോറ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം ചെയ്ത് മേയർ അഡ്വ. എം. അനിൽകുമാർ ചിത്രങ്ങൾ കാണുന്നു. ആർട്ടിസ്റ്റുകളായ സി.ടി. അജയകുമാർ, അരുണിമ ഗോപിനാഥ് എന്നിവർ സമീപം.
 
നീറ്റ്, നെറ്റ് പരീക്ഷാച്ചതി അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദായ നികുതി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരെ പൊലിസ തടഞ്ഞപ്പോൾ
 
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ആദ്യ ഹജ്ജ് വിമാനത്തിലെ വിശ്വാസികളെ വിതുമ്പിക്കൊണ്ട് സ്വീകരിക്കുന്ന ബന്ധു
 
കോനാട് ബീച്ചിന്‌ സമീപം അടിച്ച ശക്തമായ തിരമാല. തിരയടിച്ച് സമീപത്തെ പല വീടുകളിലും വെള്ളം കയറി.
 
ജില്ലയിൽ പെയ്ത മഴയത്ത് മൊബൈലിൽ ചിത്രങ്ങൾ പകർത്തി പോകുന്നവർ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
 
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പൂരിലെ വൈലാലിൽ വീട്ടിലെത്തിയ എടവണ്ണ എസ്.എച്ച്.എം.ജി.വി ഹയ‍ർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ബഷീറിന്റെ മകൾ ഷാഹിനാ ബഷീറുമൊത്ത് സെൽഫിയെടുക്കുന്നു.
 
കായലോളത്തിൽ... കുമരകം വേമ്പനാട് കായലിൽ മീൻപിടിക്കാൻ പോകുന്ന തൊഴിലാളികളും ടൂറിസ്റ്റുകളുമായി പോകുന്ന ഹൗസ് ബോട്ടും
 
പൊടിക്കുണ്ട് എക്സൈസ് ഓഫീസിൽ വിവിധ കേസുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ.
 
കെ.പി.സി.സി അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ.സുധാകരന്റെ നടാലിലെ വീട്ടിൽ നിന്നും കുഴിച്ചെടുത്ത കൂടോത്ര വസ്തുക്കൾ.
 
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
 
കണ്ണൂർ ഏച്ചൂർ കമാൽ പീടികക്ക് സമീപം പോലീസുകാൻ്റെ കാർ ഇടിച്ച് സ്ത്രീ മരിക്കാനിടയായ കാർ പോലീസ് ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മൂടിക്കെട്ടിയ നിലയിൽ.
 
ജില്ലാ വിദ്യാഭ്യാസ വകുപ്പ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സുബ്രതോ മൂഖർജി ജില്ലാ സ്‌കൂൾ തല ഫുട്‌ബോൾ മത്സരത്തിൽ ജി.വി.എച്ച്‌.എസ്‌.എസ്‌ ദേശമംഗലവും തിരുവളയന്നൂർ എച്ച്‌.എസ്‌.എസ്‌ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ആൻഡ് സീനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ഷൂട്ട് അറ്റ് സൈറ്റ്... തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജില്ലാ റൈഫിൾ ഷൂട്ടിങ് ഓപ്പൺ ചാംപ്യൻഷിപ്പിൽ ഓപ്പൺ സൈറ്റ് 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ മത്സരിക്കുന്നവർ.
 
വാമോസ്...അർജൻ്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ജന്മദിനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിലെ ഒരു കടയിൽ പ്രദർശിപ്പിച്ച മെസ്സിയുടെ മുഖമുള്ള ടീഷർട്ടുകൾ.
 
യോഗ പ്രദർശനം...അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിൽ പങ്കെടുക്കുന്നവർ
 
യോഗാദിനം.... അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിൽ പങ്കെടുക്കുന്നവർ
 
കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാ വുഷു ജൂനിയർ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
 
ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുക്കാനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് സെന്റ് ജോർജ് ചുണ്ടനിൽ പരിശീലനത്തിൽ
 
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
 
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് അക്രമാസക്തമായിതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
 
പി രാഘവന്റെ രണ്ടാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മുന്നാട് പീപ്പിൾസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
 
കേരള എൻ.ജി.ഒ അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധാഗ്നിയുടെ ഭാഗമായി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം
 
രാജ്മോഹൻ ഉണ്ണിത്താൻ എം പി കാസർകോട് ജില്ലാ കോൺഗ്രസ്‌ ഓഫീസിൽ മാധ്യമങ്ങളെ കണ്ടപ്പോൾ
 
കാസർകോട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വർധിക്കുന്ന കവർച്ചകളുമായി ബന്ധപ്പെട്ട് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ വിളിച്ചു ചേർത്ത വ്യാപാരികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പ്രസംഗിക്കുന്ന ജില്ലാ പൊലീസ് മേധാവി പി.ബിജോയ്.
 
നീറ്റ് ,നെറ്റ് പരീക്ഷകൾ അട്ടിമറിച്ചതിനെതിരെ ഡി.വൈ.എഫ്‌.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ ഇൻകം ടാക്‌സ്‌ ഓഫീസ്‌ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്ന പ്രവർത്തകരെ പ്രതിരോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
 
ബോട്ടിങ്ങും, കയാക്കിങ്ങുമായി മൺസൂൺ ടൂറിസം ആസ്വദിക്കാൻ നിരവധിപ്പേരാണ് ജില്ലയിലേക്കെത്തുന്നത്. ആലപ്പുഴ സീറോ ജെട്ടിക്ക് സമീപം കായാക്കിങ്ങ് നടത്തുന്നവർ
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറുടെ സന്ദർശത്തിന് മുന്നോടിയായി ആശ്രാമം മൈതാനത്ത് നടന്ന ട്രയൽ റണ്ണിനിടെ മഴ നനഞ്ഞ് ആശ്രാമം പൊലീസ് ക്വാർട്ടേഴ്‌സിലേയ്ക്ക് പോയ മകൻ കാർത്തിക്കിന്റെ തലയിൽ തൂവാല കൊണ്ട് തുടയ്ക്കുന്ന അച്ഛൻ ദീപു. മകൾ കീർത്തന സമീപം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com