EDITOR'S CHOICE
 
താന്തോന്നിതുരുത്തിൽ വേലിയേറ്റത്തിൽ വെളളം കയറിയതിനെത്തുടർന്ന് മുറ്റത്ത് നിന്ന് വെള്ളം കോരി കളയുന്ന വീട്ടമ്മ
 
ശക്തനെ വീഴ്ത്തി...തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ്സ്
 
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പൈപ്പ് വെള്ളം ഉപയോഗിച്ച് ബസ് കഴുകുന്ന ജീവനക്കാരൻ
 
കടലാക്രമണത്തിൽ തകർന്ന വീടിനു സമീപം നോക്കി നിൽക്കുന്ന ഗൃഹനാഥ മോളിയും, മകൻ ബാബിൻ രാജും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 14ൽ പുതുവൽ ഭാഗത്ത് നിന്നുള്ള കാഴ്ച.
 
കടലാക്രമണത്തിൽ പൂർണ്ണമായി തകർന്ന ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 14 പുതുവൽ വീട് മോളിയുടെ വീടിനുള്ളിൽ നിന്ന് വീട്ടുപകരണങ്ങൾ നീക്കുന്ന മകൻ ബബിൻ രാജും, സമീപവാസിയും
 
കടലാക്രമണത്തിൽ തീരമെടുത്ത് തകർച്ചാഭീക്ഷണിനേരിടുന്ന വീടിന് സമീപം വളർത്തുനായയെയും കൈയ്യിലെടുത്ത് കടലിലേക്ക് നോക്കി നിൽക്കുന്ന ഗൃഹനാഥൻ സാബു. ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 14 ൽ വെള്ളംതെങ്ങ് വീട്ടിൽ നിന്നുള്ള കാഴ്ച.
 
കടലാക്രമണം നേരിടുന്ന ആലപ്പുഴ അമ്പലപ്പുഴ തീരത്തു നിന്നുള്ള കാഴ്ച.
 
കടലാക്രമണം നേരിടുന്ന ആലപ്പുഴ അമ്പലപ്പുഴ തീരത്തു നിന്നുള്ള കാഴ്ച.
 
കന്യാകുമാരി വിവേകാനന്ദപ്പാറയും തിരുവള്ളൂർ പ്രതിമയും
 
കന്യാകുമാരി വിവേകാനന്ദപ്പാറ
 
കന്യാകുമാരി വിവേകാനന്ദപ്പാറ
 
മലപ്പുറം എം എസ് പി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ഒപ്പന മത്സരത്തിനായി വേദിയിലേക്ക് കെട്ടിനിൽക്കുന്ന മഴ വെള്ളത്തിലൂടെ നടന്നുപോകുന്ന മണവാട്ടിയും സംഘവും
 
മലപ്പുറം എം എസ് പി ഹയർ സെകണ്ടറി സ്കൂളിൽ വെച്ഛ് നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ  ആഘോഷം നിറഭേദമില്ലാതെ കളറാക്കാം കലാമികവുകളെ  എന്ന ആശയത്തോടെ  കാൻവാസിൽ വർണ്ണകൈകൾ പകർത്തുന്ന കുടുംബശ്രീ പ്രവർത്തകർ
 
കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തമത്സരത്തിനായി തയ്യാറെടുത്ത 54 വയസ്സുള്ള കോടശ്ശേരി പഞ്ചായത്തിൽ നിന്നുള്ള മത്സരാർത്ഥി സീന ജോയ് കൊച്ചുമകനുമായി കളി തമാശയിൽ ഏർപ്പെട്ടപ്പോൾ.
 
കലോത്സവ മഴയിൽ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തത്തിന് തയ്യാറെടുക്കുന്ന അമ്മക്കൊപ്പം കുഞ്ഞ് മഴ ആസ്വദിക്കുന്നു.
 
ചിലങ്കയോടെ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നൃത്തത്തിൽ പങ്കെടുക്കുന്നതിനായി ചിലങ്ക അണിയിച്ച് കൊടുക്കുന്നു.
 
തോരാത്തമഴ ,തീരാത്ത ദാഹം....പത്തനംതിട്ട പണിനടക്കുന്ന അബാൻ പാലത്തിന്റെ മുകളിൽ വലിയ ക്യാനുയർത്തി വെള്ളം കുടിക്കുന്ന തൊഴിലാളി.
 
സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടന്ന സംസ്ഥാന സർക്കാരിന്റെ മൂന്നാം വർഷത്തെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മുന്നിലൂടെ വേദിയിലേക്ക് കടന്നുവരുന്ന മന്ത്രി കെ.രാധാകൃഷ്ണൻ. മന്ത്രി റോഷി അഗസ്റ്റിൻ സമീപം
 
ഇനിയല്പം വിശ്രമം ... വാഹനത്തിൽ അടുക്കിയിട്ട ചക്കയ്ക്ക് മുകളിൽ കിടന്ന് വിശ്രമിച്ച് യാത്ര ചെയ്യുന്ന തൊഴിലാളി.തിരുവനന്തപുരം ഈഞ്ചയ്ക്കൽ നിന്നുള്ള ദൃശ്യം
 
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി തിരുവനന്തപുരം മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരം മാരാർജി ഭവനിൽ നൽകിയ സ്വീകരണത്തിനിടെ ആലിംഗനം ചെയ്തപ്പോൾ
 
കരകാണാ തോട്ടത്തിൽ... ശക്തമായ മഴയിൽ വെള്ളം കയറിയ റബർതോട്ടത്തിൽ വലവീശി മീൻ പിടിക്കുന്ന യുവാവ്. കോട്ടയം പേരൂർ കിണറ്റുംമൂട് നിന്നുള്ള കാഴ്ച
 
പാടം കിളിർത്തു മനസ്സ് കുളിർത്തു... വർഷകാലമായി നെൽപാടത്ത് വെള്ളം എത്തിയപ്പോൾ കോട്ടയം അയ്മനം പഞ്ചായത്തിലെ വിത്തെറിഞ്ഞ് നെൽക്കതിർ കിളിർത്തു നിൽക്കുന്ന പരിപ്പ് 900 പാടശേഖരത്തെ തെക്കേ മുന്നൂറ് നാന്നൂറ് പാടത്ത് ശേഷിക്കുന്ന ഭാഗത്ത് കൂടി വിത്തെറിഞ്ഞ ശേഷം വരമ്പിലൂടെ വരുന്ന കർഷകനായ സുധാകരൻ.
 
ഷെയ്ഡ്‌സ് ഓഫ് റെയിൻ... പൊടുന്നനെ പെയ്ത മഴയിലെ കാർ സഫാരി. കോഴിക്കോട് അരയടത്തു പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
 
കാസർകോട് കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രതികളായ കെ. രതീശൻ (നീല ഷെർട്ട്), ജബ്ബാര്‍ എന്നിവരെ അറസ്റ്റ് ചെയ്തപ്പോൾ
 
റോളർ സ്കേറ്റിംഗ്... ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ അവധിക്കാല റോളർ സ്കേറ്റിങ് പരിശീലന ക്യാംപിന്റെ സമാപന ദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച റോളർ സ്റ്റേറ്റിങ്ങിൽ നിന്ന്.
 
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനായി വിദ്യാനഗർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജൂനിയർ ആൺകുട്ടികളുടെ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാമതെത്തുന്ന പാലാവയൽ സെന്റ് ജോൺസ് എച്ച്എസിലെ അഭിഷേക് മോഹൻ.
 
സ്‌പോർട്സ് ക്വാട്ടാ സീറ്റ് വർദ്ധിപ്പിക്കുക, ഒഴിവാക്കിയ സ്‌പോർട്സ് ബോണസ് മാർക്ക് നിലനിർത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ.പി.സി.സി ദേശീയ കായികവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ദേശീയ സംസ്ഥാന താരങ്ങളുടെ നേതൃത്ത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധാത്മകമായി വടം വലിച്ചടപ്പോൾ.
 
വിജയി... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ഓന്നാം സ്ഥാനം നേടുന്ന ചെന്ത്രാപ്പിന്നി സാൻവി നീന്തൽ അക്കാഡമിയിലെ ധനിഷ്. ചെന്ത്രാപ്പിന്നി എസ്.എൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
 
കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലപ്പുറത്തിന്റെ( ഐഡിയൽ കടകശ്ശേരി) മിൻഹ പ്രസാദ്
 
കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് അത്ലെറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിന് ശേഷം മഴ കൊണ്ടുകൊണ്ട് ബൂട്ട് ഊരി പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡ്ഡിൽസിൽ സ്വർണ്ണം നേടിയ കോട്ടയത്തിൻ്റെ എം മനൂപ്
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയ കൊല്ലത്തിന്റെ എം അതുൽജിത്ത്
 
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തൻറെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകിയ പശുവിനെ മന്ത്രിമാരായ ജെ. ചിഞ്ചുറാണി,കെ രാജൻ എന്നിവർ ചേർന്ന് കൈമാറുന്നു
 
ആഘോഷരാവിൽ...സുരേഷ് ഗോപിയുടെ മന്ത്രിസഭ പ്രവേശനത്തിൻ്റെ ഭാഗമായി ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് നമ്മോ ഭവനു മുന്നിൽ പ്രവർത്തകർ ആഘോഷമാക്കിയപ്പോൾ.
 
ശക്തനെ വീഴ്ത്തി...തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് .
 
ശക്തനെ വീഴ്ത്തി...തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ്സ്
 
തൃശൂർ എക്സൈസ് അക്കാഡമിയിൽ സംഘടിപ്പിച്ച സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ മന്ത്രി എം.ബി രാജേഷ് സല്യൂട്ട് സ്വീകരിക്കുന്നു
 
ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരാനിരിക്കെ മുനകക്കടവ് ഹാർബറിൽ എത്തിയ ബോട്ടിൽ നിന്നുള്ള ചെമ്മീനുകൾ ഒരുക്കി വക്കുന്നു
 
ലോക സഭ തെരെഞ്ഞെടുപ്പിൽ കെ മുരളീധരൻ്റെ തോൽവിയിയെ ചൊല്ലി തൃശൂർ ഡി സി സി ഓഫീസിൽ നടന്ന തർക്കത്തിൽ നിന്നും
 
കാഞ്ഞാണി പെരുംമ്പുഴ പാടത്ത് കനത്ത മഴയിൽ കെട്ടിനിൽക്കുന്ന അരക്കൊപ്പം വെള്ളത്തിലൂടെ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പതിനഞ്ച് പേരടങ്ങിയ തൊഴിലുറപ്പ് സ്ത്രീകൾ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്‌ളാദ പ്രകടനം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
വിജയത്തിൽ "കൈ"കോർത്ത് .....
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ പ്രവർത്തകർ എടുത്തുയർത്തി സന്തോഷം പങ്കിടുന്നു
വിജയ മധുരം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ.രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ മധുരം നൽകി ആഹ്ലാദം പങ്കിടുന്നു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ലീഗ് നേതാവ് മായിൻ ഹാജി തുടങ്ങിയവർ സമീപം.
വിജയമുത്തം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ. രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ എം.കെ. രാഘവന് മുത്തം നൽകുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇ ടി മുഹമ്മദ് ബഷീറിൻറെ വമ്പിച്ച വിജയം ആഘോഷിക്കുന്ന കുട്ടി
​​​​​​​അച്ഛനേക്കാളും പൊക്കം... പുത്തൻ ബാഗും, ബുക്കും, യൂണിഫോമുകളുമായി കുരുന്നുകൾ ഇന്ന് വിദ്യാലയ മുറ്റത്തെത്തും. സ്കൂൾ പർച്ചേസുകൾ കഴിഞ്ഞു കുരുന്നുമായി മടങ്ങുന്ന കുടുംബം. കോഴിക്കോട് മിഠായി തെരുവിൽ നിന്നുള്ള കാഴ്ച്ച.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com