EDITOR'S CHOICE
 
ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന കേരള കൗമുദി ആലപ്പുഴ യുണിറ്റ് ചീഫ് കെ.ഡി.ദയാൽ, മാതൃഭൂമി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ജോയ് വർഗീസ് എന്നിവരുടെ അനുസ്‌മരണ സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു. പ്രസ് ക്ലബ് സെക്രട്ടറി ടി.കെ.അനിൽകുമാർ, പ്രസ് ക്ലബ്ബ് ട്രഷറർ സുരേഷ് തോട്ടപ്പള്ളി, കേരള കൗമുദി ആലപ്പുഴ യുണിറ്റ് ചീഫ് കെ.എസ്.സന്ദീപ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗങ്ങളായ , കെ. എ. ബാബു , ജലീൽ അരൂക്കുറ്റി, തുടങ്ങിയവർ സമീപം
 
എറണാകുളം നഗരത്തിൽ പെയ്ത ചാറ്റൽ മഴയിൽ മഴക്കോട്ട് ധരിച്ച് നീങ്ങുന്നയാൾ
 
കനത്ത മഴയിൽ പാടശേഖരം കരകവിഞ്ഞതിനെത്തുടർന്ന് വെള്ളം കയറിയ ആലപ്പുഴ ചമ്പക്കുളം പനയ്ക്കൽ വീട്ടിൽ കുഞ്ഞുമോൻ തന്റെ വീടിന് മുന്നിൽ
 
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്തുന്ന മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ
 
ആലപ്പുഴ പൂന്തോപ്പ് പുതുവൽ പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാനായി ആറാട്ടുവഴി പാലം നിർമ്മാണത്തിനായി നിർമ്മിച്ച ബണ്ട് പൊളിച്ചു മാറ്റിയപ്പോൾ
 
വെള്ളത്തിൽ വള്ളമല്ല വണ്ടി... തങ്കശേരി കാവൽ ജംഗ്ഷനിൽ വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ സ്കൂട്ടറിലും സൈക്കിളും യാത്ര ചെയ്യുന്നവർ
 
രണ്ട് ദിവസമായി പെയ്ത്കൊണ്ടിരിക്കുന്ന കനത്ത മഴയിൽ തകർന്ന വൈറ്റില ഹബ്ബിലേക്കുള്ള വഴി കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കാലിൽ ചെളിപറ്റാതിരിക്കാനായി കുഴികളിൽ നിന്ന് മാറി നടക്കുന്ന യുവതികൾ
 
രണ്ട് ദിവസമായി പെയ്ത്കൊണ്ടിരിക്കുന്ന കനത്ത മഴയിൽ തകർന്ന വൈറ്റില ഹബ്ബിലേക്കുള്ള വഴി കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കുഴിയിലെ വെള്ളക്കെട്ടിലൂടെ പോകുന്ന കെ.എസ്.ആർ.ടി.സി ബസ്
 
കോഴിക്കോട് ഇന്നലെ പെയ്ത കനത്ത മഴയിൽ മാനാഞ്ചിറയിലുണ്ടായ വെള്ളക്കെട്ട്
 
പാലക്കാട് മുടപ്പലൂർ അഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് ആനചമയ പ്രദർശനം .
 
സന്തോഷ് കീഴാറ്റൂർ സൗഹൃദ കൂട്ടവും തൃശൂർ സദ്ഗമയുടെയും ആഭിമുഖ്യത്തിൽ തൃശൂർ സംഗീത നാടക അക്കാഡമി കെ.ടി മുഹമ്മദ് തിയേറ്ററിൽ നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച പെൺ നടൻ എന്ന നാടകത്തിൽ നിന്നും.
 
പാലക്കാട് കല്ലേക്കുളങ്ങര കഥകളിഗ്രാമത്തിൻ്റെ വാർഷികവും കലാമണ്ഡലം രാമൻകൂട്ടിനായർ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ചെമ്പൈ സ്മാരക സംഗീത കോളേജിൽ പെൺ കൂട്ടികൾ അവതരിപ്പിച്ച താടിയരങ്ങ് കഥകളിയിൽ നിന്ന്.
 
കലയുടെ കാഴ്ച... മഹാകവി ജി സ്മാരകത്തിൽ ആസ്കിന്റെ നേതൃത്വത്തിൽ നടക്കുന്ന അനോമി അനിമ ചിത്രകലാ പ്രദർശനത്തിൽ നിന്ന്.
 
നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഗവ.നഴ്സിങ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സിനിമാറ്റിക് ഡാൻസ് സിംഗിൾ വിഭാഗം മത്സരത്തിൽ നിന്ന്
 
കച്ചകെട്ടിയിറങ്ങിയവർ... ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമി സംഘടിപിച്ച ഇലക്ഷൻ കാർട്ടൂൺ പ്രദർശനത്തിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മത്സരാർത്തികളുടെ വരകൾ നോക്കിക്കാണുന്ന കുട്ടികൾ.
 
ശ്രീകോവിൽ പ്രവേശം... പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവത്തിന് ബ്രഹ്മകലശം ക്ഷേത്ര ശ്രീ കോവിലിനുള്ളിലേക്ക് എഴുന്നള്ളിക്കുന്നു
 
കനത്ത മഴയിൽ പാടശേഖരം കരകവിഞ്ഞതിനെത്തുടർന്ന് വെള്ളം കയറിയ ആലപ്പുഴ മങ്കൊമ്പ് - ചമ്പക്കുളം റോഡിലൂടെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ
 
മഴയിലൽപം മധുരമാവാം, പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനുമുന്നിലെ ഫുട്പാത്തിൽ മാമ്പഴം വിൽക്കുന്ന കച്ചവടക്കാരൻ അതിൽ നിന്ന് ഒന്ന് മുറിച്ച് കഴിക്കുന്നു
 
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
 
മഴ ലോഡിംഗ്... തൊഴിലാളികളും മറ്റും വേനൽച്ചൂടിൻറെ കാഠിന്യത്തിൽ വലഞ്ഞിരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമായപ്പോൾ ഇന്നലെ പെയ്ത മഴയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ചുമട്ടുതൊഴിലാളി. എം.എൽ റോഡിൽ നിന്നുള്ള കാഴ്ച.
 
തോളത്ത് പറന്നു വന്നിരിക്കുന്ന രാമൻ എന്ന കാക്ക കുഞ്ഞിന് ഭക്ഷണം നൽകുന്ന ഷാജി
 
കാട്ടിലെ തടി,തേവരുടെ ആന...വരൾച്ചയിൽ നാട് കുടിവെള്ളത്തിനായി പരക്കം പായുമ്പോൾ അപ്പർകുട്ടനാട്ടിലെ എടത്വാ പത്തിപ്പാലത്തിന് സമീപത്തെ പ്രധാന പൈപ്പ് ലൈനിൽ നിന്ന് കുടിവെള്ളം പാഴാകുന്നു. പാഴാകുന്ന വെള്ളം അനധികൃതമായി സമീപത്തെ വീടുകളിലേക്ക് എത്തിക്കുവാൻ വ്യക്തികൾ വലിച്ചിരിക്കുന്ന ഓസും പൈപ്പിന് മുകളിൽ കാണാം.
 
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക് ആസ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രൽ അവസാനമായി അന്ത്യകൂദാശ നൽകുന്ന മകൻ ബിഷപ്പ് ഡാനിയേൽ മോർ തിമഥേയോസ്.
 
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
 
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ബോസ്കോ ഒതുക്കുങ്ങൽ ,എൻ എസ് എസ് മഞ്ചേരിയും തമ്മിലുണ്ടായ മത്സരത്തിൽ നിന്നും
 
അകക്കണ്ണിൻ്റെ വെള്ളിച്ചത്തിലൂടെ കരുക്കൾ നീക്കി ... കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെസ് പരിശീലന ക്യാബിൽ നിന്ന് കാഴ്ച ശക്തിയില്ലാത്ത സ്ക്കൂൾ. കോളേജ് വിദ്യാർത്ഥികളും. യുവാക്കളും പങ്ക് എടുത്തിരിന്നു ചെസ് ബോർഡ് തൊട്ടുനോക്കിയാണ് മനക്കണ്ണിൻ്റെ വെള്ളിച്ചത്തിൽ കരുക്കൾ നീക്കുന്നു.
 
അകകണ്ണിൻ്റെ വെള്ളിച്ചത്തിൽ ... സേപാർട്സ് കൗൺസിൽ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും പാലക്കാട് ജില്ലാ ചെസ് ഓർഗനൈസിങ് സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന വനിതാ ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പാലക്കാടും കോഴിക്കോടും തമ്മിൽ നടന്ന മത്സരത്തിൽ പാലക്കാട് ജില്ലയിലെ ആയിഷ സൈനബ മത്സരിച്ച് മുന്നേറുകയാണ് ജന്മനാൽ കാഴ്ച്ച പരിമിതയുള്ള മത്സരാർത്ഥി നിശ്ചയാർദ്ധ്യവും മനക്കരുത്ത് കൊണ്ട് പെരുതി ആദ്യ റൗണ്ടിൽ വിജയം നേടി .
 
ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്നും
 
ബംഗ്ളാദേശിനെതിരെയുള്ള ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച് മടങ്ങിയെത്തിയ മലയാളി താരങ്ങളായ എസ്. സജനയ്ക്കും ആശയ്ക്കും ഇന്നലെ രാത്രി വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പ്
 
തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ വ്യാസ കോളേജും ,സേക്രഡ് ഹാർട്ട് ക്ലബ്ബും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
അടിതെറ്റിയാൽ... ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ കേരളവർമ്മ കോളേജും (റോസ്) സേക്രട്ട് ഹാർട്ട് സ് ക്ലബും (ബ്ലൂ) തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കൊല്ലം: നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ മോഷ്ടിക്കപ്പെട്ടത് പത്തോളം ബൈക്കുകൾ. കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപത്തെ, റെയിൽവേയുടെ താത്കാലിക പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് മൂന്ന് ബൈക്കുകൾ മോഷ്ടിക്കപ്പെട്ടു. മോഷണം പെരുകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് പരാതി.
 
മഴ,ചായ.... മഴ, ചായ, വൈകുന്നേരം അതൊരു വികാരം തന്നെയാണ്. മഴക്കാലത്ത് ആസ്വദിക്കാനായ് മറിച്ചൊന്നുമില്ല. വർഷക്കാലത്തെ വരവേൽക്കാനായി നഗരത്തിൽ പെയ്ത വേനൽ മഴയിൽ പിച്ചു അയ്യർ ജംഗ്ഷന് സമീപത്തെ ചായക്കടയിൽ നിന്നുള്ള കാഴ്ച
 
പെരിങ്ങാവിൽ റീഗൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ പഠിച്ചെടുത്ത് ഉണ്ടാക്കിയ കുരുത്തോല കൊണ്ടുള്ള കളിപ്പാടങ്ങൾ
 
മഴയിൽ തൃശൂർ.സെൻ്റ് തോമസ് കോളേജ് റോഡിലേക്ക് കടപുഴകി വീണ കൂറ്റൻ പാഴ്മരം
 
ദാ ഈ കുട്ട പിടി ... മഴക്കാലപൂർവ്വ ശുചീകരണം നടത്താത്തതിൽ പ്രതിഷേധിച്ച് തൃശൂർ കോർപ്പറേഷൻ ഓഫീസിലേക്ക് കോൺഗ്രസ് കൗൺസിലർമാർ കുളവാഴകളുമായി നടത്തിയ മാർച്ചിൽ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ കോർപ്പറേഷൻ ഓഫീസിലേക്ക് കുളവാഴകൾ കൊണ്ടുവന്ന കുട്ട വലിച്ചെറിയുന്നു.
 
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
 
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
 
ഒരു മഴക്കാലം കൂടി... കാലവർഷം കനത്ത തുടങ്ങിയതോടെ മഴയ്ക്കായി കാർമേഘങ്ങൾ തിങ്ങി കൂടിയപ്പോൾ തൃശൂരിൽ നിർമ്മാണ പുരോഗമിക്കുന്ന ആകാശപാതയുടെ പശ്ചാത്തലത്തിൽ നിന്നുള്ള ചിത്രം .
 
Adjust ഗ്രീൻ പിച്ച്... വേനലവധി കഴിയാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. കിട്ടുന്ന സമയം പാടത്തും പറമ്പിലും ചിലവഴിക്കുകയാണ് കുട്ടികൾ .കൂട്ടുകാരുമൊത്ത് കൊയ്ത്ത് കഴിഞ്ഞ പാടത്ത് ക്രിക്കറ്റ് കളിച്ച് ആഘോഷിക്കുന്നവർ.ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുളള ദൃശ്യം
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങിൽ വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശാഖാ പ്രവർത്തകർക്ക് വേണ്ടി യൂണിയൻ പ്രതിനിധി കെ.രഘു ഉപഹാരം നൽകി ആദരിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ എം.സജീവ്, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ, തുടങ്ങിയവർ സമീപം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
പ്രായം നമ്മിൽ മോഹം നൽകി... ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിനിടെ പ്രവർത്തകരോടൊപ്പം പാട്ടിന് ചുവടുവെക്കുന്ന കാരാപ്പുഴ സ്നേഹദീപം കുടുംബശ്രീ യൂണിറ്റിലെ എഴുപത് വയസുകാരി കുഞ്ഞമ്മ വാസപ്പൻ.
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ നിന്ന്.
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com