EDITOR'S CHOICE
 
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം എ.കെ.ജി സെൻററിന് മുന്നിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
 
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിളക്കമാർന്ന വിജയത്തിന് പിന്നാലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ പത്രസമ്മേളനത്തിൽ തിരുവനന്തപുരത്തെ വിജയി ശശി തരൂർ ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയിച്ച അടൂർ പ്രകാശിന് മധുരം നൽകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എൽ.എമാരായ വി.എസ്.ശിവകുമാർ,​ എം.വിൻസെന്റ്,​ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​ പാലോട് രവി തുടങ്ങിയവർ സമീപം
 
തിരഞ്ഞെടുപ്പിൽ വിജയിച്ച കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥി എം.കെ രാഘവനെ പ്രവർത്തകർ പൊക്കിയെടുത്ത് സന്തോഷം പ്രകടിപ്പിക്കുന്നു.
 
യൂ.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ വിജയിച്ചതിൽ തുടർന്ന് കൊല്ലം ഡി.സി.സിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം
 
ചാലക്കുടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബെഹനാൻ കളമശ്ശേരി പോളിടെക്‌നിക്കിൽ പ്രവർത്തകർക്കൊപ്പം സന്തോഷം പങ്കിടുന്നു
 
വിജയ സെൽഫി..., ആലത്തുർ ലോക്സഭാ സ്ഥാനാർത്ഥിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം പാലക്കാട് മുണ്ടൂർ വേലിക്കാട് ആര്യനെറ് കോളേജിൽ പ്രവർത്തകർകെപ്പം ഫോട്ടോക്ക് പോസ് ചെയുന്ന രമ്യ ഹരിദാസ്.
 
തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് സമീപം
 
കൈവിട്ടത് വോട്ട്..., പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഭാഗികമായപ്പോഴേ ഭൂരിപക്ഷം ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിൽ അസ്വസ്ഥനായിരിക്കുന്ന കോട്ടയം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ
 
എറണാകുളം ശിവക്ഷേത്രത്തലെ കൂത്തമ്പലത്തിൽ മാർഗി മധു അവതരിപ്പിച്ച ചാക്യാർ കൂത്ത്
 
ലാൽ സ്പർശം... നടൻ മോഹൻലാലിന്റെ 333 സിനിമകളിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന നിഖിൽ വർണയുടെ സ്പർശം ജൂട്ട് മെഹന്തി ഓർഗാനിക് ചിത്ര പ്രദർശനം.
 
വരയിലെ ചിരി... കാർട്ടൂൺ അക്കാഡമിയും തൃശൂർ പ്രസ് ക്ലബും സംയുക്തമായി പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം ഡാവിഞ്ചി സുരേഷ് വരച്ച തങ്ങളുടെ കാർട്ടൂണുകൾ നോക്കി കാണുന ചലച്ചിത്ര നടൻ സുനിൽ സുഖദ, മേയർ അജിത ജയരാജൻ, വാർഡ് കൗൺസിലർ എം.എസ് സമ്പൂർണ്ണ തുടങ്ങിയവർ.
 
എല്ലാത്തിനും കാരണം... കൊല്ലം പ്രസ് ക്ലബ്ബ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി പ്രസ് ക്ലബ്ബും കാർട്ടൂൺ അക്കാഡമിയും സംയുക്തമായി പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം കൊല്ലം പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥികളായ കെ.എൻ.ബാലഗോപാൽ (എൽ.ഡി.എഫ്), എൻ.കെ.പ്രേമചന്ദ്രൻ എം.പി (യു.ഡി.എഫ്) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം പ്രദർശനം കാണുന്നു.
 
കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ പാലക്കാട് എം.ഡി.രാമനഥാൻ ഹാളിൽ കലാമണ്ഡലം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ രാമായണം കഥകളിയിൽ നിന്ന് 8 വയസ് മുതൽ 55 വയസുവരെയുള്ള കലാകാരികൾ അണിനിരക്കുന്ന ഗിന്നസ് റെക്കോർഡിലേക്കുള്ള പ്രയാണത്തിലാണ്.
 
ഇന്ത്യൻ ക്ലാസിക്കൽ ഫെസ്റ്റിവലിന്റെ ഭാഗമായി ഭാരത് ഭവനിൽ അദിതി അശോക് അവതരിപ്പിച്ച ഭരതനാട്യം.
 
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഉജ്വലബാല്യ പുരസ്‌കാര ജേതാവ് റോസ് മരിയ സെബാസ്റ്റ്യൻ തന്റെ ചിത്രപ്രദർശനത്തിൽ ചിത്രത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
 
വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചിത്ര പ്രദർശനം
 
പറമ്പിൽപ്പണിക്കിടയിൽ ഉച്ചഭക്ഷണം കഴിഞ്ഞ് നിലത്ത്കിടന്ന് വിശ്രമിക്കുന്ന സ്ത്രീകൾ.
 
പച്ച മരിക്കും നേരം... പകലിന്റെ ചൂട് ദിവസംതോറും കൂടിവരുമ്പോൾ ഒരു മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മനുഷ്യരേപോലെതന്നേ പ്രകൃതിയിലെ പച്ചപ്പും. കാസർകോട് പേരിയയ്ക്ക് സമീപ്പത്തുനിന്നുള്ള കാഴ്ച്ച.
 
എറണാകുളം കടവന്ത്രയിലെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനിൽ വാഹനപരിശോധനയ്ക്കിടെ പിടിയിലായ ഇരുചക്ര വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് കെട്ടിക്കിടക്കുന്നു.
 
ജീവിതയാത്ര... ഭിന്നശേഷിയുള്ള യുവതി റോഡിലൂടെ വീൽ പിടിപ്പിച്ച പലകയിൽ ഇരുന്ന് കൈകൊണ്ട് തള്ളിനീങ്ങി പോകുന്നു. വഴിയാത്രക്കാരുടെയും മറ്റും സഹായം തേടിയാണ് ഇവരുടെ ജീവിതം. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച.
 
മലർക്കച്ചചുറ്റി... പൂത്തുലഞ്ഞു കണ്ണിന് കുളിർമയായി നിൽക്കുന്ന വാകമരം. കോട്ടയം പാറേച്ചാലിൽ നിന്നുള്ള കാഴ്ച.
 
ചേക്കേറാനൊരു ചില്ല... സൂര്യാസ്തമയത്തിനു മുന്നോടിയായി കടുത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ മരത്തിൽ ചേക്കേറിയ പക്ഷികൾ. എറണാകുളം രവിപുരം ശ്മശാനത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
 
അസ്തമിക്കാൻ... തോപ്പുംപടി കുണ്ടന്നൂർ റോഡിൽ നിന്നുള്ള അസ്തമയക്കാഴ്ച.
 
ആകാശത്തിന്റെ കണ്ണ്... ചൂടുകാലത്തിനിടയിൽ ആകാശം മഴക്കാറ് കൊണ്ട് നിറഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ചന്ദ്രനും ചുറ്റുമുള്ള പ്രഭാവലയവും.
 
തൃശൂർ ദേവമാത സ്കൂളിൽ അന്ധർക്കു വേണ്ടി സംഘടിപ്പിച്ച സംസ്ഥാന ചെസ്സ് മത്സരത്തിൽ നിന്ന്.
 
കടവന്ത്ര ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ആരവം 19 ത്തിന്റെ ഭാഗമായി റീജണൽ സ്പോർട്സ് സെന്റർ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ മത്സരം.
 
ആലപ്പുഴയിൽ നടന്ന കോ-ഇൻ-ചി അക്കാദമി ഓഫ് മാർഷൽ ആർട്സ് സംഘടിപ്പിച്ച എട്ടാമത് ഡാൻ ബ്ലാക്ക് ബെൽറ്റ് അവാർഡിൽ യു.എസ്.എ യിൽ നിന്നുള്ള പ്രശസ്ത ഹോളിവുഡ് താരം ഗ്രാൻഡ് മാസ്റ്റർ സിന്തിയ റോത്രോക്ക് കുട്ടികൾക്ക് ആയോധന മുറ പരിശീലിപ്പിക്കുന്നു.
 
കെടാതെ ഞങ്ങൾ സൂക്ഷിക്കും...നേഴ്സസ്‌ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ മെഴുകുതിരി കത്തിച്ചോട്ടമത്സരത്തിൽ പങ്കെടുക്കുന്നവർ
 
നേഴ്സസ്‌ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ ഡിസ്കസ് ത്രോയിൽ ഒന്നാംസ്ഥാനം നേടുന്ന ത്രേസ്യാമ്മ ഡോമിനിക്ക്,മെഡിക്കൽ കോളേജ്,കോട്ടയം
 
നാരങ്ങാ കളയല്ലേ സിസ്റ്റററേ...നേഴ്സസ്‌ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം എം.ടി.സ്‌കൂൾ മൈതാനിയിൽ നടന്ന കായികമേളയിൽ നാരങ്ങാ സ്പൂൺ ഓട്ട മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നവർ