EDITOR'S CHOICE
 
ഈമനോഹരതീരത്ത്...ദിവസവും ഒരുപാട് വിനോദസഞ്ചാരകൾ എത്തിച്ചേരുന്ന പുതുവൈപ്പ് ബീച്ചിൽ സായാഹ്നം ആഘോഷിക്കാനെത്തിയവർ ബീച്ചിലേക്കുള്ള റോഡിലെ വെള്ളക്കെട്ടിൽ കുടിങ്ങിയപ്പോൾ
 
ഈമനോഹരതീരത്ത്...ദിവസവും ഒരുപാട് വിനോദസഞ്ചാരകൾ എത്തിച്ചേരുന്ന പുതുവൈപ്പ് ബീച്ചിൽ സായാഹ്നം ആഘോഷിക്കുന്നവർ
 
മഴ പെയ്തിട്ടും വിജയപുരം | പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിൽ നടത്തിയ സമരം
 
കേരള കൗമുദി കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ ഹാളിൽ നടത്തിയ പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസും സി.കെ. ആശ എം..എൽ.എ ഉദ്ഘാടനം ചെയ്യുന്നു
 
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ ഹാളിൽ നടത്തിയ അനുമോദനയോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളും കരിയർ ഗൈഡൻസ് ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികളും ഉദ്ഘാടക സി.കെ. ആശ എം.എൽ എക്കൊപ്പം
 
കോട്ടയം നഗരസഭയിലെ പള്ളിക്കോണം അങ്കണവാടിയിലെ പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകളെ സ്വീകരിക്കുന്നു
 
ട്രോളിങ് നിരോധനത്തിൻ്റെ ഭാഗമായി ബോട്ടുകൾ കടലിൽ പോകാതിരിക്കാനായി അർദ്ധരാത്രിയിൽ നീണ്ടകര പാലത്തിന് താഴെ ചങ്ങലകൾ കൊണ്ട് ബന്ധിപ്പിക്കുന്നു. കലക്ടർ എൻ. ദേവിദാസ്, സബ് കലക്ടർ മുകുന്ദ് ടാക്കൂർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.പ്രിൻസ് എന്നിവർ സമീപം.
 
കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം മാദ്ധ്യമ പ്രവർത്തകൻ പി.സായ്‌നാഥ് ഉദ്ഘാടനം ചെയ്യുന്നു
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ അയൽക്കൂട്ട വിഭാഗം കേരളനടനം മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചപ്പോൾ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ലയുടെ മത്സരാർത്ഥി റിഷിക പ്രഭാസിന്റെ ആഹ്ലാദം.
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം ഓക്സിലറി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം അഞ്ജന എൻ ആൻഡ് ടീം കാസർകോട് ജില്ല
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം നാടോടി നൃത്തം ഓക്സിലറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സാഫല്യ ജോസ് (കൊല്ലം)
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിൽ അയൽക്കൂട്ട വിഭാഗം കേരളനടനം ഒന്നാം സ്ഥാനം നേടിയ റിഷിക പ്രഭാസ്, തൃശൂർ
 
കാസർകോട് നടക്കുന്ന കുടുംബശ്രീ സംസ്ഥാന സർഗോത്സവം കുച്ചുപ്പുടി (അയൽക്കൂട്ട വിഭാഗം) ഒന്നാം സ്ഥാനം ആർദ്ര എം ആനന്ദ് (തൃശ്ശൂർ )
 
കന്യാകുമാരി വിവേകാനന്ദപ്പാറയും തിരുവള്ളൂർ പ്രതിമയും
 
കന്യാകുമാരി വിവേകാനന്ദപ്പാറ
 
കന്യാകുമാരി വിവേകാനന്ദപ്പാറ
 
മൺസൂൺ ടൂറിസം... കുമരകം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിൽ യാത്ര ചെയ്ത് മഴ ആസ്വദിക്കുന്ന വിനോദ സഞ്ചാരികളും വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്ന തൊഴിലാളികളും
 
തോരാത്തമഴ ,തീരാത്ത ദാഹം....പത്തനംതിട്ട പണിനടക്കുന്ന അബാൻ പാലത്തിന്റെ മുകളിൽ വലിയ ക്യാനുയർത്തി വെള്ളം കുടിക്കുന്ന തൊഴിലാളി.
 
സെക്രട്ടേറിയറ്റ് അങ്കണത്തിൽ നടന്ന സംസ്ഥാന സർക്കാരിന്റെ മൂന്നാം വർഷത്തെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മുന്നിലൂടെ വേദിയിലേക്ക് കടന്നുവരുന്ന മന്ത്രി കെ.രാധാകൃഷ്ണൻ. മന്ത്രി റോഷി അഗസ്റ്റിൻ സമീപം
 
ഇനിയല്പം വിശ്രമം ... വാഹനത്തിൽ അടുക്കിയിട്ട ചക്കയ്ക്ക് മുകളിൽ കിടന്ന് വിശ്രമിച്ച് യാത്ര ചെയ്യുന്ന തൊഴിലാളി.തിരുവനന്തപുരം ഈഞ്ചയ്ക്കൽ നിന്നുള്ള ദൃശ്യം
 
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി തിരുവനന്തപുരം മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരം മാരാർജി ഭവനിൽ നൽകിയ സ്വീകരണത്തിനിടെ ആലിംഗനം ചെയ്തപ്പോൾ
 
കരകാണാ തോട്ടത്തിൽ... ശക്തമായ മഴയിൽ വെള്ളം കയറിയ റബർതോട്ടത്തിൽ വലവീശി മീൻ പിടിക്കുന്ന യുവാവ്. കോട്ടയം പേരൂർ കിണറ്റുംമൂട് നിന്നുള്ള കാഴ്ച
 
പാടം കിളിർത്തു മനസ്സ് കുളിർത്തു... വർഷകാലമായി നെൽപാടത്ത് വെള്ളം എത്തിയപ്പോൾ കോട്ടയം അയ്മനം പഞ്ചായത്തിലെ വിത്തെറിഞ്ഞ് നെൽക്കതിർ കിളിർത്തു നിൽക്കുന്ന പരിപ്പ് 900 പാടശേഖരത്തെ തെക്കേ മുന്നൂറ് നാന്നൂറ് പാടത്ത് ശേഷിക്കുന്ന ഭാഗത്ത് കൂടി വിത്തെറിഞ്ഞ ശേഷം വരമ്പിലൂടെ വരുന്ന കർഷകനായ സുധാകരൻ.
 
ഷെയ്ഡ്‌സ് ഓഫ് റെയിൻ... പൊടുന്നനെ പെയ്ത മഴയിലെ കാർ സഫാരി. കോഴിക്കോട് അരയടത്തു പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
 
റോളർ സ്കേറ്റിംഗ്... ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തിയ അവധിക്കാല റോളർ സ്കേറ്റിങ് പരിശീലന ക്യാംപിന്റെ സമാപന ദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച റോളർ സ്റ്റേറ്റിങ്ങിൽ നിന്ന്.
 
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനായി വിദ്യാനഗർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജൂനിയർ ആൺകുട്ടികളുടെ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാമതെത്തുന്ന പാലാവയൽ സെന്റ് ജോൺസ് എച്ച്എസിലെ അഭിഷേക് മോഹൻ.
 
സ്‌പോർട്സ് ക്വാട്ടാ സീറ്റ് വർദ്ധിപ്പിക്കുക, ഒഴിവാക്കിയ സ്‌പോർട്സ് ബോണസ് മാർക്ക് നിലനിർത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ.പി.സി.സി ദേശീയ കായികവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ദേശീയ സംസ്ഥാന താരങ്ങളുടെ നേതൃത്ത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധാത്മകമായി വടം വലിച്ചടപ്പോൾ.
 
വിജയി... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ഓന്നാം സ്ഥാനം നേടുന്ന ചെന്ത്രാപ്പിന്നി സാൻവി നീന്തൽ അക്കാഡമിയിലെ ധനിഷ്. ചെന്ത്രാപ്പിന്നി എസ്.എൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
 
കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലപ്പുറത്തിന്റെ( ഐഡിയൽ കടകശ്ശേരി) മിൻഹ പ്രസാദ്
 
കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് അത്ലെറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിന് ശേഷം മഴ കൊണ്ടുകൊണ്ട് ബൂട്ട് ഊരി പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡ്ഡിൽസിൽ സ്വർണ്ണം നേടിയ കോട്ടയത്തിൻ്റെ എം മനൂപ്
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയ കൊല്ലത്തിന്റെ എം അതുൽജിത്ത്
 
തൃശൂർ ചാലക്കുടി റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബിസിൻ്റെ ഹാൻഡ് റെസ്റ്റ് തുരുമ്പെടുത്ത് ഒടിഞ്ഞ് പോയപ്പോൾ
 
ചാലക്കുടി കുറ്റികാടിലെ തൻ്റെ വീടിന് മുമ്പിൽ മതിലിൽ എഴുതിയ ഭരണ ഘടന മൂല്യങ്ങൾ നോക്കി കാണുന്ന ഗുരുവായൂർ ജോയിൻ്റ് ആർടിഒ ശിവനും കുടുംബവും
 
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
 
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
 
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
 
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
 
ഴയത്ത് ചൂട് കാപ്പിയുമായി...കനത്ത മഴക്കിടയിൽ കാപ്പി വിൽക്കാനായി സൈക്കിളിൽ പോകുന്ന വിൽപ്പനക്കാരൻ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
 
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
ബി.ജെ.പി വിജയത്തെത്തുട‌ർന്ന് എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഹ്‌ളാദ പ്രകടനം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
വിജയിച്ച വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കോഴിക്കോട് ലീഗ് ഹൗസിൽ എത്തിയപ്പോൾ ഭാര്യാ കുടുംബത്തെ കണ്ടു ആഹ്ലാദം പ്രകടിപ്പിക്കുന്നു.
വിജയത്തിൽ "കൈ"കോർത്ത് .....
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ പ്രവർത്തകർ എടുത്തുയർത്തി സന്തോഷം പങ്കിടുന്നു
വിജയ മധുരം... കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ വിജയിച്ച എം.കെ.രാഘവനും ഷാഫി പറമ്പിലും കോഴിക്കോട് ലീഗ് ഹൗസിൽ മധുരം നൽകി ആഹ്ലാദം പങ്കിടുന്നു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, ലീഗ് നേതാവ് മായിൻ ഹാജി തുടങ്ങിയവർ സമീപം.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com