EDITOR'S CHOICE
 
അന്നന്നത്തെ അന്നത്തിനായി മുച്ചക്രവാഹനത്തിൽ ഭാരവുമായി ആലപ്പുഴ നഗരത്തിലൂടെ പോകുന്ന വയോധികനായ തൊഴിലാളിയെ സഹായിക്കുന്ന കാൽനടയാത്രികൻ. എ.വി.ജെ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച.
 
ആലപ്പുഴ അമ്പലപ്പുഴ കെ.കെ.കുഞ്ചു പിള്ള സ്മാരക ഗവ.എച്ച്.എസ്.എസ് ൽ നടന്ന പ്ലസ് വൺ തുല്യത പരീക്ഷ എഴുതിയ ശേഷം പുറത്തേക്ക് വന്ന സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പരീക്ഷാർത്ഥി പി.ഡി.ഗോപിദാസും ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി ആഷികും പരീക്ഷക്ക് ശേഷം സൗഹൃദം പങ്കിടുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ആർ. റിയാസ്, സാക്ഷരതാ മിഷൻ ജില്ല കോർഡിനേറ്റർ പ്രകാശ് ബാബു തുടങ്ങിയവർ സമീപം.
 
പിടിവള്ളിയും പിടിവിടുന്നു.... നിത്യേന വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ ആശ്രയിക്കുന്നപാലത്തിന്റെ ഇരുവശവുമുണ്ടായിരുന്ന കൈവരികളിലൊന്ന് പൂർണ്ണമായി ഇല്ലാതായതോടെ മറുവശത്തെ ദ്രവിച്ചുതുടങ്ങിയ കൈവരിയാണ് ഏകയുണ്ടായിരുന്ന പിടിവള്ളി. സിമന്റു തൂണുകൾ പൊട്ടിപൊളിഞ്ഞും, ദ്രവിച്ചുതുടങ്ങിയ കമ്പികൾ പുറത്തേക്ക് തള്ളിയും അപകടാവസ്ഥയിൽ നിൽക്കുന്ന കൈനകരി ചാലേച്ചിറ പാലത്തിൽ ശ്രദ്ധയൊന്ന് പാളിയാൽ അപകടം ഉറപ്പാണ്. ഒരുവശം മാത്രമായി ബാക്കി നിൽക്കുന്ന ദ്രവിച്ചുതുടങ്ങിയ കൈവരികളിൽ ഓരം ചേർന്ന് പിടിച്ച് കയറുന്ന പ്രദേശവാസി
 
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ വെട്ടിപ്പൊളിച്ചിട്ടിരിക്കുന്ന ആലപ്പുഴ നഗരത്തിലെ തിരക്കേറിയ റോഡുകളിലൊന്ന്. പിച്ചുഅയ്യർ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
 
കാറ്റിലും മഴയിലും സംസ്ഥാന പാത ആലപ്പുഴ മുഹമ്മ റോഡിൽ ഡി.സി. ജംഗ്ഷനിൽ റോഡിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ.
 
ഇരുണ്ട മേഘങ്ങൾക്കിടയിലൂടെ കടന്ന് പോകുന്ന നേവിയുടെ ജെറ്റ് വിമാനം
 
എറണാകുളം ജോസ് ജംഗ്ഷനിലെ രാത്രി കാഴ്ച. ക്യാമറയിലെ ലോംഗ് എക്പോഷർ ഉപയോഗിച്ചെടുത്ത ചിത്രം
 
പത്തനംതിട്ട റിംഗ് റോഡിൽ നിന്ന് കേരളകൗമുദി റോഡിൽ അതിശക്തമായ മഴയിൽ കരങ്കൽകെട്ട് ഇടിഞ്ഞ് വീണപ്പോൾ
 
കഥകളി അരങ്ങേറ്റം... ഓൺലൈനായി പഠിച്ച് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ കഥകളി അരങ്ങേറ്റം നടത്തുന്ന ലക്ഷ്മി രഞ്ജിത്ത്. സന്താന ഗോപാലത്തിലെ കൃഷ്ണ വേഷമായിരുന്നു.
 
കോട്ടയം താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തടിയിൽ പണിത ഹനുമാൻ ശില്പത്തിൻ്റെ സമർപ്പണം നിർവഹിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കുന്നു.ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ.ഹരി സമീപം
 
കോട്ടയം താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തടിയിൽ പണിത ഹനുമാൻ ശില്പത്തിൻ്റെ സമർപ്പണം നിർവഹിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കുന്നു
 
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന മ്യൂസിക് ബാൻഡ് മത്സരത്തിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന മ്യൂസിക് ബാൻഡ് മത്സരത്തിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
 
ദിശതെറ്റിയ ദിശാബോധം... ആലപ്പുഴ ശവക്കോട്ട പാലത്തിലെ ബസ്സ് സ്റ്റോപ്പിൽ സൂചന ബോർഡിനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പിൽ പരസ്യബോർഡും സമീപത്തായി നിലത്ത് ചാരിവെച്ചിരിക്കുന്ന നിലയിൽ പി.ഡബ്ല്യൂ.ഡിയുടെ ദിശതെറ്റിയിരിക്കുന്ന സൂചന ബോർഡും.
 
പി.എസ്.സി കോഴ വിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ജനകീയ സദസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോലംകത്തിച്ചപ്പോൾ
 
മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിന് സമീപത്തെ വെള്ളക്കെട്ട്
 
ഇന്നലെ രാത്രി തൃശൂർ നഗരത്തിൽ പെയ്ത മഴയിൽ.
 
കേരള മീഡിയ അക്കാഡമിയും തൃശൂർ പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ.എസ് പ്രീവിൺ കുമാർ ഫോട്ടോ പ്രദർശനം വീക്ഷിക്കുന്ന മന്ത്രി ആർ.ബിന്ദു, എംഎൽഎ പി.ബാലചന്ദ്രൻ ,പ്രവീണ്‍ കുമാറിന്റെ ഭാര്യ ഡോ. രത്‌ന കുമാരി തുടങ്ങിയവർ.
 
പച്ചപ്പട്ടിൽ... തൃശൂർ തേക്കിൻക്കാട് മൈതാനത്ത് പച്ചപ്പുല്ല് നിറഞ്ഞപ്പോൾ.
 
പമ്പാനദിയിലെ ആറന്മുള സത്രക്കടവിൽ മകളെ നീന്തൽ പഠിപ്പിക്കുന്ന പിതാവ്.
 
കേരളാ   പൊലീസ്   അസോസിയേഷൻ   പത്തനംതിട്ട   ജില്ലാ സമ്മേളനത്തിന്റെ   ഭാഗമായി   നടന്ന   പൊതുസമ്മേളനത്തിനെത്തിയ   മന്ത്രി   വീണാജോർജ്ജ്   മാദ്ധ്യമങ്ങളോട്   പ്രതികരിക്കുന്നു.
 
ആലപ്പുഴ വൈ.എം. സി.എ യിൽ ആരംഭിച്ച 26-ാ മത് കേഡറ്റ് ആന്‍ഡ് സ്‌റ്റേറ്റ് ഇന്റര്‍ ക്ലബ് തായ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ നിന്നുള്ള ദൃശ്യം .
 
ആലപ്പുഴ വൈ.എം.സി.എ യിൽ ആരംഭിച്ച 26-ാ മത് കേഡറ്റ് ആന്‍ഡ് സ്‌റ്റേറ്റ് ഇന്റര്‍ ക്ലബ് തായ്‌ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ നിന്ന്.
 
അന്താരാഷ്ട്ര കയാക്കിംഗ് മത്സരത്തിന് മുന്നോടിയായി ഇരുവഞ്ഞി പുഴയിൽ പരിശീലനം നടത്തുന്ന താരങ്ങൾ.വഞ്ഞി പുഴയിൽ പരിശീലനം നടത്തുന്ന താരങ്ങൾ
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത അന്തർ ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും ഇടുക്കിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത അന്തർ ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന്റെ മുന്നേറ്റം തടയാനുള്ള ആലപ്പുഴയുടെ ശ്രമം.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത അന്തർ ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന്റെ മുന്നേറ്റം തടയുന്ന മലപ്പുറം ജില്ലാ ടീം.
 
ജില്ലാ വിദ്യാഭ്യാസ വകുപ്പ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സുബ്രതോ മൂഖർജി ജില്ലാ സ്‌കൂൾ തല ഫുട്‌ബോൾ മത്സരത്തിൽ ജി.വി.എച്ച്‌.എസ്‌.എസ്‌ ദേശമംഗലവും തിരുവളയന്നൂർ എച്ച്‌.എസ്‌.എസ്‌ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ആൻഡ് സീനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
മഴയിൽ വെള്ളം പൊന്തിയ ചാലക്കുടി പുഴ
 
തൃശൂർ ഒല്ലൂർ ചീരാച്ചിയിൽ കൂറ്റൻ മാവ് മഴയിൽ കട പുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ അക്ഷമനായി ബസിൽ കാത്ത് നിൽക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ
 
തൃശൂർ ഒല്ലൂർ ചീരാച്ചിയിൽ കൂറ്റൻ മാവ് മഴയിൽ കട പുഴകി കാറിന് മുകളിൽ വീണപ്പോൾ
 
രാമായണ ആരംഭം...കര്‍ക്കിടക മാസത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രഥമ ദിനത്തില്‍ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്പില്‍ പ്രായയഭേദമന്യേ രാമായണം വായനയ്ക്ക് തുടക്കം കുറിക്കുന്ന മുത്തശ്ശി
 
ഗജ കൂട്ട് തയ്യാർ...കർക്കിടക മാസത്തിലെ ആനയൂട്ടിനോട് അനുബന്ധിച്ച് തൃശൂർ വടക്കുനാഥ ക്ഷേത്രത്തിലെ ആനകൾക്കായി തയ്യാറാക്കുന്ന ഔഷധക്കൂട്ടിന്റെ പാചക പുരയിൽ നിന്നും.
 
കനത്ത മഴയിൽ വീണ ജില്ലാശുപത്രി അങ്കണത്തിൽ വീണഫ്ലക്സ് ബോർഡ് മാറ്റുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ
 
തൃശൂർ റെയിൽവേ സ്റ്റേഷന് മുൻപിലെ കാന പരിശോധിക്കുന്ന മേയർ എം.കെ മേയർ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ , വർഗീസ് കണ്ടംകുളത്തി എന്നിവർ
 
ആത്മവിശുദ്ധിയുടെ മറ്റൊരു കർക്കിടക മാസത്തിന് തുടക്കമായി....... കുളിച്ചു ശുദ്ധിയായി ഉമ്മറത്തിരുന്ന് പ്രായഭേദമന്യേ രാമായണ മാസത്തെ ഓർമ്മപ്പെടുത്തി കൊണ്ട് തൃശൂർ ബ്രഹ്മസ്വം മഠത്തിലെ വേദ പഠന വിദ്യാർത്ഥികൾക്ക് രാമയണം പാരായണം ചെയ്ത് കൊടുക്കുന്ന ആചാര്യനും
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com