കരിങ്കൽ ഖനനം പൊതുമേഖലയിലാക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അനിയന്ത്രിത ഖനനവിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന സമര പ്രഖ്യാപനം.
വ്യവസായ വാണിജ്യ വകുപ്പ് ഏർപ്പെടുത്തിയ എം എസ് എം ഇ പുരസ്കാരങ്ങളുടെയും, കരകൗശല പുരസ്കാരങ്ങളുടെയും വിതരണോത്ഘാടനം തിരുവനന്തപുരത്ത് മന്ത്രി ഇ.പി.ജയരാജൻ നിർവ്വഹിക്കുന്നു. വി.കെ.പ്രശാന്ത്, കെ.ബിജു, മേയർ കെ.ശ്രീകുമാർ, സഞ്ജയ് ഗാർഗ്, എസ് .സുരേഷ് കുമാർ തുടങ്ങിയവർ സമീപം.
ചന്ദനത്തോടുകുറിച്ചാർത്തി..., തിരക്കിൽ അയ്യപ്പനെ കണ്ടുതൊഴുതു നീങ്ങിയ സംഘത്തിലെ കുരുന്നു സ്വാമിമാർ സോപാനത്തിനു സമീപത്ത് നിന്ന് ലഭിച്ച കളഭം നെറ്റിയിൽ പരസ്പരം ചാർത്തുന്നു.
വാളയാർ പെൺകുട്ടികളുടെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദളിത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഡോ.എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. കുട്ടി അഹമ്മദ് കുട്ടി, ബീമാപള്ളി റഷീദ്, കെ കെ ഷൈജു, വത്സൻ അത്തിക്കൽ, പി കെ സോമൻ തുടങ്ങിയവർ സമീപം.
ഔഷധ നിയമ ഭേദഗതി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫാർമസിസ്റ്റുകൾ തൃശൂർ ഏജീസ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കേരള ഡാൻസ് ടീച്ചേഴ്സ് യൂണിയൻ സൃഷ്ടി സംസ്ഥാന സമ്മേളന ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന മുതിർന്ന നൃത്ത അദ്ധ്യാപകർ
ഉള്ളിവില വർധനവിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കാൾടെക്സ് ജംക്ഷനിൽ ഉള്ളിയില്ലാത്ത ബിരിയാണി സൗജന്യമായി വിതരണം ചെയ്യുന്നു.
പഠിക്കാത്ത പാഠം... പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് കർശനമാക്കിയിട്ടും ബൈക്കിന് പുറകിൽ ഹെൽമറ്റ് ധരിക്കാതെ പാഠപുസ്തകം വായിച്ചുകൊണ്ട് പോകുന്ന വിദ്യാർത്ഥി. മുട്ടമ്പലത്ത് നിന്നുള്ള കാഴ്ച
ഐ. എഫ്. എഫ്. കെയുടെ പ്രധാന വേദിയായ ടാഗോർ തീയേറ്ററിലെത്തിയ ഡെലിഗേറ്റുകൾ
ഐ. എഫ്. എഫ്. കെയുടെ പ്രധാന വേദിയായ ടാഗോർ തീയേറ്ററിലെത്തിയ സിനിമാതാരങ്ങളായ ശാന്തി ബാലചന്ദ്രനും ദിവ്യ പ്രഭയും
ഐ എഫ് എഫ് കെ - 2019
യൗവ്വനം നിറഞ്ഞ ചലച്ചിത്രമേള
ശ്രീകുമാരൻ തമ്പി ഐ എഫ് എഫ് കെ യിൽ പങ്കെടുക്കുവാൻ എത്തിയപ്പോൾ
പ്രായഭേദമന്യേ ചലച്ചിത്രമേളയിലെ വേദികളിലേക്ക് എത്തുന്ന ഡെലിഗേറ്റ്സ്
ചലച്ചിത്രമേളയിൽ നിന്നും
"ഒന്ന് പോസ് ചെയ്തേ"....ഐ. എഫ്. എഫ്. കെയിൽ പങ്കെടുക്കാൻ എത്തിയ വിദേശികൾ
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്ളവർ 2019ൽ
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ചലച്ചിത്ര അക്കാഡമിയുടെ വോളന്റിയർമാർ.
ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ഷാജി ഹംസ.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകൾ.
ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകൾ സെല്ഫിയെടുക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സിനിമകാണാനെത്തിയ ഡെലിഗേറ്റുകൾ ഷോയ്ക്കായി കാത്തിരിക്കുന്നു.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ വി.ടി ബൽറാം എം.എൽ.എ.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ പി.സി വിഷ്ണുനാഥ്.
ടാഗോർ തീയേറ്ററിൽ ചിത്ര പ്രദർശനം കാണാൻ എത്തിയ ഡോ. എം.കെ മുനീർ എം.എൽ.എ.
തലയ്ക്കു മീതെ കണ്ണുകൾ... ആലപ്പുഴയിൽ നടക്കുന്ന സംസഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം വൃന്ദവാദ്യം നടക്കുന്ന സദസിലിരുന്ന് ചിത്രങ്ങൾ പകർത്തുന്ന വിദേശികൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ മിഥുന പ്രകാശും ആത്മന മനോജും ജഡ്ജസുമാരായ ആലപ്പി അഷറഭിനും ജോബിക്കും കലാഭവൻ സലീമിനുമൊപ്പം സെൽഫിയെടുക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ മിഥുന പ്രകാശ്, ഗുരുകുലം എച്ച്.എസ്.എസ് ആലത്തൂർ, പാലക്കാട്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയ ആത്മന മനോജ്, നൗച്ചാട് എച്ച്.എസ്.എസ്, കോഴിക്കോട്.
കലയും ചിരിയും... മത്സരത്തിനായി ചായം പൂശി തയ്യാറായിരിക്കുന്നതിനിടയിൽ കുശലംപറച്ചിലിൽ ലയിച്ചിരിക്കുന്ന മത്സരാർത്ഥികൾ.
ഇനി അരങ്ങിലേക്ക്... എച്.എസ് വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിനായി തയ്യാറാകുന്ന മത്സരാർത്ഥി.
അരങ്ങിനു മുന്നേ... ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം മാർഗം കളിക്കായി ഒരുങ്ങുന്ന മത്സരാർത്ഥികൾ.
രൗദ്ര ഭാവം... വേദി നാലിൽ നടക്കുന്ന എച്.എസ് വിഭാഗം നങ്ങ്യാർകൂത്ത് മത്സരത്തിനായി ചായം പൂശിനിൽകുന്ന മത്സരാർത്ഥി മാറിനിന്ന് വേദിയിൽ നടക്കുന്ന മത്സരം വീക്ഷിക്കുന്നു.
കാർത്തിക ദീപം...കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന തൃക്കാർത്തിക ദേശവിളക്ക് തെളിക്കുന്ന ഭക്തർ
കാർത്തിക ദീപം... കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന തൃക്കാർത്തിക ദേശവിളക്ക് എഴുന്നള്ളിപ്പ് തൊഴുന്ന ഭക്തർ
തിരുവനന്തപുരം കോട്ടക്കകത്തെ അയ്യവാധ്യാർ സ്ട്രീറ്റിൽ തൃക്കാർത്തിക വിളക്ക് തെളിയിക്കുന്നവർ.
കാര്ത്തിക ആഘോഷത്തിന്റെ ഭാഗമായി മണ് ചെരാതില് കൊളുത്തിയ ദീപങ്ങള് കൊണ്ട് നിറഞ്ഞ വീട്ടുമുറ്റം, വയനാട് മലക്കാട്ട് നിന്നുള്ള കാഴ്ച
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന സംഗിത കച്ചേരി.
പാലക്കാട് അംബികാപുരം നവനിത ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തോടനുബന്ധിച്ച് നടന്ന രഥ പ്രയാണം
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിലെ പുരുഷവിഭാഗം കേരളനടനം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സൂരജ് എസ്. വിഷ്ണു ആയുർവേദ കോളേജ് ഷൊർണൂർ
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിലെ മോഹിനിയാട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന എം.ആർ, ശാന്തിഗിരി ആയുർവേദ കോളേജ്, പാലക്കാട്
പാപ്പാതൊപ്പി...ക്രിസ്തുമസിനോടനുബന്ധിച്ച് സജീവമായ വഴിയോരവിപണിയിലെത്തിയ യുവതിയെ സാന്റാക്ലോസിൻറെ തൊപ്പിഅണിയിക്കുന്ന കച്ചവടക്കാരൻ.കോട്ടയം നഗരത്തിലെ കാഴ്ച
ഈ സ്റ്റൈലിൽ...പഞ്ചാബിലെ സൺഗ്രൂരിൽ നിന്നുള്ള കാഴ്ച
പച്ച പിടിച്ച്... പേരയ്ക്കാ തിന്നാനെത്തിയ പച്ചിലക്കുടുക്ക. വയനാട് പനമരത്ത് നിന്നുള്ള കാഴ്ച
ക്രിസ്മസ് ചൂടിൽ... സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് ഉത്സവത്തിന്റെ ഭാഗമായി ക്രിസ്മസ് പാപ്പാമാരുടെ റാലി കോട്ടയം നഗരത്തിലൂടെ കടന്നുപോയപ്പോൾ
ചുണ്ടിലെലി... ചുണ്ടനെലിയെ കൊത്തിപ്പറക്കുന്ന കാക്ക. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച
കായലിൽ നിന്ന് മീൻ കൊത്താനായി എത്തിയ കൊക്കുകൾ. എറണാകുളം ചിലവന്നൂർ കായലിൽ നിന്നുള്ള കാഴ്ച.
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിന് ഒരുങ്ങി നിൽക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.
തലക്ക് മീതെ... തലപോയ തെങ്ങിനുമേൽ കൂടുകൂട്ടിയ തത്തകൾ. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച.
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടുന്ന കേരളത്തിന്റെ ആൻസി സോജൻ
തണുപ്പിൽ വീണ്...പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ 3000മീറ്റർ മത്സരത്തിനിടയിൽ പേശിവലിവ് മൂലം ട്രാക്കിൽ വീണ കേരളത്തിന്റെ മിന്നു പി. റോയി. ഇവിടുത്തെ തണുപ്പ് താരങ്ങൾക്ക് പ്രതികൂലമായി ബാധിക്കുന്നുണ്ട്
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ ഹൈജംപിൽ നിന്ന്
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ ഹൈജംപിൽ കേരളത്തിന്റെ സാലിഹ മത്സരിക്കുന്നു
ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റ് നടക്കുന്ന പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ കെ.ടി. ഇർഫാന്റെ നേതൃത്വത്തിലെത്തിയ ഇന്ത്യൻ താരങ്ങൾ കേരളതാരങ്ങൾക്കും അദ്ധ്യാപകർക്കുമൊപ്പം
പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ ഹൈജംപിൽ കേരളത്തിന്റെ മീര ഷിബു വെങ്കലം നേടുന്നു
ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ് നടക്കുന്ന പഞ്ചാബിലെ സൺഗ്രൂർ വാർഹീറോ സ്റ്റേഡിയത്തിൽ ആദ്യ ഇനമായ 3000 മീറ്റർ തുടങ്ങിയപ്പോൾ
ആഞ്ഞുവലിച്ചാൽ...ജില്ലാ സ്പോർട്സ് കൗൺസിലിൻറെ നേതൃത്വത്തിൽ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബീച്ച് ഗെയിംസിൽ വടംവലി മത്സരം ഫൈനലിൽ വിജയിച്ച പാമ്പാടി ടഗേഴ്സ് ക്ലബ് ടീം